Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തലമുടി മുറിച്ചുനീക്കിയ നിലയിൽ അദ്ധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകനായ അദ്ധ്യാപകൻ കസ്റ്റഡിയിൽ; കാണാതായ ദിവസം ഒപ്പമുണ്ടായവരിൽ അദ്ധ്യാപകനും; മൃതദേഹം കണ്ടെത്തിയ ശേഷവും അദ്ധ്യാപികയുടെ ഫോൺ പ്രവർത്തിച്ചെന്ന് പൊലീസ്; രൂപശ്രീയുടെ മരണം കൊലപാതകമെന്ന ആരോപണം ഉയർത്തി ബന്ധുക്കളും; ഒരാൾ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു അവർ പറഞ്ഞിരുന്നതായും ബന്ധുക്കൾ; ദുരൂഹത നീക്കാൻ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

തലമുടി മുറിച്ചുനീക്കിയ നിലയിൽ അദ്ധ്യാപികയുടെ മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയ സംഭവത്തിൽ സഹപ്രവർത്തകനായ അദ്ധ്യാപകൻ കസ്റ്റഡിയിൽ; കാണാതായ ദിവസം ഒപ്പമുണ്ടായവരിൽ അദ്ധ്യാപകനും; മൃതദേഹം കണ്ടെത്തിയ ശേഷവും അദ്ധ്യാപികയുടെ ഫോൺ പ്രവർത്തിച്ചെന്ന് പൊലീസ്; രൂപശ്രീയുടെ മരണം കൊലപാതകമെന്ന ആരോപണം ഉയർത്തി ബന്ധുക്കളും; ഒരാൾ നിരന്തരം ശല്യപ്പെടുത്തുന്നുവെന്നു അവർ പറഞ്ഞിരുന്നതായും ബന്ധുക്കൾ; ദുരൂഹത നീക്കാൻ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: മൂന്ന് ദിവസം മുമ്പ് മുടി മുറിച്ചു നീക്കിയ നിലയിൽ അഴുകി തുടങ്ങിയ നിലയിൽ മഞ്ചേശ്വരത്തെ അദ്ധ്യാപികയെ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. സഹപ്രവർത്തകൻ കൂടിയായ അദ്ധ്യാപകനെയാണ് പോലസീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് കാണാതായ മിയാപദവ് ചന്ദ്രകൃപയിലെ എ ചന്ദ്രശേഖറിന്റെ ഭാര്യ ബി ജെ രൂപശ്രീയെയാണ് കുമ്പള കോയിപ്പാടി കടപ്പുറത്ത് നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

മഞ്ചേശ്വരം മിയാപദവ് സ്‌കൂളിലെ അദ്ധ്യാപികായായിരുന്ന രൂപശ്രീയെ ഈ മാസം 16ാം തീയ്യതി മുതലാണ് സ്‌കൂളിൽ നിന്നും കാണാതായത്. രൂപശ്രീയുടെ ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കടപ്പുറത്ത് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അദ്ധ്യാപികയ്‌ക്കൊപ്പം സഹപ്രവർത്തകനും ഉണ്ടായിരുന്നു എന്ന ബോധ്യമായി. അദ്ധ്യാപികയെ കാണാതായ ദിവസം തന്നെ സഹപ്രവർത്തകനായ അദ്ധ്യാപകനും കൂടെ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

കസ്റ്റഡിയിലെടുത്ത അദ്ധ്യാപകനടക്കം രൂപശ്രീയുമായം അടുപ്പമുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തത കൈവരുകയുള്ളൂ. അദ്ധ്യാപികയുടെ സ്‌കൂട്ടർ ഹൊസങ്കടിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ദുർഗപള്ളത്തെ റോഡിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല, മൃതദേഹം കണ്ടെത്തിയ ശേഷവും അദ്ധ്യാപികയുടെ ഫോൺ പ്രവർത്തിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. മുങ്ങിമരണമാണെന്ന് പരിയാരം കണ്ണൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയെങ്കിലും രൂപശ്രീയുടെ മരണം കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് ഇന്നലെ മൃതദേഹം കണ്ടത്.

അഴുകി തുടങ്ങി നിലയിലാണ് മൃതദേഹം കണ്ടെത്തിയത് എന്നതിനാൽ ധരിച്ചിരുന്ന വിവാഹമോതിരം വച്ചാണു ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്നലെ മൃതദേഹം കണ്ടെത്തിയതിനു ശേഷവും രണ്ടാമത്തെ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് അതിന്റെ ടവർ ലൊക്കേഷൻ കാണിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ അതും ഓഫായി. ഫോൺ ഉപേക്ഷിച്ചതാകാമെന്നാണു പൊലീസിന്റെ നിഗമനം. സംഭവത്തിൽ ദുരൂഹതകൾ അവശേഷിക്കുന്നതിനാൽ വിശദമായ അന്വേഷണത്തന് ഒരുങ്ങുകയാണ് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP