Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവധിക്കാലത്ത് ഹോസ്റ്റലിൽ നിന്നും വീട്ടിൽ നിൽക്കാൻ വന്ന പതിനൊന്നുകാരിക്ക് ഏൽക്കേണ്ടി വന്നത് പിതാവിന്റെ സുഹൃത്തിൽ നിന്നും ക്രൂര പീഡനം; പോത്തുകല്ലിൽ പെൺകുട്ടി പീഡനത്തിനിരയായതിന് പിന്നാലെ എടക്കര നീലഗിരി സ്വദേശിയായ 52കാരൻ അറസ്റ്റിൽ; പിതാവ് പുറത്ത് പോകുന്ന തക്കം നോക്കി ഇയാൾ പീഡിപ്പിക്കകയായിരുന്നെന്നും ഒന്നിൽ കുടുതൽ തവണ കുട്ടി ഇരയായതായും സൂചന

അവധിക്കാലത്ത് ഹോസ്റ്റലിൽ നിന്നും വീട്ടിൽ നിൽക്കാൻ വന്ന പതിനൊന്നുകാരിക്ക് ഏൽക്കേണ്ടി വന്നത് പിതാവിന്റെ സുഹൃത്തിൽ നിന്നും ക്രൂര പീഡനം; പോത്തുകല്ലിൽ പെൺകുട്ടി പീഡനത്തിനിരയായതിന് പിന്നാലെ എടക്കര നീലഗിരി സ്വദേശിയായ 52കാരൻ അറസ്റ്റിൽ; പിതാവ് പുറത്ത് പോകുന്ന തക്കം നോക്കി ഇയാൾ പീഡിപ്പിക്കകയായിരുന്നെന്നും ഒന്നിൽ കുടുതൽ തവണ കുട്ടി ഇരയായതായും സൂചന

ജംഷാദ് മലപ്പുറം

മലപ്പുറം: പതിനൊന്നുകാരിയെ പിതാവിനൊപ്പം മദ്യപിക്കാനെത്തിയ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പെൺകുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു. കേസിൽ പിതാവിന്റെ സുഹൃത്തായ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. എടക്കര നീലഗിരി ഉപ്പട്ടി നെല്ലിയാളം ദേശത്തെ ചേലക്കുന്ന് സൈമൺ എന്ന ബേബിയെയാണ് (52) പോത്തുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. പോത്തുകൽ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പെൺകുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു.

പെൺകുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനത്തെുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയിൽ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. ഒന്നിൽ കൂടുതൽ തവണ പെൺകുട്ടി പീഡനത്തിനിരയായതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോത്തുകൽ എസ്‌ഐ പി. മാത്യു, എഎസ്ഐ ജോസ്, സി.പി.ഒമാരായ സി.എ. മുജീബ്, സലീം, ശ്രീകാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

അതേ സമയം വളാഞ്ചേരിയിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൗൺസിലർക്കെതിരെയും, പെൺകുട്ടിയുടെ സഹോദരിയുടെ ഭർത്താവിനെതിരേയും രജിസ്റ്റർചെയ്ത കേസിൽ ഇതുവരെ പ്രതികളെ പിടുകൂടാനായില്ല, കൗൺസിലറായ പ്രതി ഷംസുദ്ദീൻ വിദേശത്തേക്ക് കടന്നതിനാൽ ഇയാളെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.പ്രതിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥരും, മന്ത്രി ജലീലും ഇടപെടൽ നടത്തുന്നുണ്ടെന്നാരോപിച്ച് കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി.റംഷാദ് ബാലാവകാശ കമ്മീഷനും സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റക്കും പരാതി നൽകിയിട്ടുണ്ട്.

മന്ത്രിയുടെ ഇടപെടൽ സംബന്ധിച്ചു പെൺകുട്ടിയുടെ സഹോദരിയുടെ വെളിപ്പെടുത്തൽ ഗൗരവത്തിലെടുക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. മന്ത്രിക്കൊപ്പംതന്നെ കേസ് അട്ടിമറിക്കാൻ ഭീഷണിപെടുത്തിയതായി ആരോപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്. ബാലികയുടെ നീതി ഉറപ്പ് വരുത്തണം എന്നും അദേഹം ആവശ്യപ്പെട്ടു.

പോക്സോ കേസിലെ പ്രതിയായ എൽ.ഡി.എഫ് കൗൺസിലർ ഷംസുദ്ദീൻ കേസിനെ തുടർന്ന് ആദ്യം മുങ്ങിയത് ഇന്തോനേഷ്യയിലേക്കാണെന്നാണ് വിവരം. അന്വേഷണം പൂർത്തിയായിട്ടുണ്ടെന്നും ഇനി പ്രതിയെ പിടികൂടിയാൽ ഒരാഴച്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വളാഞ്ചേരി എസ്.എച്ച്.ഒ എസ്‌പി. സുധീരൻ വ്യക്തമാക്കി. പ്രതി പെൺകുട്ടിയെ പത്തിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.

പെൺകുട്ടി പ്രതി ഷംസുദ്ദീനുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ്. നേരത്തെ പെൺകുട്ടിയെ കാണാതായതായി പരാതി ഉണ്ടായതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതി ഷംസുദ്ദീന്റെ കൂടെ പോയതാണെന്ന് വ്യക്തമായിട്ടും, ചൈൽഡ് ലൈൻകുട്ടിയുടെ മൊഴിയെുടത്തപ്പോഴും പ്രതിക്കെതിരെ മൊഴി നൽകാൻ പെൺകുട്ടി തെയ്യാറായിരുന്നില്ല, പിന്നീട് മാസങ്ങൾക്ക് ശേഷമാണ് സഹോദരിയുടെ പിന്തുണയോട് കൂടി പെൺകുട്ടി പരാതി നൽകിയത്.

അതേ സമയം നേരത്തെ പ്രതി ഷംസുദ്ദീന്റെ വാടക വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടിയും സഹോദരിയും അടക്കമുള്ള കുടുംബത്തെ പിന്നീട് ഷംസുദ്ദീന്റെ തന്റെ എടയൂരിലുള്ള മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ആദ്യം താമസിച്ചിരുന്നത് വളാഞ്ചേരിയിലെ വാടക ക്വാർട്ടേഴ്‌സിൽ ആയിരുന്നു. ഇതിനിടയിൽ എടയൂരിലെ വീട്ടിൽ ഷംസുദ്ദീന്റെ സ്ഥിര സന്ദർശനം നാട്ടുകാർ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 42ലക്ഷം രൂപ നൽകിയാണു ഷംസുദ്ദീന്റെ ഈസ്ഥലവും വീടും വാങ്ങിയിരുന്നത്.

പിന്നീട് പെൺകുട്ടിയുടെ സഹോദരിയും ഷംസുദ്ദീനുമായി ബന്ധമുള്ളതായി സംശയിക്കുന്ന യുവതി ഷംസുദ്ദീനെ ഭീഷണിപ്പെടുത്തി ഈ വീടും, ഷംസുദ്ദീന്റെ ഏഴുലക്ഷത്തിലധികം വിലവരുന്ന കാറും തങ്ങൾക്ക് നൽകണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, ഈ ആരോപണത്തിൽ കഴമ്പുള്ളതായി പൊലീസും പറയുന്നു. എന്നാൽ തന്നെ ഭീഷണിപ്പെടുത്തി പലതവണ പെൺകുട്ടിയുടെ സഹോദരി പണം വാങ്ങിയിരുന്നുവെന്നും ഇതു തുടർന്നുവരികയാണെന്നും ഷംസുദ്ദീന്റെ പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നു.

പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാർട്ടേഴ്സിൽ ബന്ധുക്കളോടൊപ്പം വാടകക്ക് താമസിച്ചിരുന്ന പെൺകുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നുവെന്നാണ് വീട്ടുകാർ പൊലീസിന് നൽകിയ മൊഴി, പ്രതി വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് പല തവണ ക്വാർട്ടേഴ്സിലും മറ്റു പല സ്ഥലങ്ങളിൽ കൊണ്ടു പോയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

തുടർന്ന് വിവാഹ വാഗ്ദാനത്തിൽ നിന്ന് പ്രതി പിന്മാറിയതോടെ പെൺകുട്ടി ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. ചൈൽഡ് ലൈനും തുടർന്ന് പൊലീസും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പെൺകുട്ടിയെ വൈദ്യപരിശോധനയും നടത്തി. മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP