Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുഞ്ഞ് മരിച്ചത് ഇന്നലെ രാത്രി ; അമ്മ ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി ; ആലപ്പുഴ മെഡിക്കൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന് ബന്ധുക്കളുടെ ആരോപണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ പൊലീസിൽ പരാതി; അനസ്‌തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കുഞ്ഞ് മരിച്ചത് ഇന്നലെ രാത്രി ; അമ്മ ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി ; ആലപ്പുഴ മെഡിക്കൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന് ബന്ധുക്കളുടെ ആരോപണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ പൊലീസിൽ പരാതി; അനസ്‌തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതിഷേധം കനക്കുന്നു.ചികിത്സാ പിഴവാണ് മരത്തിന് കാരണമെന്നാരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ ബഹളം വെച്ചു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ 21 വയസ്സുള്ള അപർണയും പെൺകുഞ്ഞുമാണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്കു മാറ്റി. ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് അപർണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ചൊവ്വാഴ്ച വൈകിട്ടായിരുന്നു വേദനയെത്തുടർന്ന് യുവതിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചത്.പ്രസവസമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ലെന്നും പഠിക്കുന്ന വിദ്യാർത്ഥികളാണ് ഓപ്പറേഷൻ നടത്തിയതെന്നും ബന്ധുക്കൾ ആരോപിക്കുന്നു.അനസ്തേഷ്യ കൂടിപ്പോയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായാണ് ബന്ധുക്കൾ പറയുന്നത്.

കുഞ്ഞ് ഇന്നലെ രാത്രിയും അപർണ ഇന്ന് പുലർച്ചെയുമാണ് മരിച്ചത്.കുഞ്ഞ് മരിച്ചതിന് പിന്നാലെ ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.പിന്നീട് അമ്പലപ്പുഴ പൊലീസെത്തിയാണ് സംഘർഷം ഒഴിവാക്കിയത്.കുഞ്ഞിന്റെ മരണം അന്വേഷിക്കാൻ വിദഗ്ധസമിതിയെ ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുൾസലാം ചുമതലപ്പെടുത്തിയിരുന്നു.

ഡോക്ടർമാരുടെ അനാസ്ഥയാണ് സംഭവത്തിനു പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം. അമ്പലപ്പുഴ പൊലീസ് അപർണയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.ഇതിന് പിന്നാലെയാണ് ഇന്നു പുലർച്ചെ അമ്മയുടെ മരണവും.സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദ്ദേശം നൽകി.

ഫോറൻസിക് വിഭാഗം മേധാവി ഡോ. ഷാരിജയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കുഞ്ഞിന്റെ മരണത്തിൽ അന്വേഷണം നടത്തുന്നത്. പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ജയറാം ശങ്കർ, കാർഡിയോളജി വിഭാഗം മേധാവി ഡോ. വിനയകുമാർ, സർജറിവിഭാഗം മേധാവി ഡോ. എൻ ആർ സജികുമാർ, നഴ്‌സിങ് ഓഫീസർ എന്നിവരാണ് സമിതിയിലുള്ളത്. രണ്ടുദിവസത്തിനകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കാനാണ് സൂപ്രണ്ട് നിർദ്ദേശിച്ചിരിക്കുന്നത്.

അതേസമയം മെഡിക്കൽ കോളേജിനെതിരെ സമാനരീതിയിലുള്ള ആരോപണങ്ങൾ സജീവമാകുകയാണ്.ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിലെ അനാസ്ഥയെക്കുറിച്ച് ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.അത്യാഹിത വിഭാഗത്തിനും സാധാരണ വിഭാഗത്തിനും ബില്ലടക്കാനും മറ്റും ഒറ്റ കൗണ്ടർമാത്രമാണുള്ളതെന്നും ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നത് ഭൂരിഭാഗവും വിദ്യാർത്ഥികൾ ആണെന്നുമായിരുന്നു ആരോപണം.ജീവൻ രക്ഷിക്കാനാണോ അതോ ജീവൻ വെച്ചു കളിക്കാനാണോ ആശുപത്രി ശ്രമിക്കുന്നതെന്നും കുറിപ്പിൽ ചോദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP