Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണവും മൊബൈലും മോഷ്ടിച്ച കള്ളനല്ലേ നീയെന്ന് ആക്രോശിച്ച് ക്രൂരമർദ്ദനം; വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പിൻഭാഗത്തും പൊള്ളിച്ചു; ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടി യുവാവിനെ മർദ്ദിച്ചു; ഒടുവിൽ വയലിൽ ഉപേക്ഷിച്ച് മുങ്ങി; തലസ്ഥാനത്ത് ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് മരിച്ചു; മരണമടഞ്ഞത് മുട്ടയ്ക്കാട് സ്വദേശി അജേഷ്; പ്രതികളായ അഞ്ച് ഓട്ടോ ഡ്രൈവർമാർ പിടിയിൽ; കേരളത്തെ ഞെട്ടിച്ച് വീണ്ടും ആൾക്കൂട്ടകൊലപാതകം

പണവും മൊബൈലും മോഷ്ടിച്ച കള്ളനല്ലേ നീയെന്ന് ആക്രോശിച്ച് ക്രൂരമർദ്ദനം; വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും പിൻഭാഗത്തും പൊള്ളിച്ചു; ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്ന് പിടികൂടി യുവാവിനെ മർദ്ദിച്ചു; ഒടുവിൽ വയലിൽ ഉപേക്ഷിച്ച് മുങ്ങി; തലസ്ഥാനത്ത് ആൾക്കൂട്ട ആക്രമണത്തിൽ യുവാവ് മരിച്ചു; മരണമടഞ്ഞത് മുട്ടയ്ക്കാട് സ്വദേശി അജേഷ്; പ്രതികളായ അഞ്ച് ഓട്ടോ ഡ്രൈവർമാർ പിടിയിൽ; കേരളത്തെ ഞെട്ടിച്ച് വീണ്ടും ആൾക്കൂട്ടകൊലപാതകം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഇത് ബിഹാറല്ല, യുപിയല്ല, കേരളമാണ്, ഇവിടെ ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞ് അഭിമാനിച്ചിരുന്ന മലയാളികളെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു ആൾക്കൂട്ടക്കൊല കൂടി. തിരുവല്ലത്ത് ആൾക്കൂട്ട ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പണവും, മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോ ഡ്രൈവർമാർ ചേർന്ന് മർദിച്ച മുട്ടയ്ക്കാട് സ്വദേശി അജേഷാണ് മരിച്ചത്. വയനാട്ടിൽ ആദിവാസി യുവാവ് മധുവിന്റെ ആൾക്കൂട്ടക്കൊലപാതകത്തിന് ശേഷം മറ്റൊരു ദാരുണസംഭവം കൂടി അഞ്ചുപേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.

ക്രൂരമായ മർദനത്തിന് ശേഷം പ്രതികൾ ലോഹം പഴുപ്പിച്ച് ജനനേന്ദ്രിയത്തിൽ പൊള്ളലേൽപിച്ചു. അജേഷിന്റെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. 40,000 രൂപയും മൊബൈൽ ഫോണും അജേഷ് മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് പ്രധാന പ്രതിയായ ജിനേഷ് വർഗീസിന്റെ നേതൃത്വത്തിൽ അജേഷിനെ പിടിച്ചുകൊണ്ടുപോയി വീട്ടിൽ വച്ച് ക്രൂരമായി മർദിച്ചത്. നടുറോഡിൽ നിന്ന് സംഘം ചേർന്ന് പിടിച്ചുകൊണ്ടുപോയി വീട്ടിലെത്തിച്ച ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു.

അജേഷിന്റെ വീട്ടിൽ തന്നെ മോഷണം പോയ ഫോൺ ഉണ്ടെന്ന് ആരോപിച്ച് പരിശോധന നടത്താനെത്തിയവരാണ് മർദിച്ചത്. ഫോൺ കിട്ടാതെ വന്നതോടെ കമ്പുകൊണ്ട് അടിച്ച ശേഷം വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ചൂടാക്കി അടിവയറ്റിലും ജനനേന്ദ്രിയത്തിലും വച്ച് പൊള്ളിച്ചു.
മർദനത്തിന് ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച അജേഷ് വയലിലെത്തി അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. നാട്ടുകാർ അറിയിച്ച ശേഷം പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.

ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ചാണ് അജേഷ് മരിച്ചത്. ഓട്ടോ ഡ്രൈവർമാരും അജേഷിന്റെ അയൽവാസിയായ ഒരു യുവാവും അടക്കം അഞ്ച് പേരെയാണ് റിമാൻഡ് ചെയ്തത്. തിരുവല്ലം സ്റ്റേഷനിൽപ്പെട്ട വണ്ടിത്തടം ജങ്ഷനിൽ വച്ചാണ് സംഭവം നടന്നത്.ബസ്സ് സ്റ്റാൻഡിൽ കിടന്നുറങ്ങിയപ്പോൾ മലപ്പുറം സ്വദേശിയായ യുവാവിന്റെ 40000 രൂപയും മൊബൈൽ ഫോണും അടങ്ങുന്ന ബാഗ് മോഷണം പോയി. ഈ സംഭവം അടുത്തുള്ള ഓട്ടോക്കാരെ അറിയിച്ചപ്പോൾ അവർ അവിടെ സ്ഥിരം മോഷണം നടത്തുന്ന യുവാവാണ് എന്നാരോപിച്ച് യുവാവിനെ പിൻതുടർന്ന് പിടിക്കുകയും യുവാവിനെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് വെട്ടുകത്തി ചൂടാക്കി യുവാവിന്റെ ജനനേന്ദ്രിയത്തിലും പിൻ ഭാഗത്തും പൊള്ളിച്ചു. പാപ്പാൻചാണിയിലുള്ള ഒരു വയലിൽ യുവാവിനെ ഉപേക്ഷിച്ചിട്ട് പോവുകയായിരുന്നു പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP