Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പണം കായ്ക്കുമെന്ന മോറിസ് കോയിനിന്റെ വ്യാജ വാഗ്ദാനം കേട്ട് അംഗങ്ങളായത് രണ്ടുലക്ഷത്തിലധികം പേർ; കിടപ്പാടം വിറ്റും പണയം വച്ചും ആളുകൾ പണമൊഴുക്കിയപ്പോൾ പിരിച്ചെടുത്തത് 1826 കോടി; മലപ്പുറം സ്വദേശി കിളിയിടുകിൽ നിഷാദ് സൂത്രധാരൻ

പണം കായ്ക്കുമെന്ന മോറിസ് കോയിനിന്റെ വ്യാജ വാഗ്ദാനം കേട്ട് അംഗങ്ങളായത് രണ്ടുലക്ഷത്തിലധികം പേർ; കിടപ്പാടം വിറ്റും പണയം വച്ചും ആളുകൾ പണമൊഴുക്കിയപ്പോൾ പിരിച്ചെടുത്തത് 1826 കോടി; മലപ്പുറം സ്വദേശി കിളിയിടുകിൽ നിഷാദ് സൂത്രധാരൻ

ജംഷാദ് മലപ്പുറം

മലപ്പുറം: മോറീസ് കോയിൻ പണം തട്ടിപ്പിൽ ഇരയായത് 2.66,000 പേർ. പിരിച്ചെടുത്തത് 1826 കോടി രൂപ. പണം കായ്ക്കുന്ന മോറിസ് കോയിനിന്റെ വ്യാജ വാഗ്ദാനം കേട്ട് അംഗങ്ങളായത് സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമുള്ള രണ്ട് ലക്ഷത്തി അറുപത്തി ആറായിരത്തിലധികം അംഗങ്ങളെന്ന് കണ്ടെത്തി. ഇവരിൽ നിന്നെല്ലാമായി ഇവർ പിരിച്ചെടുത്തത് 1826 കോടി രൂപയലിധികമാണെന്നും കണ്ടെത്തി.

എൽ.ആർ ട്രേഡിങ്ങ്, മോറിസ് കോയിൻ എന്നീ കമ്പനികളുടെ ഡാറ്റാ ബേയ്‌സ് കോയമ്പത്തൂരിലെ ഒരു കമ്പനിയിൽ നിന്നും പൊലീസ് കണ്ടെടുത്തതോടെയാണ് തട്ടിപ്പിന്റെ ആഴവും പരപ്പും കൂടുതൽ വ്യക്തമാകുന്ന തെളിവുകൾ ലഭിച്ചത്. പൂക്കോട്ടുംപാടം സ്വദേശിയായ കിളിയിടുകിൽ നിഷാദാണ് ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ കോടികൾ, തട്ടിയെടുത്തത്.

രാജ്യത്തെ ഇ.ഡിയടക്കമുള്ള പല അന്വേഷണ ഏജൻസികളും ഇപ്പോൾ ഇയാളുടെ പിറകിലാണ്. കേട്ടുകേൾവി പോലുമില്ലാത്ത വിധത്തിൽ വൻ ലാഭം നല്കി പണപ്പിരിവ് നടത്തിയപ്പോൾ അതി മോഹത്തിന്റെ ഈ കുത്തൊഴുക്കിലേക്ക് പണം കുമിഞ്ഞു കൂടി. തുടക്കത്തിൽ പറഞ്ഞ ലാഭം കൃത്യമായി നല്കിയതോടെ വീടും പറമ്പും വിറ്റും പണയം വെച്ചും ആളുകൾ കൂട്ടത്തോടെ എൽ.ആറിലേക്ക് പണമൊഴുക്കി.

പുതിയ ക്രിപ്‌റ്റോ കറൻസിയെന്ന് പറഞ്ഞ് മോറിസ് കോയിൻ കൂടി വലിയ പ്രചാരത്തോടെ അവതരിപ്പിച്ചതോടെ പ്രവാസികളടക്കമുള്ളവർ ആയിരങ്ങളും ലക്ഷങ്ങളും കോടികളും നിഷാദിനു നല്കാൻ മടികാണിച്ചില്ല. എന്നാൽ ഏതൊരു ക്രൗഡ് ഫണ്ടിങ്ങ് സംരഭത്തിനും സംഭവിക്കുന്ന അനിവാര്യ പതനം എൽ.ആറിലും സംഭവിച്ചു. പണം ലഭിക്കാതെ നിക്ഷേകർ പരക്കം പാഞ്ഞു.

ഒടുവിൽ 2020 സെപ്റ്റംബർ 28ന് പൂക്കോട്ടുംപാടം സ്റ്റേഷനിൽ മോറിസ് കോയിൻ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തതോടെ കേരളക്കരയെ ഞെട്ടിച്ച വീണ്ടുമൊരു തട്ടിപ്പിന്റെ വാർത്ത ലോകമറിഞ്ഞു. ഇതിനകം എട്ട് പേരെ വിവിധ സ്ഥലങ്ങളിൽ നിന്നായി മോറിസ് കോയിൻ തട്ടിപ്പുമായി അറസ്റ്റു ചെയ്തിട്ടുണ്ട്. ഏറ്റവുമൊടുവിൽ എറണാകുളത്തെ ജൂനിയർ കെജോഷിയെയാണ് കണ്ണൂരിൽ പൊലീസ് പിടികൂടിയത്. ഇയാൾ 9 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ സ്വത്തുക്കൾകണ്ടു കെട്ടുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ മുഖ്യ പ്രതി നിഷാദിന്റേയും കൂട്ടാളികളുടെയും 37 കോടിയോളം രൂപയുടെ സ്വത്തുക്കൾ ഇ.ഡി. കണ്ടു കെട്ടിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP