Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതിയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ ; പരിചയം അടുപ്പത്തിലേക്കെത്തിയപ്പോൾ വാട്‌സ ആപ്പിലൂടെ ആവശ്യപ്പെട്ടത് നഗ്നചിത്രങ്ങൾ; കൈക്കലാക്കിയ ചിത്രങ്ങൾ വച്ച് ഭീഷണിയും ബലാത്സംഗവും; കൊച്ചിയിൽ മുൻനിര ബ്രാൻഡുകളുടെ മോഡൽ അറസ്റ്റിൽ

യുവതിയെ പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെ ;  പരിചയം അടുപ്പത്തിലേക്കെത്തിയപ്പോൾ വാട്‌സ ആപ്പിലൂടെ ആവശ്യപ്പെട്ടത് നഗ്നചിത്രങ്ങൾ; കൈക്കലാക്കിയ ചിത്രങ്ങൾ വച്ച് ഭീഷണിയും ബലാത്സംഗവും; കൊച്ചിയിൽ മുൻനിര ബ്രാൻഡുകളുടെ മോഡൽ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ നഗ്‌ന ചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ മോഡലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയും കോസ്റ്റ്യൂം മോഡലുമായ കണിയാംപറമ്പിൽ സിബിൻ ആൽബി ആന്റണിയാണ് പിടിയിലായത്.കുമളി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

തൃപ്പൂണിത്തുറ സ്വദേശിയും മോഡലുമായ സിബിൻ ആന്റണി ഒരു വർഷം മുൻപാണ് കുമളി മുരിക്കടി സ്വദേശിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്.തുടർന്ന് യുവതിയുമായി അടുത്ത പ്രതി വാട്ട്‌സാപ്പിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും നിരന്തരം സന്ദേശങ്ങൾ അയച്ചു. പ്രണയം നടിച്ച് യുവതിയുടെ നഗ്‌നചിത്രങ്ങൾ നിർബന്ധപൂർവം കൈക്കലാക്കി.

നഗ്‌ന ചിത്രങ്ങൾ ലഭിച്ചതോടെ സിബിൻ ആന്റണി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കുമളിയിലെ സ്വകാര്യ റിസോർട്ടുകളിലും മറ്റും എത്തിച്ച് പലതവണ ബലാത്സംഘം ചെയ്‌തെന്നാണ് കേസ്.യുവതിയുടെ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കുമളി സിഐ ജോബിൻ ആന്റണിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് സിബിനെ പിടികൂടിയത്.

സിബിൻ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ പൊലീസെത്തുമ്പോൾ അവിടെ മറ്റൊരു യുവതിയും കുട്ടിയുമുണ്ടായിരുന്നുവെന്ന് കുമളി സിഐ പറഞ്ഞു.നിരവധി മുൻനിര ബ്രാന്റ് വസ്ത്രങ്ങളുടെ മോഡലാണ് പിടിയിലായ സിബിൻ ആന്റണിയെന്ന് പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന സിബിൻ മോഡലെന്ന പേരിലാണ് യുവതിയെ പരിചയപ്പെട്ടതും ബന്ധം സ്ഥാപിച്ചതുമെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബലാത്സംഘം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് സിബിനെതിരെ കേസെടുത്തിരിക്കുന്നത്. പ്രതി ഇത്തരത്തിൽ മറ്റ് പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളും ഫോണും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP