Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്‌പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം

പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്‌പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം

വിനോദ് പൂന്തോട്ടം

ആലപ്പുഴ. മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ പി ജി കോഴ്‌സിന് പഠിക്കുന്ന യുവതി രാജധാനി എക്സ്‌പ്രസിൽ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ തലനാരിഴ കീറി പരിശോധന തുടങ്ങി അന്വേഷണ സംഘം. ആലപ്പുഴ റെയിൽവേ പൊലീസ് സബ് ഇൻസ്‌പെക്ടർ ഷാനിഫ്. എച്ച് എസ് ന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.വ്യാഴാഴ്ച വൈകുന്നേരം 3 മണിക്കും 7 മണിക്കും ഇടയിൽ താൻ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി നൽകിയ പരാതിയിലുള്ളത്. മദ്യം കഴിപ്പിച്ച് അബോധവസ്ഥയിലാക്കിയ ശേഷം സൈഡ് ബെർത്തിൽ നിന്നും സൈനികനായ പ്രതീഷ് കുമാർ തന്റെ ബെർത്തിൽ എത്തി. അതിന് ശേഷമാണ് ബലമായി പീഡിപ്പിച്ചത്. മദ്യലഹരിയിൽ ആയതിനാൽ ഒച്ച വെയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു തനെന്നും പെൺകുട്ടി പറയുന്നു.

മംഗലാപുരത്ത് നിന്നാണ് താൻ രാജധാനി എക്സ്‌പ്രസിൽ കയറിയത്. അപ്പർ ബെർത്തായിരുന്നതുകൊണ്ട് കയറിയ ഉടൻ ബെർത്തിൽ കയറി കിടന്നു. സൈഡ് അപ്പർ ബെർത്തിൽ ഇരിക്കുകയായിരുന്ന സൈനികൻ ആദ്യം കാലുകൾ നീട്ടി വെച്ച് സൗഹൃദം ഉണ്ടാക്കാൻ ശ്രമിച്ചു. സൈസ് അപ്പറിൽ നിന്നും താൻ കിടക്കുന്ന ഭാഗത്ത് കാൽ നീട്ടിവെയ്ക്കുക ബുദ്ധിമുട്ടാണ്. എന്നിട്ടും അയാൾ കാൽ നീട്ടിവെച്ചുവെന്നും യുവതി പറയുന്നു.

സൈനികരുടെ വീരകഥകൾ പറഞ്ഞ് പ അടുപ്പമുണ്ടാക്കി. . ജമ്മുവിലെ ഡ്യൂട്ടിയും ഭീകര ആക്രമണങ്ങളും പറഞ്ഞ് കൂടുതൽ അടുത്തു . ഇതിന് ശേഷമാണ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്. മദ്യലഹരിയിലായിരുന്ന മാന്നാർ സ്വദേശി പ്രതീഷ് കുമാർ നിർബന്ധിച്ചാണ് തന്നെ കുടിപ്പിച്ചത്. മദ്യം ഉള്ളിൽ ചെന്നതോടെ അബോധാവസ്ഥയിലായ പെൺകുട്ടിയെ ഇയാൾ ചൂഷണം ചെയ്യുകയായിരുന്നു. പിന്നീട് ബോധം വന്നപ്പോഴാണ് തന്നെ സൈനികൻ ചൂ ക്ഷണം ചെയ്ത വിവരം യുവതി മനസിലാക്കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം.

ഇതിനിടെ സൈനികൻ അറിയാതെ അയാളുടെ ദൃശ്യങ്ങൾ പെൺകുട്ടി പകർത്തി. ഈ ദൃശ്യങ്ങൾ സഹിതം തമ്പാനൂരിലെ റെയിൽവേ പൊലീസ് സ്റ്റേഷനിൽ യുവതി അന്ന് തന്നെ പരാതി നൽകി. ഭർത്താവിനൊപ്പം എത്തിയാണ് പരാതി നൽകിയത്. സഹയാത്രികനാൽ അപമാനിക്കപ്പെട്ട വിവരം യുവതി അപ്പോൾ തന്നെ ഭർത്താവിനെ അറിയിച്ചിരുന്നു.

തിരുവനന്തപുരം സ്വദേശിനി ആയതു കൊണ്ടാണ് പെൺകുട്ടി തമ്പാനൂർ റെയിൽവേ പൊലീസിനെ സമീപിച്ചത്. പരാതി സ്വീകരിച്ച് എഫ് ഐ ആർ. രജിസ്റ്റർ ചെയ്ത തമ്പാനൂർ റെയിൽവേ പൊലീസ് കേസ് ആലപ്പുഴ റെയിൽവേ പൊലീസിന് കൈമാറി. സംഭവം നടന്നത് ആലപ്പുഴ റെയിൽവേ പൊലീസിന്റെ പരിധിയിൽ ആയതിനാലാണ്. പ്രതിയുടെ ദൃശ്യങ്ങൾ കൂടി കിട്ടിയതോടെ മാന്നാർ സ്വദേശിയായ സൈനികനെ ഉടൻ തന്നെ റെയിൽവേ പൊലീസ് എസ് ഐ ഷാനിഫ് എച്ച് എസ് ന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു.

പ്രതിയെ ചോദ്യം ചെയ്തു വരുന്നുവെന്നും കൂടുതൽ വിശദാംശങ്ങൾ പ്രതിയിൽ നിന്നും അറിയേണ്ടതുണ്ടെന്നും റെയിൽവേ പൊലീസ് പ്രതികരിച്ചു. സൈനികന്റെ മറ്റ് പശ്ചാത്തലങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസ് അന്വേഷണത്തിന്റെ ഭാഗമായി രാജധാനിയിൽ പീഡനം നടന്ന കോച്ചി ലെ സഹയാത്രികരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP