Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഗളിയിൽ പന്ത്രണ്ടുകാരിയായ ആദിവാസി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പരിചയക്കാരി പലർക്കായി കാഴ്ചവച്ചു; ഉത്സവത്തിനെന്ന് മുത്തശ്ശിയെ വിശ്വസിപ്പിച്ച് പെൺകുട്ടിയെ കൊണ്ടുപോയ യുവതി ഉൾപ്പെടെ 12 പേർ പൊലീസ് കസ്റ്റഡിയിൽ; പ്രതികളിൽ മിക്കവരും കോളേജ് വിദ്യാർത്ഥികളെന്ന് സൂചന; യുവതി മറ്റു പെൺകുട്ടികളേയും കടത്തുന്ന സെക്‌സ് റാക്കറ്റിന്റെ ഭാഗമെന്നും സംശയം

അഗളിയിൽ പന്ത്രണ്ടുകാരിയായ ആദിവാസി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയി പരിചയക്കാരി പലർക്കായി കാഴ്ചവച്ചു; ഉത്സവത്തിനെന്ന് മുത്തശ്ശിയെ വിശ്വസിപ്പിച്ച് പെൺകുട്ടിയെ കൊണ്ടുപോയ യുവതി ഉൾപ്പെടെ 12 പേർ പൊലീസ് കസ്റ്റഡിയിൽ; പ്രതികളിൽ മിക്കവരും കോളേജ് വിദ്യാർത്ഥികളെന്ന് സൂചന; യുവതി മറ്റു പെൺകുട്ടികളേയും കടത്തുന്ന സെക്‌സ് റാക്കറ്റിന്റെ ഭാഗമെന്നും സംശയം

മറുനാടൻ മലയാളി ബ്യൂറോ

അഗളി: അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ അയൽവാസിയായ യുവതി കൂട്ടിക്കൊണ്ടുപോയി പീഡകർക്ക് കാഴ്ചവച്ചു. യുവതിയും അട്ടപ്പാടിയിൽ തന്നെ പലയിടത്തായി പെൺകുട്ടിയെ പീഡിപ്പിച്ചവരുമായ 12 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് ലഭ്യമാകുന്ന വിവരം.

പെൺകുട്ടിയെ ഇടയ്ക്ക് അമ്പലത്തിൽ പോകുമ്പോൾ കൊണ്ടുപോകാറുള്ള സമീപവാസിയായ യുവതിയാണ് പീഡനത്തിന് കളമൊരുക്കിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. അത്തരത്തിൽ അമ്പലത്തിൽ പോകാൻ കൂട്ടുവിളിച്ചപ്പോൾ വീട്ടുകാർ സംശയിച്ചതുമില്ല. എന്നാൽ പെൺകുട്ടി തിരിച്ചെത്താതായപ്പോൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതേത്തുടർന്ന് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശനെ വിവരം അറിയിക്കുകയായിരുന്നു. വിവരം പൊലീസിൽ അറിയിച്ചതോടെ നടന്ന അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവരുന്നത്.

ആനക്കട്ടി സ്വദേശിയായ 12കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. കഴിഞ്ഞ 19ന് രാവിലെയാണ് മട്ടത്തുകാട് സ്വദേശിനിയായ യുവതി മുത്തശ്ശി മാത്രം വീട്ടിലുള്ള സമയത്ത് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. അട്ടപ്പാടിയിലെ പ്രധാന ഉത്സവമായ പുതൂർ മാരിയമ്മൻ കോവിൽ ഉത്സവത്തിന് കൊണ്ടുപോവുകയാണെന്ന് മുത്തശ്ശിയോട് പറഞ്ഞിരുന്നത്. ഇത്തരത്തിൽ മുമ്പും കൊണ്ടുപോയിരുന്നതായാണ് വിവരം. കുട്ടിയുടെ കുടുംബവുമായി യുവതിക്ക് ദീർഘനാളത്തെ പരിചയമുണ്ടെന്നാണ് സൂചന. പരാതി ലഭിച്ചയുടൻ പൊലീസ് ഊർജിതമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എഎസ്‌പി സുജിത് ബാബു ഐപിഎസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

രണ്ടുദിവസം കഴിഞ്ഞും കുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയും പിന്നീട് മാതാപിതാക്കളും ചേർന്ന് അഗളി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും ഇടനിലക്കാരിയായ യുവതിയെയും സൈബർ സെല്ലിന്റെ സഹായത്തോടെ അതിർത്തിപ്രദേശമായ മുട്ടത്തുക്കാടുനിന്ന് കണ്ടെത്തി.

എ.എസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളിൽ 11 പേരെ കസ്റ്റഡിയിലെടുത്തു. പത്തുപേർ അട്ടപ്പാടിയിലെ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണെന്ന് സൂചനയുണ്ട്. ഇടനിലക്കാരിയായ യുവതിയെയും പ്രതിപ്പട്ടികയിൽ ചേർത്തിട്ടുണ്ട്. പ്രധാന പ്രതി ഇനിയും പിടിയിലായിട്ടില്ല.

വരുംദിവസങ്ങളിൽ ഇയാൾ പിടിയിലാകുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പിടിയിലായ യുവതിയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുന്നുണ്ട്. കുട്ടിയെ വീട്ടിൽനിന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയ ദിവസം പത്തിൽ താഴെ മാത്രം പ്രായമുള്ള നിരവധി കുട്ടികൾ ഇവർക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന റാക്കറ്റിന്റെ ഭാഗമാണ് ഇവരെന്നും സംശയമുയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP