Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ സിഗ്‌നൽ ഉള്ള സ്ഥലം നോക്കി എത്തിയത് മാത്തൻ മുതലാളിയുടെ കൃഷിത്തോട്ടത്തിൽ; തോട്ടത്തിലെ തൊഴിലാളികൾ കൂട്ടത്തോടെ അക്രമിക്കാൻ പിന്നാലെ; അക്രമികളിൽ നിന്നും ജീവനും കൊണ്ടോടിയ പെൺകുട്ടിയെ കുത്തിവീഴ്‌ത്തിയത് പിന്നിൽ നിന്നും; അട്ടപ്പാടി സാമ്പാർക്കോട് ആദിവാസി യുവതി രേഷ്മയുടെ നട്ടെല്ലിന് ഗുരുതര പരിക്ക്; പ്രതികളെ ചോദ്യം ചെയ്ത് തോട്ടത്തിലേക്ക് തന്നെ മടക്കി അയച്ച് മാത്തൻ മുതലാളിയുടെ ശിങ്കിടികളായ അഗളി പൊലീസ്

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ സിഗ്‌നൽ ഉള്ള സ്ഥലം നോക്കി എത്തിയത് മാത്തൻ മുതലാളിയുടെ കൃഷിത്തോട്ടത്തിൽ; തോട്ടത്തിലെ തൊഴിലാളികൾ കൂട്ടത്തോടെ അക്രമിക്കാൻ പിന്നാലെ; അക്രമികളിൽ നിന്നും ജീവനും കൊണ്ടോടിയ പെൺകുട്ടിയെ കുത്തിവീഴ്‌ത്തിയത് പിന്നിൽ നിന്നും; അട്ടപ്പാടി സാമ്പാർക്കോട് ആദിവാസി യുവതി രേഷ്മയുടെ നട്ടെല്ലിന് ഗുരുതര പരിക്ക്; പ്രതികളെ ചോദ്യം ചെയ്ത് തോട്ടത്തിലേക്ക് തന്നെ മടക്കി അയച്ച് മാത്തൻ മുതലാളിയുടെ ശിങ്കിടികളായ അഗളി പൊലീസ്

ജാസിം മൊയ്തീൻ

പാലക്കാട്: അട്ടപ്പാടിയിൽ ഇന്ന് അക്രമികളുടെ കുത്തേറ്റത് ഷോളയൂർ പഞ്ചായത്ത് പരിധിയിൽപ്പെട്ട സമ്പാർക്കോട് ഊരിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട രാജൻ ഉഷാ ദമ്പതികളുടെ മകൾ രേഷ്മക്ക്. 19 വയസ്സുള്ള രേഷ്മ നട്ടെല്ലിനേറ്റ ഗുരുതര പരിക്കുമായി പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി മൊബൈൽ സിഗ്‌നൽ ലഭിക്കുന്ന സ്ഥലം തിരഞ്ഞിറങ്ങിയതായിരുന്നു രേഷ്മ. ഊരിനോട് ചേർന്ന് മാത്തൻ എന്ന വ്യക്തിയുടെ കൃഷിത്തോട്ടത്തിലെത്തിയതോടെ കൃഷിത്തോട്ടത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇവരിൽ നിന്നും രക്ഷപ്പെടാനായി ഓടിയ രേഷ്മയെ അക്രമികളിലൊരാൾ പിറകിൽ നിന്ന് കത്തികൊണ്ട് കുത്തി വീഴ്‌ത്തുകയും ചെയ്തു. ഉടൻ തന്നെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നട്ടെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അതേ സമയം പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത് എന്ന് പറഞ്ഞുകൊണ്ട് അട്ടപ്പാടി ആദിവാസി ആക്ഷൻ കൗൺസിൽ പ്രവർത്തകർ അട്ടപ്പാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് നടന്ന സംഭവത്തിൽ വൈകുന്നേരം വരെയും പൊലീസ് നടപടിയെടുത്തിട്ടില്ല. കണ്ടാലറിയുന്ന പ്രതികളെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം അവർ ജോലി ചെയ്യുന്ന തോട്ടത്തിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്തത്. തോട്ടം ഉടമ മാത്തന്റെ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് പൊലീസ് ഇത്തരത്തിൽ നിഷ്‌ക്രിയമായി പ്രവർത്തിക്കുന്നത്. പ്രതികൾക്കെതിരെ കേസെടുക്കാനും പൊലീസ് തയ്യാറായിട്ടില്ല. ഷോളയൂർ പൊലീസാണ് കേസെടുക്കേണ്ടത് എന്ന് പറഞ്ഞ് കേസെടുക്കുന്നത് വൈകിപ്പിക്കുകയാണ് അഗളി പൊലീസ് ചെയ്തത്. പ്രതികൾക്കെതിരെ എസ്ടി അട്രോസിറ്റി ആക്ട് പ്രകാരവും വധശ്രമത്തിനും അതിക്രമത്തിനും കേസെടുക്കണമെന്നും ആദിവാസി ആക്ഷൻ ഫോറം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP