Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗർഭിണിയായ യുവതിയെ സന്ന്യാസി ബലാത്സം​ഗം ചെയ്തത് അനു​ഗ്രഹം തേടി ആശ്രമത്തിലെത്തിയപ്പോൾ; 38കാരൻ അറസ്റ്റിലായത് സംഭവം പുറത്തുപറഞ്ഞാൽ കുടുംബത്തെ ആകെ നശിപ്പിക്കും എന്ന ഭീഷണിക്ക് വഴങ്ങാതെ യുവതി പരാതി കൊടുത്തതോടെ; ആശ്രമത്തിൽ പരിശോധന നടത്തിയ പൊലീസിന് കിട്ടിയത് സെക്സ് വീഡിയോ നിറച്ച ഹാർഡ് ഡിസ്കുകളും ​ഗർഭനിരോധന ഉറകളും

ഗർഭിണിയായ യുവതിയെ സന്ന്യാസി ബലാത്സം​ഗം ചെയ്തത് അനു​ഗ്രഹം തേടി ആശ്രമത്തിലെത്തിയപ്പോൾ; 38കാരൻ അറസ്റ്റിലായത് സംഭവം പുറത്തുപറഞ്ഞാൽ കുടുംബത്തെ ആകെ നശിപ്പിക്കും എന്ന ഭീഷണിക്ക് വഴങ്ങാതെ യുവതി പരാതി കൊടുത്തതോടെ; ആശ്രമത്തിൽ പരിശോധന നടത്തിയ പൊലീസിന് കിട്ടിയത് സെക്സ് വീഡിയോ നിറച്ച ഹാർഡ് ഡിസ്കുകളും ​ഗർഭനിരോധന ഉറകളും

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: ഗർഭിണിയെ ബലാത്സംഗം ചെയ്ത ജൈന സന്ന്യാസിയുടെ ആശ്രമത്തിൽ നിന്നും കണ്ടെടുത്തത് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്കും ​ഗർഭനിരോധന ഉറകളുടെ ശേഖരവും. ജോധ്പൂർ സ്വദേശിയായ ജൈന സന്ന്യാസി ആചാര്യ സുകുമാൽ നന്ദിയെ കഴിഞ്ഞ ദിവസമാണ് കരൗലി ജില്ലാ പൊലീസ് ബലാത്സം​ഗ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ​ഗർഭിണിയായ യുവതി അനു​ഗ്രഹം തേടി ആശ്രമത്തിലെത്തിയപ്പോൾ 38കാരനായ സന്ന്യാസി ബലാത്സം​ഗം ചെയ്തെന്നാണ് പരാതി.

ആശ്രമത്തിൽ നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകൾ ലാപ്‌ടോപ്പുകൾ, പെൻഡ്രൈവുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ചയാണ് ഫോറൻസിക് വിദഗ്ധരും പൊലീസും ഹിന്ദൗൻ ടൗണിലെ സന്ന്യാസി താമസിക്കുന്ന ആശ്രമത്തിൽ എത്തി തിരച്ചിൽ നടത്തിയത്. പരിശോധനയിൽ രണ്ട് ലാപ്‌ടോപ്, 19 മൊബൈൽ ഫോൺ, 33 പെൻഡ്രൈവ്, നാല് ഹാർഡ് ഡിസ്‌ക്, നിരവധി കോണ്ടം പാക്കറ്റുകൾ എന്നിവയാണ് പൊലീസ് കണ്ടെടുത്തത്. ഹാർഡ് ഡിസ്‌കിൽ അശ്ലീല ദൃശ്യങ്ങളാണെന്നും പൊലീസ് അറിയിച്ചു.

വ്യാഴാഴ്ചയാണ് ഗർഭിണിയായ യുവതി, സന്ന്യാസി തന്നെ ബലാത്സംഗം ചെയ്തെന്ന് പൊലീസിന് പരാതി നൽകിയത്. . ഭർതൃസഹോദരിയോടൊപ്പം സന്ന്യാസിയുടെ അനുഗ്രഹം വാങ്ങാനെത്തിയതായിരുന്നു യുവതി. ആശ്രമത്തിലെത്തിയ യുവതിയോട് സുകുമാൽ നന്ദി ഒറ്റക്ക് കാണണമെന്നാവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് യുവതി അകത്തെ മുറിയിലേക്ക് സന്ന്യാസിക്കൊപ്പം പോയി. ഇവിടെവെച്ച് സന്ന്യാസി യുവതിയെ കയറിപ്പിടിക്കുകയും ബലാത്സം​ഗം ചെയ്യുകയുമായിരുന്നു. യുവതി കുതറിയോടിയെങ്കിലും രക്ഷപെടാനായില്ല. ഒടുവിൽ, സംഭവം പുറത്ത് പറഞ്ഞാൽ കുടുംബത്തെ ഒന്നാകെ നശിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തിയാണ് യുവതിയെ മോചിപ്പിച്ചത്.

എന്നാൽ, വീട്ടിലെത്തിയ യുവതി സംഭവിച്ച കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞു. ബലാത്സംഗത്തിനിരയായ കാര്യം യുവതി വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. പൊലീസ് എത്തിയപ്പോൾ സന്ന്യാസി മുറി ഉള്ളിൽ നിന്ന് പൂട്ടി അകത്തിരിക്കുകയായിരുന്നു. ഒടുവിൽ ബലംപ്രയോ​ഗിച്ച് വാതിൽ തുറന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സന്ന്യാസി 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സംഭവം പുറത്തുപറഞ്ഞാൽ തന്റെ സ്വാധീനം ഉപയോഗിച്ച് കുടുംബത്തെ നശിപ്പിക്കുമെന്ന് സന്ന്യാസി യുവതിയെ ഭീഷണിപ്പെടുത്തിയതായി ഡെപ്യൂട്ടി ഐജി ലക്ഷ്മൺ ഗൗർ മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെയും ഭതൃസഹോദരിയുടെയും മൊഴി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP