Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോൻസനുമായുള്ള കൂടിക്കാഴ്‌ച്ച നടത്തിയ ഡിജിപിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; പൊലീസ് ക്ലബിലും മോൻസൻ തങ്ങി; പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിലാണ് മോൻസൻ എത്തിയതെന്ന് അനിൽകാന്തിന്റെ മൊഴി

മോൻസനുമായുള്ള കൂടിക്കാഴ്‌ച്ച നടത്തിയ ഡിജിപിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്; പൊലീസ് ക്ലബിലും മോൻസൻ തങ്ങി; പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിലാണ് മോൻസൻ എത്തിയതെന്ന് അനിൽകാന്തിന്റെ മൊഴി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോൻസൻ മാവുങ്കൽ കേസുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ഒരു തട്ടിപ്പ് കേസിൽ ആദ്യമായാണ് പൊലീസ് മേധാവിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. അനിൽകാന്ത് ഡിജിപിയായിതിന് ശേഷം മോൻസൻ മാവുങ്കൽ പൊലീസ് ആസ്ഥാനത്തെത്തി കൂടിക്കാഴ്ച നടത്തുകയും ഉപഹാരം നൽകുകയും ചെയ്തിരുന്നു. ഈസാഹചര്യത്തിലാണ് ഡിജിപിയുടെ മൊഴി എടുത്തിരിക്കുന്നത്.

മോൻസൻ മാവുങ്കലിനെതിരെ തട്ടിപ്പ് കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇത്. മോൻസൻ സംശയാസ്പദമായ വ്യക്തിയാണെന്ന ഇന്റലിജൻസ് റിപ്പോർട്ടും ഈ സമയത്തുണ്ടായിരുന്നു. അനിൽകാന്തും മോൻസനുമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് അനിൽകാന്തിൽ നിന്നും വിശദീകരണം നൽകിയത്. പൊലീസ് മേധാവിയായ ശേഷം നിരവധിപ്പേർ സന്ദർശിച്ചിരുന്നുവെന്നും പ്രവാസി സംഘടനകളുടെ പ്രതിനിധിയെന്ന നിലയിൽ മോൻസൻ വന്നു കണ്ടുവെന്നുമാണ് അനിൽകാന്ത് ക്രൈംബ്രാഞ്ചിന് വിശദീകരണം നൽകിയത്.

അതിനിടെ ഐജി ലക്ഷമണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോൻസൻ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂർക്കട പൊലീസ് ക്ലബിലും മോൻസന് ആതിഥേയത്യം നൽകിയിരുന്നു. രണ്ടുപ്രാവശ്യം ഐജി ലക്ഷമണയുടെ അതിഥിയായി വിഐപി റൂമിൽ മോൻസൻ തങ്ങിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഐജി ലക്ഷണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.

മോൻസൺ കേസുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് സമർപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയിൽ നിന്ന് വിശദീകരണം തേടിയത്. ഏത് സാഹചര്യത്തിലാണ് മോൻസൺ മാവുങ്കലിന് സംരക്ഷണം ലഭിച്ചത് എന്ന കാര്യത്തിൽ ഉത്തരം വേണം എന്നായിരുന്നു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്നാഥ് ബെഹ്റയെ ചോദ്യം ചെയ്തത്. ലോക്നാഥ് ബെഹ്റ മോൻസൺ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം സന്ദർശിച്ചതിന് ശേഷമാണ് വീടിന് മുമ്പിൽ പൊലീസിന്റെ പട്ടാ ബുക്ക് സ്ഥാപിക്കുന്നത്.

ഇത് വൻ വിവാദത്തിന് വഴി വെച്ചിരുന്നു. പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസന്റെ കലൂരിലെ വാടക വീട്ടിലും ചേർത്തലയിലെ കുടുംബ വീട്ടിലും പൊലീസിന്റെ ബീറ്റ് ബോക്സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകൾ പുറത്തു വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് ബെഹ്റയുടെ മൊഴിയെടുത്തത്.

മോൻസന്് മുൻഡിജിപിയെ പരിചയപ്പെടുത്തിയതും കലൂരിലെ വാടകവീട്ടിൽ ഡിജിപിയെ എത്തിച്ചത് താനാണെന്നും പ്രവാസി വനിതയായ അനിത പുല്ലയിൽ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് മോൻസന്റെ തട്ടിപ്പ് തിരിച്ചറിഞ്ഞതിന് പിന്നാലെ ഇത് സംബന്ധിച്ച് അന്നത്തെ ഡിജിപിയെ അറിയിച്ചിരുന്നതായും അനിത വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP