Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാണാതായ യുവാവിന്റെ മൃതദേഹം കാറിനുള്ളിൽ; മലപ്പുറം കോട്ടയ്ക്കലിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ നിന്നും കണ്ടെത്തിയത് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം; മൂന്നു ദിവസം മുമ്പ് വീടുവിട്ടിറങ്ങിയ 40 കാരനായ മുഹമ്മദ് അനീസെന്ന് പൊലീസ്

കാണാതായ യുവാവിന്റെ മൃതദേഹം കാറിനുള്ളിൽ; മലപ്പുറം കോട്ടയ്ക്കലിൽ പാർക്ക് ചെയ്ത കാറിനുള്ളിൽ നിന്നും കണ്ടെത്തിയത് രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം; മൂന്നു ദിവസം മുമ്പ് വീടുവിട്ടിറങ്ങിയ 40 കാരനായ മുഹമ്മദ് അനീസെന്ന് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ പാർക്ക് ചെയ്ത കാറിനുള്ളിൽനിന്നും രണ്ടു ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മൂന്നു ദിവസം മുമ്പാണ് യുവാവ് വീടുവിട്ടിറങ്ങിയത്. യുവാവിനെ കാണാതായതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിട്ടില്ല.കോട്ടക്കൽ ആട്ടീരി സ്വദേശി തൊട്ടിയിൽ അഹമ്മദ് കുട്ടി മകൻ മുഹമ്മദ് അനീസ് (40)നെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചങ്കുവട്ടി സ്വകാര്യ ആശുപത്രിയുടെ കാർ പാർക്കിങ്ങിലായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തിയത്. ഉടനെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടക്കൽ സിഐ കെ.ഒ. പ്രദീബ്, എസ്‌ഐ. റിയാസ് ചാക്കിരി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മലപ്പുറത്തു നിന്നും വിരലടയാള വിദക്തർ, ഫോറൻസിക് വിഭാഗം എന്നിവർ പരിശോധ നടത്തി. മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. തിരൂർ ഡി.വൈ.എസ്‌പി പി. സുരേശ് ബാബുവിന്റെ നേതൃത്വത്തിൽ അന്വേശണമാരംഭിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

മൂന്നു ദിവസം മുമ്പാണ് യുവാവ് വീടുവിട്ടിറങ്ങിയത്. യുവാവിനെ കാണാതായതായി വീട്ടുകാർ പൊലീസിൽ പരാതി നൽകിട്ടില്ല. എന്നാൽ രണ്ടു ദിവസം മുമ്പുവരെ വീട്ടുകാർ വിളിച്ചന്വേഷിച്ചപ്പോൾ താൻ കോട്ടക്കലിലുണ്ടെന്ന് പറഞ്ഞാതായാണ് ബന്ധുക്കൾ പറയുന്നത്. വിദേശത്ത് എണ്ണ ഖനന കമ്പനിയിൽ ജോലി ചെയ്യുന്ന അനീസ് ഏതാനും മാസക്കൾക്കു മുമ്പാണ് നാട്ടിലെത്തിയത്. ആറു മാസങ്ങൾക്കു മുമ്പ് തന്റെ ഉടമസ്ഥതയിലുള്ള ബസ് വിൽപ്പന്ന നടത്തിയിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലെ പാടും വസ്ത്രത്തിലെ പൊടിമണ്ണും മരണത്തിൽ ദുരൂഹതതോന്നിക്കുന്നതായി നാട്ടുകാർ പറയുന്നു.മാതാവ്: ആയിശുമ്മു. ഭാര്യ: അസ്മത്ത്. മക്കൾ: അബിയാസ് , അഫ്നാസ്, അദീബ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP