Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

മകനെ കാണാതെ അച്ഛനും അമ്മയും കണ്ണീരോടെ കാത്തിരുന്നപ്പോൾ സിറിൽ സാബു ചുറ്റിയടിച്ചത് കന്യാകുമാരി മുതൽ ഗോവ വരെ; പതിമൂന്നുദിവസം തീതിന്ന ശേഷം കാത്തിരിപ്പിന് ഫലം; ട്രെയിൻ യാത്രക്കിടെ കാണാതായ പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർത്ഥിയെ പൊലീസ് കണ്ടെത്തിയത് കുറ്റിപ്പുറത്ത് നിന്നും; അന്വേഷണ സംഘത്തിന്റെ കണ്ണിൽപെട്ടത് നേത്രാവതി എക്സ്‌പ്രസിലെ യാത്രയ്ക്കിടെ

മകനെ കാണാതെ അച്ഛനും അമ്മയും കണ്ണീരോടെ കാത്തിരുന്നപ്പോൾ സിറിൽ സാബു ചുറ്റിയടിച്ചത് കന്യാകുമാരി മുതൽ ഗോവ വരെ; പതിമൂന്നുദിവസം തീതിന്ന ശേഷം കാത്തിരിപ്പിന് ഫലം; ട്രെയിൻ യാത്രക്കിടെ കാണാതായ പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാർത്ഥിയെ പൊലീസ് കണ്ടെത്തിയത് കുറ്റിപ്പുറത്ത് നിന്നും; അന്വേഷണ സംഘത്തിന്റെ കണ്ണിൽപെട്ടത് നേത്രാവതി എക്സ്‌പ്രസിലെ യാത്രയ്ക്കിടെ

അനന്തു തലവൂർ

കൊല്ലം: ട്രെയിൻ യാത്രക്കിടെ കാണാതായ പത്തനാപുരം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ മലപ്പുറം കുറ്റിപ്പുറത്ത് നിന്നും അന്വേഷണ സംഘം കണ്ടെത്തി. പത്തനാപുരം കടയ്ക്കാമൺ പാണുവേലിൽ മണ്ണിൽ വില്ലയിൽ സാബു ജോസഫിന്റെ മകൻ സിറിൽ സാബുവിനെയാണ് (22) നേത്രാവതി എക്സ്‌പ്രസിൽ മംഗലാപുരത്തേക്ക് പോകുന്നതിനിടെ പൊലീസ് കണ്ടെത്തിയത്. ജൂലൈ 18നാണ് പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ മെക്കട്രോണിക്‌സ് വിദ്യാർത്ഥിയായ സിറിലിനെ കാണാതാകുന്നത്. സപ്ലിമെന്ററി പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് വരാനായി ഷൊർണ്ണൂരിൽ നിന്നും ഏറനാട് എക്സ്‌പ്രസിൽ കയറിയ സിറിലിനെ കാണാതാവുകയായിരുന്നു.

ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു സിറിൽ ട്രെയിനിൽ കയറിയത്. ഈ സമയം മാതാപിതാക്കളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് മണിക്ക് ശേഷം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി ഏറെ വൈകിയും മകനെ കാണാതായതോടെ മാതാപിതാക്കൾ പത്തനാപുരം പൊലീസിൽ പരാതി നൽകി. പത്തനാപുരം പൊലീസ് കോളേജ് സ്ഥിതിചെയ്യുന്ന പഴയന്നൂർ പൊലീസിന് പരാതി കൈമാറി. ആദ്യം മന്ദഗതിയിലായിരുന്ന പൊലീസ് അന്വേഷണം ഡി. ഐ. ജി
എസ്. സുരേന്ദ്രന്റെ പ്രത്യേക നിർദ്ദേശപ്രകാരം കൂടുതൽ കാര്യക്ഷമമായി.

Stories you may Like

പഴയന്നൂർ എസ്. ഐ ബാബുവിന് അന്വേഷണച്ചുമതലയും നൽകി. വിദ്യാർത്ഥിയെ കാണാനില്ലെന്ന് കാട്ടി ലൂക്ക് ഓട്ട് നോട്ടീസും പ്രധാനകേന്ദ്രങ്ങളിൽ പൊലീസ് പതിച്ചിരുന്നു. വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ ഓഫായിരുന്നതിനാൽ ലൊക്കേഷൻ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. അന്വേഷണത്തിന് ഇത് ഏറെ വെല്ലുവിളിയായിരുന്നു. ഒടുവിൽ അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച വൈകിട്ട് 5.45 ഓടെ നേത്രാവതി എക്സ്‌പ്രസിൽ നിന്നുമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മംഗലാപുരേത്തേക്ക് പോവുകയാണന്നും യാത്രകൾ ഇഷ്ടമായതു കൊണ്ടാണ് ആരോടും പറയാതെ പോയതെന്നുമാണ് സിറിൽ സാബു പറഞ്ഞത്. കണ്ടെത്തുമ്പോൾ മറ്റാരു സഹപാഠിയും കൂടെയുണ്ടായിരുന്നു.

പതിമൂന്ന് ദിവസം കൊണ്ട് ഗോവ, കന്യാകുമാരിയടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പോയന്നുമാണ് സിറിൽ പറഞ്ഞത്. അതേ സമയം പരീക്ഷയിൽ തോറ്റതിലുള്ള വിഷമം മൂലം മാതാപിതാക്കളെ ഭയന്ന് വീട് വിട്ട് ഇറങ്ങിയതാകാമെന്ന കണക്കൂട്ടലിലാണ് പൊലീസ്. വിദ്യാർത്ഥിയുടെ തിരോധാനത്തെ തുടർന്ന് കണ്ണിൽ എണ്ണയൊഴിച്ച് പ്രാർത്ഥനയോടെ കാത്തിരിക്കുകയായാരുന്നു ഒരു ഗ്രാമം മുഴുവൻ. ഒരു പോറൽ പോലും ഏൽക്കാതെ സിറിൽ സാബു തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും. പഴയന്നൂർ എസ്. ഐ ബാബുവിന് പുറമേ സിവിൽ പൊലീസ് ഓഫീസർമ്മാരായ പ്രദീപ് കുമാർ, സസീർ, ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഇന്ന് രാവിലെ 10 മണിയോടെ സിറിൽ സാബു പത്തനാപുരത്തെ വസതിയിൽ തിരിച്ചെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP