Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202301Sunday

വർഷങ്ങളായി തുടർന്ന സൗഹൃദം അവസാനിപ്പിക്കാൻ സച്ചിൻ, ക്രിസ്റ്റഫറിനോട് ആവശ്യപ്പെട്ടു; പിന്നാലെ ഏറ്റുമുട്ടലിൽ കയ്യിലെ കത്തിയുപയോഗിച്ച് സച്ചിന്റെ കഴുത്തിന് വരഞ്ഞ് ക്രിസ്റ്റഫർ; കലൂരിലെ യുവാവിന്റെ ആത്മഹത്യയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ചികിത്സയിൽ കഴിയുന്ന സുഹൃത്ത്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കൂടുതൽ അന്വേഷണത്തിന് പൊലീസ്

വർഷങ്ങളായി തുടർന്ന സൗഹൃദം അവസാനിപ്പിക്കാൻ സച്ചിൻ, ക്രിസ്റ്റഫറിനോട് ആവശ്യപ്പെട്ടു; പിന്നാലെ ഏറ്റുമുട്ടലിൽ കയ്യിലെ കത്തിയുപയോഗിച്ച് സച്ചിന്റെ കഴുത്തിന് വരഞ്ഞ് ക്രിസ്റ്റഫർ; കലൂരിലെ യുവാവിന്റെ ആത്മഹത്യയിൽ കൂടുതൽ വെളിപ്പെടുത്തലുമായി ചികിത്സയിൽ കഴിയുന്ന സുഹൃത്ത്; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെ അടിസ്ഥാനമാക്കി കൂടുതൽ അന്വേഷണത്തിന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കലൂർ മാർക്കറ്റിന് സമീപം യുവാവ് കഴുത്തറുത്ത് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.മരിച്ച ക്രിസ്റ്റഫറിന്റെ സുഹൃത്ത് സച്ചിനാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.ആത്മഹത്യക്ക് മുമ്പ് ക്രിസ്റ്റഫർ സച്ചിനെ ആക്രമിച്ചിരുന്നു.ഇതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ സച്ചിന് ഇന്നാണ് വിവരങ്ങൾ പൊലീസിനോട് പങ്കുവെച്ചത്.

സൗഹൃദം അവസാനിപ്പിക്കുന്നതിനെ ചൊല്ലിയാണ് സുഹൃത്തുക്കൾ ഏറ്റുമുട്ടിയതെന്ന് സച്ചിൻ മൊഴി നൽകി. സച്ചിനെ കലൂരിൽ വിളിച്ച് വരുത്തിയത് ക്രിസ്റ്റഫർ ആണ്.സംസാരത്തിന് ശേഷം സൗഹൃദം അവസാനിപ്പിക്കാൻ സച്ചിൻ ആവശ്യപ്പെട്ടു.ഇതിൽ പ്രകോപിതനായ ക്രിസ്റ്റഫർ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സച്ചിൻ പറയുന്നു.

ക്രിസ്റ്റഫറും സച്ചിനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ബിരുദപഠനം ഒരുമിച്ചായിരുന്നു. സച്ചിനെ അടുത്തറിയാമെന്നും സിറിൽ ഡിക്രൂസ് പറഞ്ഞു. സുഹൃത്തായ സച്ചിനെ കുത്തിയ ശേഷമാണ് ക്രിസ്റ്റഫർ നഗരമധ്യത്തിലെത്തി കഴുത്തറുത്ത് ജീവനൊടുക്കിയത്. സുഹൃത്ത് മരിച്ചുകാണുമെന്നു കരുതിയാകാം യുവാവ് ജീവനൊടുക്കിയതെന്നു സംശയിക്കുന്നതായാണ് ബന്ധുക്കൾ പ്രതികരിച്ചത്

ക്രിസ്റ്റഫറിന്റെ സുഹൃത്തും,എരുമത്തല സ്വദേശിയും,ആലുവ യു.സി കോളേജ് വിദ്യാർത്ഥിയുമായ സച്ചിനെ ക്രിസ്റ്റഫർ ആത്മഹത്യ ചെയ്യാനുപയോഗിച്ച കത്തി കൊണ്ട് തന്നെയാണ് അക്രമിച്ചത്.കഴുത്തിൽ മുറിവേറ്റ സച്ചിന് സംസാരിക്കാൻ സാധിച്ചിട്ടില്ലാത്തതിനാലായിരുന്നു പൊലീസിന് ഇയാളുടെ മൊഴി ശേഖരിക്കാൻ വൈകിയത്.കഴുത്തിൽ പരിക്കേറ്റ സച്ചിന്റെ മൊഴി എടുത്തതിന് ശേഷം വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ചോരവാർന്ന് മരിക്കാറായ നിലയിൽ തോപ്പുംപടി പള്ളിച്ചാൽ റോഡ് കൂട്ടുങ്കൽ വീട്ടിൽ സിറിൾ ക്രൂസിന്റെയും മാരി ക്രൂസിന്റെയും മകൻ ക്രിസ്റ്റഫർ ക്രൂസിനെ(24) നാട്ടുകാർ കാണുന്നത്. മെക്കാനിക്കൽ എൻജിനിയറിഗ് ബിരുദദാരിയാണ് ഇയാൾ. മാർക്കറ്റിന്റെ സമീപത്തുള്ള പെറ്റ് ഷോപ്പിന്റെ മുന്നിലെ പോസ്റ്റിൽ ഇരുന്ന ഇയാൾ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൈയും കഴുത്തും മുറിക്കുക ആയിരുന്നു എന്ന് സംഭവസ്ഥലത്തെ കടകളിലെ സി.സി.റ്റി.വി ദൃശ്യങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

രക്തം വാർന്ന് ക്രിസ്റ്റഫർ കുഴഞ്ഞ് നിലത്തെക്ക് വീണപ്പോഴാണ് സമീപത്തെ കടയിലെ ജോലിക്കാരും നാട്ടുകാരും ഇയാളെ ശ്രദ്ധിക്കുന്നത്. ഓടി കൂടിയ ആളുകൾ ഇയാൾക്ക് വെള്ളം കൊടുക്കുകയും നെഞ്ച് തടവി കൊടുക്കുകയും മറ്റും ചെയ്തു. ആദ്യം ഓടി കൂടിയവരിൽ ആരോ ആണ് പൊലീസിൽ വിവരമറിയിച്ചത്. എന്നാൽ പൊലീസ് എത്തും മുൻപ് ക്രിസ്റ്റഫറിന്റെ ബോധം മറയുകയും ഉടനെ തന്നെ മരണം സംഭവിക്കുകയും ആയിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് പൊലീസ് മരണം സ്ഥിരീകരിച്ചത്.

സംഭവസ്ഥലത്തെ സി.സി.റ്റി.വി ദൃശ്യങ്ങളിൽ നിന്നും ഇയാൾ സ്വന്തം കഴുത്തിലും കൈയിലും മുറിവ് ഉണ്ടാക്കുന്നത് കണ്ടെത്തിയതിനാൽ ആത്മഹത്യ തന്നെയാണ് ഇത് എന്ന് പൊലീസ് ഉറപ്പിക്കുന്നു.ആത്മഹത്യ ചെയ്ത ആളിന് മുൻപ് ക്രിമിനൽ പാശ്ചാത്തലമില്ലാത്തതും മാനസികപ്രശ്‌നങ്ങളോ,വിഷാദരോഗമോ ഇല്ല എന്ന കണ്ടെത്തലുകളുമാണ് നിലവിൽ പൊലീസിന് തലവേദനയാവുന്നത്. ാളെ കുത്തിയതായി പൊലീസ് പറയുന്നു.

മരിച്ച ക്രിസ്റ്റഫർ തോപ്പുംപടി സ്വദേശിയാണ് എന്നുള്ള പൊലീസിന്റെ സംശയത്തെ തുടർന്ന് ബന്ധുക്കളിൽ ചിലരേ വിവരമറിയിക്കുകയും അവർ ഹോസ്പിറ്റലിൽ എത്തി ഇയാളെ തിരിച്ചറിയുകയുമാണ് ഉണ്ടായത്.എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്മാർട്ടം ചെയ്ത് ബന്ധുക്കൾക്ക് കൈമാറും.കലൂരിലെ സ്ഥാപനത്തിൽ അടുത്തിടെയാണ് ക്രിസ്റ്റഫർ ജോലിയിൽ പ്രവേശിച്ചത്. വിഷാദരോഗമോ മാനസികപ്രശ്‌നങ്ങളോ ഇയാൾക്ക് ഇല്ലായിരുന്നു എന്ന് സ്ഥാപനത്തിലെ സഹപ്രവർത്തകർ അറിയിച്ചതായി പൊലീസ് പറയുന്നു.

മരിച്ച ക്രിസ്റ്റഫർ മയക്കുമരുന്നോ മറ്റോ ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻ അത് അറിയാൻ ആകും എന്നാണ് നിഗമനം.അതിനിടെ ക്രിസ്റ്റഫർ എന്തിന് ഇത് ചെയ്തുവെന്ന് അറിയില്ലെന്ന് അച്ഛൻ സിറിൽ ഡിക്രൂസ് പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP