Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അതിരാവിലെ കെഎസ്ആർടിസി ബസിൽ ഉറക്കത്തിനിടെ മാറിടത്തിൽ കയറിപ്പിടിച്ചപ്പോൾ ഞെട്ടി ഉണർന്ന യുവതി ചാടിയെണീറ്റ് രണ്ടെണ്ണം പൊട്ടിച്ചു; മൂന്നാമത്തേത് പൊട്ടിക്കാൻ കൈ ഉയർത്തിയപ്പോൾ ഞാൻ ഒന്നുതൊട്ടതേയുള്ളുവെന്ന് ന്യായം; ഒന്നുതോണ്ടിയതിന് എന്ത് പരാതി എന്ന് കണ്ടക്ടർ; രണ്ടുമാസം മുമ്പത്തെ പീഡനത്തിൽ മുപ്പയിനാട് പഞ്ചായത്ത് ക്ലാർക്ക് പിടിയിൽ; പീഡനവീരനെ ന്യായീകരിച്ച കണ്ടക്ടറും പ്രതി

അതിരാവിലെ കെഎസ്ആർടിസി  ബസിൽ ഉറക്കത്തിനിടെ മാറിടത്തിൽ കയറിപ്പിടിച്ചപ്പോൾ ഞെട്ടി ഉണർന്ന യുവതി ചാടിയെണീറ്റ് രണ്ടെണ്ണം പൊട്ടിച്ചു; മൂന്നാമത്തേത് പൊട്ടിക്കാൻ കൈ ഉയർത്തിയപ്പോൾ ഞാൻ ഒന്നുതൊട്ടതേയുള്ളുവെന്ന് ന്യായം; ഒന്നുതോണ്ടിയതിന് എന്ത് പരാതി എന്ന് കണ്ടക്ടർ; രണ്ടുമാസം മുമ്പത്തെ പീഡനത്തിൽ മുപ്പയിനാട് പഞ്ചായത്ത് ക്ലാർക്ക് പിടിയിൽ; പീഡനവീരനെ ന്യായീകരിച്ച കണ്ടക്ടറും പ്രതി

എം മനോജ് കുമാർ

 കോഴിക്കോട്: കെഎസ്ആർടിസി ബസിൽ നിന്നും സർക്കാർ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സർക്കാർ ജീവനക്കാരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. വയനാട് മുപ്പയിനാട് പഞ്ചായത്തിലെ ക്ലർക്കായ വിജയനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു. തുടർന്നു താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയായിരുന്നു. ഫെബ്രുവരി 27 നു കെഎസ്എസ്ആർടിസി ബസിൽ നടന്ന ലൈംഗിക പീഡനത്തിലാണ് വിജയൻ അറസ്റ്റിലായത്. കോഴിക്കോട് നിന്നും അതിരാവിലെ വയനാടിലേക്ക് തിരിച്ച കെഎസ്ആർടിസി ബസിലാണ് സർക്കാർ ജീവനക്കാരിക്ക് നേരെ ഇയാൾ ലൈംഗിക അതിക്രമം നടത്തിയത്. ഇയാളെ സംരക്ഷിക്കാൻ ശ്രമം നടത്തിയ കെഎസ്ആർആർടിസി കണ്ടകടറും കേസിൽ പ്രതിയായിരുന്നു.

ബസ് താമരശ്ശേരി ഭാഗത്ത് കൂടി സഞ്ചരിക്കുമ്പോഴാണ് ഇയാൾ സ്ത്രീയ്ക്ക് നേരെ ലൈംഗിക പീഡനം നടത്തിയത്. ഇവർ പരാതിപ്പെട്ടിട്ടും കണ്ടക്ടർ നടപടിയെടുക്കാൻ തയ്യാറായില്ല. തുടർന്നു ഇവർ വയനാട് എസ്‌പി ഇളങ്കോയെ ഫോൺ വഴി ബന്ധപ്പെടുകയും എസ്‌പി വൈത്തിരി സിഐയ്ക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. തുടർന്നു വൈത്തിരി പൊലീസാണ് ബസ് തടഞ്ഞു കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്. പക്ഷെ പ്രതിയായ വിജയനെ കണ്ടക്ടർ സുരക്ഷിതമായി ഇറക്കിവിട്ടിരുന്നു. ലൈംഗിക പീഡനം നടക്കുമ്പൊഴുള്ള നടപടി ക്രമങ്ങൾ തെറ്റിക്കുകയും പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ കണ്ടക്ടറെ പ്രതിയാക്കി പൊലീസ് അന്ന് തന്നെ കേസെടുത്തിരുന്നു. കണ്ടക്ടർക്ക് എതിരായി സ്ത്രീ കെഎസ്ആർടിസി എംഡിക്കും പരാതി നൽകിയിരുന്നു. വൈത്തിരിയിൽ പൊലീസ് ബസ് തടഞ്ഞു പ്രതിയെ തിരഞ്ഞപ്പോൾ ലൈംഗിക പീഡനം നടത്തിയയാൾ ബസിലുണ്ടായിരുന്നില്ല. മനഃപൂർവം കണ്ടകടർ പ്രതിയെ രക്ഷപ്പെടുത്തി എന്ന് മനസിലാക്കിയാണ് പൊലീസ് ലൈംഗിക പീഡനം നടത്തിയയാളെ ഒന്നാം പ്രതിയായും ബസ് കണ്ടക്ടറെ രണ്ടാം പ്രതിയാക്കിയും കേസ് ചാർജ് ചെയ്തത്.

അതിരാവിലെയുള്ള ബസിൽ കയറിയപ്പോൾ യുവതി ഉറക്കമായിരുന്നു. വനിതകൾക്കായുള്ള പിൻസീറ്റിലാണ് യുവതി ഇരുന്നത്. ഇതേ സീറ്റിൽ തന്നെ വിജയനും കയറി ഇരിക്കുകയായിരുന്നു. യുവതി ഉറക്കമാണെന്ന് മനസിലാക്കിയാണ് ഇയാൾ മാറിടത്തിൽ കയറിപ്പിടിച്ചത്. പിടി മുറുകിയപ്പോൾ ഞെട്ടിത്തരിച്ച് സീറ്റിൽ നിന്നും ചാടിയെണീറ്റ ജീവനക്കാരി നോക്കുമ്പോൾ വിജയന്റെ കൈ മാറിടത്തിൽ അമർന്നിരിക്കുകയായിരുന്നു. രണ്ടെണ്ണം മുഖത്ത് ജീവനക്കാരി അപ്പോൾ തന്നെ പൊട്ടിച്ചിരുന്നു. മൂന്നാമതും അടി വീഴുമെന്നായപ്പോൾ ഞാൻ ഒന്ന് തൊട്ടതെയുള്ളൂ എന്നായിരുന്നു പ്രതികരണം. ശക്തിയായുള്ള അമർത്തലിലുള്ള വേദനകൊണ്ടാണ് ഇവർ പിടഞ്ഞെഴുന്നേറ്റത്. മാറിടത്തിൽ അമർന്നിരിക്കുന്ന കൈകണ്ടതോടെയാണ് തുടർച്ചയായി രണ്ടെണ്ണം പൊട്ടിച്ചത്. ഞാൻ ഒന്ന് തൊട്ടതേയുള്ള എന്ന പ്രതികരണം കണ്ടപ്പോൾ നല്ല തെറിയും യുവതി പറഞ്ഞു. ബഹളം കേട്ടാണ് കണ്ടക്ടർ ഓടിയെത്തിയത്. സംഭവം മനസിലാക്കിയ കണ്ടക്ടർ ഇയാളെ രക്ഷിക്കാനാണ് ശ്രമിച്ചത്. ഒന്ന് തോണ്ടിയതിന് പൊലീസ് സ്റ്റേഷൻ കയറേണ്ട ആവശ്യമുണ്ടോ എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം. ഔദ്യോഗിക യാത്രയായതിനാൽ ജീവനക്കാരി മേലുദ്യോഗസ്ഥരെ വിളിച്ചു പറഞ്ഞിരുന്നു. ഇവർ പരാതി കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് എസ്‌പിയെ വിളിച്ച് വിവരം പറഞ്ഞത്.

എസ്‌പിയുടെ വിളി വന്നതോടെയാണ് വൈത്തിരി പൊലീസ് വണ്ടി തടഞ്ഞു കണ്ടക്ടറെ കസ്റ്റഡിയിൽ എടുത്തത്. ഇയാൾ വഴിയിൽ ഇറങ്ങി എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം. കണ്ടക്ടറുടെ ഭാഗത്ത് നിന്നുള്ള വീഴ്ചയുടെ പേരിൽ പൊലീസ് ഉടൻ തന്നെ കേസെടുത്തു. ഒന്നാം പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സാന്നിധ്യത്തിലാണ് പൊലീസ് കണ്ടെത്തിയത്. ഇയാൾ സർക്കാർ ജീവനക്കാരനാണെന്നും മുപ്പയിനാട് പഞ്ചായത്ത് ഓഫീസിലെ ക്ലാർക്കാണ് എന്നും പൊലീസിന് മനസിലായി. കേസിൽ നിന്ന് തലയൂരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ഇയാൾ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു. പക്ഷെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. തുടർന്നു ഇയാൾ ഹൈക്കോടതിയെ തന്നെ ജാമ്യത്തിനായി സമീപിച്ചു. പൊലീസിൽ ഹാജരാകാനും പ്രതിക്ക് ജാമ്യം നൽകാനും ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് ഇയാൾക്ക് ജാമ്യം നൽകിയത്. സർക്കാർ ജീവനക്കാരനായതിനാൽ ഇയാൾക്കെതിരെയുള്ള നടപടി ആവശ്യപ്പെട്ടു സർക്കാരിലേക്ക് റിപ്പോർട്ട് നൽകിയതായി താമരശ്ശേരി എസ്‌ഐ സനൽരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു. പൊലീസിൽ ഹാജരാകാനുള്ള ഹൈക്കോടതി നിർദ്ദേശം അനുസരിച്ചാണ് പ്രതി സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രതിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു-എസ്‌ഐ പറഞ്ഞു. സർക്കാർ ജീവനക്കാരിയായ എന്നെ ഞെട്ടിച്ച സംഭവമാണ് ബസിൽ നടന്നത് എന്നാണ് ജീവനക്കാരി സംഭവത്തെക്കുറിച്ച് മറുനാടനോട് പ്രതികരിച്ചത്. യുവതിയുടെ പ്രതികരണം ഇങ്ങനെ:

പ്രതിയെ കണ്ടക്ടർ സുരക്ഷിതമായി ഇറക്കി വിട്ടു; എനിക്ക് കഴിഞ്ഞത് മുഖത്ത് രണ്ടെണ്ണം പൊട്ടിക്കാൻ: ജീവനക്കാരി

എനിക്ക് നേരെ കെഎസ്ആർടിസി ബസിൽ വെച്ച് നടന്ന പീഡനത്തെതുടർന്നുള്ള പരാതിയെ തുടർന്നു പൊലീസ് അന്ന് തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഔദ്യോഗിക യാത്രായിരുന്നു വയനാടിലേക്ക്. അതിരാവിലെയും. ഫെബ്രുവരി ഇരുപത്തിയേഴിനാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടെത്തിയശേഷം കെഎസ്ആർടിസി ബസിലാണ് വയനാടെയ്ക്ക് കയറിയത്. മൂന്നു പേർക്ക് ഇരിക്കാനുള്ള സീറ്റിൽ രണ്ടുപേർ മാത്രമേയുണ്ടായിരുന്നുള്ളൂ. ഞാൻ നല്ല ഉറക്കമായിരുന്നു. സ്ത്രീകളുടെ സീറ്റിലാണ് എന്ന വിശ്വാസത്തിലാണ് മയങ്ങിയത്. ബസ് താമരശ്ശേരിയോ മറ്റോ എത്തിയിട്ടുണ്ടാകും. മാറിടത്തിൽ ആരോ പിടിച്ച മാതിരി തോന്നി. പിടി മുറുകുന്നതും അറിഞ്ഞു. ചാടിയെഴുന്നെറ്റപ്പോൾ ഇയാളുടെ കൈ മാറിൽ അമർന്നിരിക്കുകയായിരുന്നു. ഞാൻ ഉടൻ തന്നെ മുഖത്ത് രണ്ടെണ്ണം പൊടിച്ചു. അയാൾ അനങ്ങിയില്ല. മൂന്നാമതും കിട്ടും എന്ന് കണ്ടപ്പോൾ ഉടൻ പ്രതികരണം വന്നു. ഞാൻ ഒന്ന് തൊട്ടാതെയുള്ളൂവെന്ന്.

എനിക്ക് മാറിൽ ശക്തിയായി വേദനിച്ചിരുന്നു. കണ്ടക്ടർ ബഹളം കേട്ട് ഓടിവന്നു. ഞാൻ ഒന്ന് തൊട്ടാതെയുള്ളൂവെന്ന് അയാൾ കണ്ടക്ടറോടും പറഞ്ഞു. ഒന്ന് തോണ്ടിയതിനു എന്ത് പരാതി നൽകാൻ എന്നാണ് കണ്ടക്ടർ ചോദിച്ചത്. എനിക്ക് പരാതിയുണ്ടെന്നു പറഞ്ഞപ്പോഴും സ്റ്റെഷനിലേക്ക് വണ്ടി വിട്ടില്ല. താമരശ്ശേരി കഴിഞു വൈത്തിരിയിലേക്ക് എത്ര ദൂരം കഴിയണം. താമരശെരി കഴിഞ്ഞു ചുരം കഴിഞ്ഞ ശേഷമാണ് വൈത്തിരി. വൈത്തിരി തന്നെ പൊലീസ് തടഞ്ഞശേഷമാണ് വണ്ടി നിർത്തിയത്. ബസിലെ യാത്രക്കാർ എല്ലാവരും നിശബ്ദരായിരുന്നു. ഒന്നും തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലാ എന്ന രീതിയിലാണ് അവർ നിന്നത്. എന്നോടു ആരും ഒന്നും ഉരിയാടിയില്ല. ഇടപെട്ടുമില്ല. ഇതെല്ലാമാണ് കണ്ടക്ടർക്കും ബലം പകർന്നത്. പക്ഷെ പ്രതികരിക്കേണ്ടതുപോലെ പ്രതികരിച്ചതുകൊണ്ട് പ്രതിക്ക് രണ്ടു പൊട്ടിക്കാനും കണ്ടക്ടറെ വരെ പ്രതിയാക്കി കേസ് എടുപ്പിക്കാനും എനിക്ക് കഴിഞ്ഞു. പ്രതി ഇന്നു അറസ്റ്റിലാവുകയും ചെയ്തു. പീഡനം നടന്നപ്പോൾ എത്രപേർ നിശബ്ദരായി ഇരുന്നിട്ടുണ്ടാകണം. ഇതെല്ലാം പീഡനവീരന്മാർക്ക് ബലം പകർന്നിട്ടുണ്ടാകും. എനിക്ക് ഔദ്യോഗിക യാത്രയാണ് എന്ന ധൈര്യമുണ്ടായിരുന്നു. മേൽ ജീവനക്കാർ ഒപ്പമുണ്ടാകും എന്ന ഉറപ്പുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് എസ്‌പിയെ വിളിച്ച് ആ ഘട്ടത്തിൽ പരാതി പറയാൻ എനിക്ക് കഴിഞ്ഞത്. ഇപ്പോൾ അയാൾ അറസ്റ്റിലായി. ജാമ്യം ഹൈക്കോടതി നൽകി. പക്ഷെ കേസ് അയാൾക്ക് നേരിടണ്ടി വരും-ജീവനക്കാരി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP