Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

നിന്റെ പേര് എന്താണ്? നിന്റെ കണ്ണിൽ നോക്കിക്കൊണ്ടിരിക്കാൻ നല്ല ഭംഗിയാണ്; കലൂരിലെ പള്ളിയിൽ നിന്ന് മിഷേൽ തിരിച്ചിറങ്ങുമ്പോൾ ഒരാൾ വന്ന് ചോദിച്ചു; മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവവുമായി മിഷേലിന്റെ മരണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ? മിഷേലിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ

നിന്റെ പേര് എന്താണ്? നിന്റെ കണ്ണിൽ നോക്കിക്കൊണ്ടിരിക്കാൻ നല്ല ഭംഗിയാണ്; കലൂരിലെ പള്ളിയിൽ നിന്ന് മിഷേൽ തിരിച്ചിറങ്ങുമ്പോൾ ഒരാൾ വന്ന് ചോദിച്ചു; മരണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന ഈ സംഭവവുമായി മിഷേലിന്റെ മരണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ? മിഷേലിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ

മറുനാടൻ മലയാളി ബ്യുറോ

കൊച്ചി:  മിഷേൽ ഷാജിയുടെ മരണം എട്ട് മാസങ്ങൾക്കപ്പുറവും ഒരു ദുരൂഹതയായി തുടരുകയാണ്. ഇതിനിടയിലാണ് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വരുന്നത്. മിഷേൽ മരിക്കുന്നതിന് കുറച്ച് ദിവസം മുൻപ് ഒരാൾ മിഷേലിനോട് കലൂർ പള്ളിയിൽ വെച്ച് സംസാരിച്ചെന്നും മിഷേൽ ഒരു സുഹൃത്തിനോട് പറഞ്ഞെന്നാണ് പുതിയ വെളിപ്പെടുത്തൽ. എന്നാൽ ഇത് മിഷേലിന്റെ മരണവുമായി ബന്ധമുണ്ടോ എന്നതാണ് ഉദ്യോസ്ഥർ ഇപ്പോൾ അന്വേഷിക്കുന്നത്. അങ്ങനെയെങ്കിൽ കേസ് പുതിയ വഴിത്തിരിവിലേക്ക് നീങ്ങും.

കഴിഞ്ഞ മാർച്ച് അഞ്ചിനാണ് പിറവും സ്വദേശിനിയായ മിഷേലിനെ കാണാതാകുന്നത്. തൊട്ടടുത്തദിവസം കൊച്ചിക്കായലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം ലഭിക്കുകയും ചെയ്തു. മരണവുമായി ബന്ധപ്പെട്ട് ബന്ധുവും മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിൻ എന്ന യുവാവിനെ അറസ്റ്റ് ചെയ്തെങ്കിലും മരണത്തിൽ ഇയാൾക്ക് നേരിട്ട് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ഇയാളുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് മിഷേൽ ആത്മഹത്യ ചെയ്തതെന്ന വാദം പൊലീസ് ഉയർത്തുന്നുണ്ട്. അതേസമയം മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് മിഷേലിന്റെ മാതാപിതാക്കൾ പറയുന്നത്.

Stories you may Like

അടുത്തിടെ മാധ്യമങ്ങൾക്ക് നല്കിയ അഭിമുഖത്തിലും തങ്ങളുടെ മകൾ ആത്മഹത്യ ചെയ്യില്ലെന്ന് മാതാവ് സൈലമ്മ ഷാജി തറപ്പിച്ചുപറയുന്നു. അതേസമയം അന്ന് മിഷേലിന്റെ മരണത്തിനു മുമ്പ് ഫെബ്രുവരി 26ന് നടന്ന ഒരു സംഭവം ഇപ്പോഴും നിഡൂതയായി തുടരുന്നു. മിഷേൽ കലൂരിലെ പള്ളിയിൽ പോയി തിരിച്ചിറങ്ങുമ്പോൾ ആരോ ഒരാൾ വന്ന് പേര് ചോദിച്ചു.'നിന്റെ കണ്ണിൽ നോക്കിക്കൊണ്ടിരിക്കാൻ നല്ല ഭംഗിയാണെന്നും' പറഞ്ഞു. അപ്പോൾ മിഷേൽ പേടിച്ച് ബസ് സ്റ്റോപ്പിൽ പോയി നിന്നു, അപ്പോൾ അയാൾ ബസ് സ്റ്റോപ്പിൽ വന്നു. പിന്നെ ഹോസ്റ്റലിലേക്ക് ഓടിപ്പോയി. കോളജിലെ ഒരു സുഹൃത്തിനെ വിളിച്ച് പറഞ്ഞു.

ആ സുഹൃത്ത് മറ്റൊരാളേയും കൂട്ടിക്കൊണ്ട് പോയി പള്ളിയുടെ പരിസരം നിരീക്ഷിച്ചു. പക്ഷെ അവിടെ ആരേയും കണ്ടില്ല. എൻആർഐ സ്ലാങ് മാതിരിയുള്ള സംഭാഷണം ആണെന്ന് മാത്രമാണ് വന്നയാളെക്കുറിച്ച് പറഞ്ഞ ഐഡന്റിഫിക്കേഷൻ. ഇത്രയും കാര്യങ്ങൾ ഹോസ്റ്റലിലെ സുഹൃത്തുക്കളോടാണ് മിഷേൽ പറഞ്ഞത്. വീട്ടിൽ പോലും പറഞ്ഞിരുന്നില്ല. മിഷേലിന്റെ മരണശേഷമാണ് കൂട്ടുകാർ ഇക്കാര്യം വീട്ടിൽ പറയുന്നത്. അതേസമയം, മരിക്കുന്നതിന്റെ തലേദിവസം മകൾ വീട്ടിലേക്ക് വരാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മാതാവ് പറയുന്നു. തിങ്കളാഴ്ച നടക്കുന്ന ടെസ്റ്റ് പേപ്പറിന് പഠിക്കാനുള്ള ബുക്സ് അബദ്ധത്തിൽ വീട്ടിലായിപ്പോയി. അത് എടുക്കാൻ വന്നോട്ടേയെന്ന് ഞാറാഴ്ച മൂന്ന് മണിക്കാണ് വീട്ടിൽ വിളിച്ച് മകൾ എന്നോട് ചോദിക്കുന്നത്.

ഒറ്റക്കല്ലെ, ഇവിടെയെത്തുമ്പോൾ സന്ധ്യയാകും വരേണ്ടെന്നും, സാരമില്ല, ക്ലാസ്സ് ടെസ്റ്റ് പേപ്പറല്ലേ പഠിച്ചില്ലേലും വേണ്ടില്ലാ അത് മറന്നേക്ക്, അല്ലേൽ ഞങ്ങൾ ബുക്സ് അങ്ങോട്ട് കൊണ്ടുവന്നു തന്നോളാമെന്നും ഞാൻ അവളോട് പറഞ്ഞു. എല്ലാ ദിവസവും സംസാരിക്കുന്നതിൽ നിന്ന് വിത്യാസ്തമായി മകളുടെ സംഭാഷണത്തിൽ ഒരസ്വഭാവീകതയും തോന്നിയിട്ടില്ല. ഇപ്പോഴും പിറവത്തെ വീട്ടിൽ മിഷേലിന്റെ മാതാപിതാക്കൾ മകൾ മരിച്ച ഷോക്കിൽ നിന്നും മോചിതരായിട്ടില്ല. തങ്ങളുടെ മകളുടെ മരണത്തിനു പിന്നിലെ യഥാർഥ കാരണം അറിയാനുള്ള കാത്തിരിപ്പിലാണ് അവർ.

നൂറുകണക്കിനു വാഹനങ്ങൾ ഇടതടവില്ലാതെ പായുന്ന ഗോശ്രീ പാലത്തിൽ ആ സമയത്ത് മിഷേൽ കായലിലേക്കു ചാടിയെങ്കിൽ ഏതെങ്കിലും ഡ്രൈവറോ, യാത്രക്കാരനോ അതു കണ്ടിരിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാൽ ഇത്തരത്തിലൊരാളെ ആരും കണ്ടിട്ടില്ല. ഹൈക്കോടതി ജംക്ഷനിൽനിന്നു ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്കു മിഷേൽ ധൃതിയിൽ നടക്കുന്നതായാണ് ഏറ്റവും ഒടുവിൽ ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ളത്.

മിഷേലിനെ പാലത്തിനു മുകളിൽ കണ്ടെന്നു മൊഴി നൽകിയ വൈപ്പിൻ സ്വദേശി അമലിന്റെ വിവരണപ്രകാരം മിഷേൽ പാലത്തിലൂടെ നടന്നുവന്നത് എതിർദിശയിൽ നിന്നാണ്. എങ്കിൽ പാലത്തിന്റെ മറുഭാഗം വരെ മിഷേൽ പോയത് എന്തിനെന്ന ചോദ്യമുണ്ട്. ഏറ്റവും അപകടകരമായ ഈ ഭാഗത്തുകൂടെ തിരക്കേറിയ ഏഴേമുക്കാൽ സമയത്തു നടന്നുവന്ന മിഷേൽ ഇവിടെനിന്നു കായലിലേക്കു ചാടിയെങ്കിൽ സ്വഭാവികമായും പലരും ശ്രദ്ധിക്കും. അതൊരു വിഷയമായി മാറുകയും ചെയ്യും. ഇവിടെ അതുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ തിരിക്കേറിയ സമയത്ത് ഗോശ്രീ പാലത്തിലെ ആത്മഹത്യാ വാദം നിലനിൽക്കില്ല.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP