Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നാമതും പിറന്നത് പെൺകുഞ്ഞ്: ദിവസങ്ങൾ കഴിഞ്ഞതോടെ കുഞ്ഞിനെ കണ്ടത് മരിച്ച നിലയിൽ; കോഴിയിറച്ചിയും നിലക്കടലയും തിന്ന ശേഷം മൂലയൂട്ടിയപ്പോൾ കുഞ്ഞുമരിച്ചുവെന്ന് അമ്മയുടെ മൊഴി; ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത് എരിക്കിൻ ചെടിയുടെ കറ നൽകി; കൊലപാതകമാണെന്ന രഹസ്യ വിവരം റവന്യു അധികൃതർക്കു ലഭിച്ചതോടെ ചുരുളഴിഞ്ഞത് അമ്മയുടെയും മുത്തശ്ശിയുടെയും കണ്ണില്ലാത്ത ക്രൂരത

മൂന്നാമതും പിറന്നത് പെൺകുഞ്ഞ്: ദിവസങ്ങൾ കഴിഞ്ഞതോടെ കുഞ്ഞിനെ കണ്ടത് മരിച്ച നിലയിൽ; കോഴിയിറച്ചിയും നിലക്കടലയും തിന്ന ശേഷം മൂലയൂട്ടിയപ്പോൾ കുഞ്ഞുമരിച്ചുവെന്ന് അമ്മയുടെ മൊഴി; ദിവസങ്ങൾ മാത്രം പ്രായമായ പെൺകുഞ്ഞിനെ കൊലപ്പെടുത്തിയത് എരിക്കിൻ ചെടിയുടെ കറ നൽകി; കൊലപാതകമാണെന്ന രഹസ്യ വിവരം റവന്യു അധികൃതർക്കു ലഭിച്ചതോടെ ചുരുളഴിഞ്ഞത് അമ്മയുടെയും മുത്തശ്ശിയുടെയും കണ്ണില്ലാത്ത ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

കുമളി: പിറന്ന് ദിവസങ്ങൾ മാത്രം പ്രായമായ പെൺ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും മുത്തശ്ശിയും അറസ്റ്റിൽ. ദമ്പതിമാർക്ക് മൂന്നാമതുണ്ടായ കുഞ്ഞിനെയാണ് അതിദാരുണമായി ഇരുവരും കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിൽ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് ദാരുണ സംഭവം. കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാൾ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിൽ വ്യാപകമായി കാണപ്പെടുന്ന എരിക്ക് ചെടിയുടെ കറ നൽകിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവർ മൊഴി നൽകി.

കോഴിക്കോട് മേസ്തിരിപ്പണി ചെയ്യുന്ന സുരേഷിനും കവിതയ്ക്കും രണ്ട് പെൺകുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. ഇവരെ കവിതയുടെ അമ്മയുടെ അടുത്താക്കിയാണ് സുരേഷും കവിതയും ജോലിക്കു പോകുന്നത്. കവിത ഫെബ്രുവരി 26ന് തേനി മെഡിക്കൽ കോളജിൽ ഒരു പെൺകുഞ്ഞിനു കൂടി ജന്മം നൽകി. 28ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ കവിത അമ്മയുടെ അടുക്കലേക്കാണ് പോയത്. ഈ മാസം രണ്ടിന് കുഞ്ഞ് മരിച്ചു.

കവിത കോഴിയിറച്ചിയും നിലക്കടലയും തിന്നതിനു ശേഷം കുഞ്ഞിന് മുലപ്പാൽ നൽകിയതാണ് മരണ കാരണം എന്നാണ് ഇവർ പ്രചരിപ്പിച്ചത്. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന രഹസ്യ വിവരം റവന്യു അധികൃതർക്കു ലഭിച്ചു. പരാതി ലഭിച്ച തഹസിൽദാർ അന്വേഷണത്തിന് വിഇഒ ദേവിയെ ചുമതലപ്പെടുത്തി. ഇവർ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തായത്. തുടർന്ന് വിഇഒ പൊലീസിൽ പരാതി നൽകി. ആണ്ടിപ്പെട്ടി ഡിവൈഎസ്‌പി ശ്രീനിവാസന്റെ നേതൃത്വത്തിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.

തൊട്ടിൽ കുളന്തൈ

1990കളിൽ തമിഴ്‌നാട്ടിൽ പെൺകുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ഒട്ടേറെ സംഭവങ്ങളുണ്ടായി. തുടർന്ന് വ്യാപകമായ ബോധവൽക്കരണവും 'തൊട്ടിൽ കുളന്തൈ' എന്ന പദ്ധതിയും സർക്കാർ നടപ്പാക്കി. കേരളത്തിലെ 'അമ്മത്തൊട്ടിൽ' മാതൃകയിലുള്ള പദ്ധതിയാണിത്. പെൺകുഞ്ഞുങ്ങൾക്കായി വിവിധ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും ഏർപ്പെടുത്തി. ഇതിനുശേഷം ഇത്തരം സംഭവങ്ങൾ വിരളമായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP