Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് ഞാൻ അങ്ങനെ ചെയ്യുമോ?'; 'എന്തേലും ചെയ്യാൻ ആണെങ്കിൽ നേരത്തെ പറ്റുമായിരുന്നു'; താൻ നിരപരാധിയെന്ന് ആണയിട്ട് പെൺകുട്ടി; ഷാരോണിന്റെ അച്ഛനുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും പുറത്ത്; തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ത് പരിഹാരവും ചെയ്യാമെന്ന് പെൺകുട്ടി

എന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് ഞാൻ അങ്ങനെ ചെയ്യുമോ?'; 'എന്തേലും ചെയ്യാൻ ആണെങ്കിൽ നേരത്തെ പറ്റുമായിരുന്നു'; താൻ നിരപരാധിയെന്ന് ആണയിട്ട് പെൺകുട്ടി; ഷാരോണിന്റെ അച്ഛനുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും പുറത്ത്; തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ത് പരിഹാരവും ചെയ്യാമെന്ന് പെൺകുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് പെൺകുട്ടി. താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് ഷാരോണിന്റെ കാമുകിയായിരുന്ന പെൺകുട്ടി പറഞ്ഞു. ഇവരുടെ ശബ്ദ സന്ദേശവും, ഷാരോണിന്റെ അച്ഛനുമായി വാട്സ്ആപ്പ് ചെയ്തതിന്റെ സ്‌ക്രീൻഷോട്ടുകളാണ് പുറത്ത് വന്നത്.തന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തിയ ആളോട് താൻ അങ്ങനെ ചെയ്യില്ലെന്നും തന്റെ വീട്ടുകാരും ഒന്നും ചെയ്യില്ലെന്നുമാണ് പെൺകുട്ടി ചാറ്റിൽ പറയുന്നത്.

'എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാൻ ആണെങ്കിൽ നേരത്തെയാകാമായിരുന്നു. ആരും അറിയാതെ ഞങ്ങൾ തമ്മിൽ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും ചാറ്റിൽ പറയുന്നുണ്ട്.ഒറ്റക്കല്ല ഷാരോൺ വീട്ടിൽ വന്നത്. കൂടെ സുഹൃത്തായ സജിനുമുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോൾ താൻ എന്തെങ്കിലും ചെയ്യുമോയെന്നും പെൺകുട്ടി ചോദിക്കുന്നു.

ഷാരോണും പെൺകുട്ടിയും രഹസ്യമായി വിവാഹം ചെയ്തിരുന്നതായി സന്ദേശങ്ങളിൽ വ്യക്കമാക്കുന്നുണ്ട്.ഷാരോണിന് ആദ്യം അസ്വസ്ഥത ഉണ്ടായപ്പോൾ ഭക്ഷ്യവിഷ ബാധയെന്നാണ് കരുതിയത്, താൻ തെറ്റുകാരിയല്ലെന്നും ഷാരോൺ ആശുപത്രിയിലായിരിക്കുമ്പോൾ ബന്ധുവിന് അയച്ച സന്ദേശത്തിൽ പെൺകുട്ടി പറയുന്നു.തന്റെ ദോഷം മൂലമാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ എന്ത് പരിഹാരം വേണമെങ്കിലും ചെയ്യാമെന്നും പെൺകുട്ടി സന്ദേശത്തിൽ പറയുന്നുണ്ട്.

ഇതിനിടെ ഷാരോണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴുള്ള പരിശോധന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. ഇതിലെ വ്യതിയാനവും ദുരൂഹത വർധിപ്പിക്കുന്നു.ഷാരോണിനെ 14-ാം തീയതി ആശുപത്രിയിൽ അഡ്‌മിറ്റാക്കിയ സമയത്തും അതിന് ശേഷം 17-ാം തീയതി വീണ്ടും അഡ്‌മിറ്റാക്കിയ ശേഷമുള്ള റിപ്പോർട്ടുമാണ് പുറത്ത് വന്നരിക്കുന്നത്. ആദ്യ റിപ്പോർട്ടിൽ കരൾ, വൃക്ക എന്നിവയുടേയെല്ലാം പ്രവർത്തനം സാധാരണ നിലയിലായിട്ടാണ് കാണിച്ചിരുന്നത്. ഡബ്ലു.ബി.സി മാത്രമാണ് കൂടിയിരുന്നത്. എന്തെങ്കിലും വിഷവസ്തു ഉള്ളിൽ ചെന്നാൽ ഡബ്ലു.ബി.സി കൂടും.

എന്നാൽ പിന്നീട് 17-ാം തീയതി വന്ന റിപ്പോർട്ടിൽ വൃക്കയുടേയും കരളിന്റേയുമെല്ലാം പ്രവർത്തനം നിലച്ചരീതിയിലായിരുന്നു കാണിച്ചത്. അത്രയും മാരകമായ വിഷവസ്തു അല്ലെങ്കിൽ ആസിഡ് പോലുള്ളവ അകത്ത് ചെന്നാലല്ലാതെ രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇത്രയധികം വ്യതിയാനം റിപ്പോർട്ടിൽ സംഭവിക്കില്ലെന്നാണ് ഡോക്ടർമാർ തങ്ങളോട് പറഞ്ഞതെന്നും ഷാരോണിന്റെ സഹോദരൻ ചൂണ്ടിക്കാട്ടി.

പെൺകുട്ടിയുടെ വീട്ടിൽ നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് ശേഷം തുടർച്ചയായ ഛർദിയാണുണ്ടായതെന്ന് വീട്ടുകാർ പറഞ്ഞു. മാത്രമല്ല ഷാരോണിന്റെ ചുണ്ടുമുതൽ വയറിന്റെ താഴെ വരെ ആന്തരികാവയവങ്ങൾ പൂർണമായും പൊള്ളിനശിച്ച നിലയിലുമായിരുന്നു.കഷായവും ജ്യൂസും കുടിച്ചതുകൊണ്ട് മാത്രം ഇങ്ങനെ സംഭവിക്കില്ലെന്നും കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടു.ഇതിനിടെയാണ് വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത് വന്നിരിക്കുന്നത്.

സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. ഷാരോൺ രാജിനെ വിഷം നൽകി കൊല്ലുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. അന്ധവിശ്വാസത്തിന്റെ ഭാഗമായി കാമുകി മകനെ വകവരുത്തിയാതാണെന്നും ആരോപണമുണ്ട്. ഷാരോണിന് കഷായം നൽകിയെന്ന് സമ്മതിച്ചും ക്ഷമാപണം നടത്തിയും കാമുകി അയച്ച വാട്‌സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്തുവന്നു. എന്നാൽ, ആന്തരികവായവങ്ങളുടെ പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷം അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാംവർഷ ബിഎസ്എസി വിദ്യാർത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള കാമുകിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിർത്തിയ ശേഷം വീടിനകത്തേക്ക് പോയ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്നാണ് റെജിൻ പറയുന്ന്. കാമുകി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച മരിച്ചു. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. മറ്റൊരാളുമായി ഫെബ്രുവരിയിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹം നടക്കാൻ വിഷം നൽകി കൊന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഷാരോൺ രാജിനെ വിഷം നൽകി കൊല്ലുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി. അന്ധവിശ്വാസത്തിന്റെ ഭാഗമായി കാമുകി മകനെ വകവരുത്തിയാതാണെന്നും ആരോപണമുണ്ട്. ഷാരോണിന് കഷായം നൽകിയെന്ന് സമ്മതിച്ചും ക്ഷമാപണം നടത്തിയും കാമുകി അയച്ച വാട്‌സ് ആപ്പ് സന്ദേശവും ഇതിനോടകം പുറത്തുവന്നു. മരുന്ന് വാങ്ങി കഴിച്ചാൽ ഛർദ്ദിമാറുമെന്നും ഛർദിയിലെ നിറവ്യത്യാസം കഷായത്തിന്റേതാണെന്നുമാണ് സന്ദേശം. ബുദ്ധിമുട്ടുണ്ടായതിൽ ക്ഷാമപണവുമുണ്ട്. എന്നാൽ, ആന്തരികവായവങ്ങളുടെ പരിശോധന റിപ്പോർട്ട് കിട്ടിയ ശേഷം അന്വേഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. മജിസ്‌ട്രേറ്റിന് ഷാരോൺ നൽകിയ മൊഴിയിൽ ദുരൂഹമായൊന്നും പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP