Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈസ്റ്റർ ദിനത്തിൽ ഭർത്താവിനും രണ്ടുമക്കൾക്കും ഒപ്പം പള്ളിയിൽ പ്രാർത്ഥനക്ക് പോയി; പള്ളിക്ക് പുറത്തിറങ്ങിയപ്പോൾ കാണാനില്ല; മൊബൈൽ സ്വിച്ച് ഓഫ്; മലപ്പുറത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതിയെ ഏഴ് വർഷത്തിന് ശേഷം കണ്ടെത്തി; സംഭവം ഇങ്ങനെ

ഈസ്റ്റർ ദിനത്തിൽ ഭർത്താവിനും രണ്ടുമക്കൾക്കും ഒപ്പം പള്ളിയിൽ പ്രാർത്ഥനക്ക് പോയി; പള്ളിക്ക് പുറത്തിറങ്ങിയപ്പോൾ കാണാനില്ല; മൊബൈൽ സ്വിച്ച് ഓഫ്; മലപ്പുറത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതിയെ ഏഴ് വർഷത്തിന് ശേഷം കണ്ടെത്തി; സംഭവം ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: കാണാതായ ഭർതൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ ഏഴ് വർഷത്തിന് ശേഷം കണ്ടെത്തി. വടപുറം പുല്ലോട് താമസിച്ചിരുന്ന തൈപറമ്പിൽ ബിനിയെയാണ് 2015 ഏപ്രിൽ മൂന്നിന് പട്ടാ പകൽ ദൂരൂഹ സാഹചര്യത്തിൽ കാണാതായത്. സംഭവ ദിവസം ബിനിയും ഭർത്താവ് സണ്ണിയും രണ്ട് മക്കളുമൊന്നിച്ച് ഈസ്റ്റർ ദിനത്തിൽ വടപുറം ക്‌നാനായ പള്ളിയിൽ പ്രാർത്ഥനക്ക് പോയതായിരുന്നു. പ്രാർത്ഥന കഴിഞ്ഞ് സണ്ണിയും മക്കളും പള്ളിക്ക് പുറത്തിറങ്ങിയെങ്കിലും ബിനിയെ കണ്ടില്ല.

മൊബൈൽ ഫോണിൽ വിളിച്ച് നോക്കിയരിൽ സ്വിച്ച് ഓഫായതായി മനസ്സിലായി. തുടർന്ന് നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ അന്ന് വഴിക്കടവ് ബസ് സ്റ്റാന്റ് ടവറിൽ ഫോൺ സ്വിച്ച് ഓഫായതായി കണ്ടെത്തിയത് ഏറെ ദുരുഹതക്കിടയാക്കി സംഭവ സമയം മുപ്പത് വയസ്സ് മാത്രം പ്രായമുള്ള ബിനി രണ്ട് മക്കളും ടാപ്പിങ് തൊഴിലാളിയായ ഭർത്താവ് സണ്ണിയുമൊത്ത് പുറത്താർക്കും ഒരു പരാതിയുമില്ലാത്ത രീതിയിൽ നല്ല നിലയിൽ കഴിഞ്ഞ് വരുന്നതിനാൽ കാണാതായ സംഭവത്തിന്റെ ദുരുഹത വർദ്ധിപ്പിച്ചു.

സണ്ണിയുടെ വീട്ടിൽ കുറച്ച് സ്ത്രീകൾ ചേർന്ന് ഭക്ഷ്യവസ്തുക്കൾ (കശുവണ്ടി, ഉണക്കമുന്തിരി, ഉണക ചെമ്മീൻ, പതിമുഖം ) പാക്കിങ് ചെയ്യുന്ന ജോലി ചെയ്തിരുന്നു. ഇതിനായുള്ള വസ്തുക്കൾ എത്തിച്ച് നൽകിയിരുന്നത് പൂക്കോട്ടുംപാടം സ്വദേശിയായ ഒരു യുവാവായിരുന്നു. അന്വേഷണത്തിൽ ഈ യുവാവും അപ്രത്യക്ഷമായതായി കണ്ടെത്തി. യുവാവ് പാക്കറ്റ് വിതരണത്തിനായി ഉപയോഗിച്ചിരുന്ന കാറും നിലമ്പൂരിലെ ഒരു വർക്ക് ഷോപ്പിൽ നിർത്തിയിട്ടതായും കണ്ടെത്തി. ഇത് ഏറെ ദുരുഹതക്കിടയാക്കി.

യുവാവിന് ഭാര്യയും പറക്കമുറ്റാത്ത നാല് മക്കളും ഉണ്ടായിരുന്നു. നിലമ്പൂർ പൊലീസും അന്നത്തെ നിലമ്പൂർ ഇൻസ്പെക്ടറുടെയും നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കിട്ടാതെ വന്നതോടെ ഐ.എസിൽ ചേർത്തതാണെന്നും ലൗ ജിഹാദ് വിവാദവും മറ്റും നാട്ടിൽ പ്രചാരണം തുടങ്ങി. ആ നിലക്കും പൊലീസ് നിരീക്ഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തിരുന്നു. ഏറെ നാളത്തെ അന്വേഷണവും ഫലം കാണാതെ വന്നതോടെ കേസന്വേഷണം അവസാനിപ്പിച്ചു.

ദുരൂഹ സാഹചര്യത്തിൽ കാണാതായ യുവതികളെ കണ്ടെത്താനായി മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ദാസ് ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം നിലമ്പൂർ ഡി.വൈ.എസ്‌പി. സജു കെ. എബ്രഹാമിന്റെ നേതൃത്വത്തിൽ സിഐ. പി. വിഷ്ണുവും നിലമ്പൂർ ഡാൻസാഫ് ടീമും നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്. യുവതിയെയും യുവാവിനെയും തലശ്ശേരി മാലാൽ എന്ന സ്ഥലത്ത് വാടക വീട്ടിൽ ഒറ്റപ്പെട്ട് താമസിച്ച് പാക്കിങ് ഫുഡ് വിതരണം നടത്തുന്ന ബിസിനസ് ചെയ്ത് വരികയായിരുന്നു.

ഒളിച്ചോടിയ കമിതാക്കൾ ആദ്യം തമിഴ് നാട്ടിലും രണ്ടര വർഷത്തോളം പോണ്ടിച്ചേരിയിലും ശേഷം നാലര വർഷമായി തലശ്ശേരിയിലും താമസിച്ച് വരികയായിരുന്നു. അയൽവാസികൾക്ക് പോലും യാതൊരു സംശയത്തിനുമിടയാവാത്ത രീതിയിലായിരുന്നു പെരുമാറ്റം. എസ്‌ഐ.എം. അസൈനാർ, സുനിൽ എൻ.പി , അഭിലാഷ്, നിബിൻ ദാസ് .ടി, ജിയോ ജേക്കബ്, ആസിഫലി കെ.ടി, ഡബ്ലിയു.സി.പി.ഓ. സന്ധ്യ എന്നിവരാണ് യുവതിയെ കണ്ടെത്തിയ സംഘത്തിലുണ്ടായിരുന്നത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കി കൂടെ താമസിക്കുന്ന യുവാവിനൊപ്പം യുവതിയെ കോടതി നിർദ്ദേശ പ്രകാരം വിട്ടയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP