Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലുവർഷം മുമ്പ് എട്ടും പത്ത് വയസ്സുള്ള കുഞ്ഞുങ്ങളെയും ഭർത്താവിനേയും ഉപേക്ഷിച്ച് വീട്ടമ്മ ചാടിപ്പോയത് ബലാൽസംഗമടക്കം നിരവധി കേസുകളിലെ പ്രതിയായ സുബീഷന്റെ കൂടെ; മഞ്ചേരിയിലെ ബാഗ് ഷോപ്പിൽ ജോലി ചെയ്യുമ്പോൾ ഭാര്യയും മക്കളുമുള്ള കാമുകനെ പരിചയപ്പെട്ട മിനിമോളും; ഭർതൃമതിയെയും കാമുകനെയും കണ്ണൂരിൽ കണ്ടെത്തുമ്പോൾ

നാലുവർഷം മുമ്പ് എട്ടും പത്ത് വയസ്സുള്ള കുഞ്ഞുങ്ങളെയും ഭർത്താവിനേയും ഉപേക്ഷിച്ച് വീട്ടമ്മ ചാടിപ്പോയത് ബലാൽസംഗമടക്കം നിരവധി കേസുകളിലെ പ്രതിയായ സുബീഷന്റെ കൂടെ; മഞ്ചേരിയിലെ ബാഗ് ഷോപ്പിൽ ജോലി ചെയ്യുമ്പോൾ ഭാര്യയും മക്കളുമുള്ള കാമുകനെ പരിചയപ്പെട്ട മിനിമോളും; ഭർതൃമതിയെയും കാമുകനെയും കണ്ണൂരിൽ കണ്ടെത്തുമ്പോൾ

ജംഷാദ് മലപ്പുറം

മലപ്പുറം: നാലുവർഷം മുമ്പ് എട്ടും പത്ത് വയസ്സുള്ള കുഞ്ഞുങ്ങളെയും ഭർത്താവിമനയും ഉപേക്ഷിച്ച് വീട്ടമ്മ ചാടിപ്പോയത് ബലാൽസംഗമടക്കം നിരവധി കേസുകളിൽ പ്രതിയായ 40കാരനൊപ്പം. അവസാനം നാലു വർഷം മുൻപ് പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് മുങ്ങിയ ഭർതൃമതിയെയും കാമുകനെയും പ്രത്യേക അന്വേഷണ സംഘം കണ്ണൂരിൽ കണ്ടെത്തി.

നേരത്തെ സൈബർസെൽ സഹായത്തോടെ കിണഞ്ഞ് പരിശ്രമിച്ചിട്ടും കേസിന് തുമ്പുണ്ടാക്കാനായിരുന്നില്ല. ഇതിന് പ്രധാന കാരണം കമിതാക്കൾ തങ്ങളുടെ ഫോൺ വീടുകളിൽ ഉപേക്ഷിച്ചായിരുന്നു നാടുവിട്ടത്. കേസിൽ മഞ്ചേരി സി ഐ സി അലവിയും എസ് ഐ നസ്‌റുദ്ദീൻ നാനാക്കലും നടത്തിയ അന്വേഷണമാണ് ഇപ്പോൾ വിജയം കണ്ടത്. 2016 മാർച്ച് 31നാണ് മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി സ്വദേശി പ്രകാശന്റെ ഭാര്യയായ മിനിമോളെ കാണാതാവുന്നത്.

രാവിലെ പബ്ലിക് ഹെൽത്ത് സെന്ററിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതാണ്. 31കാരിയായ മിനിമോൾ എട്ട്, പത്ത് വയസ്സുള്ള രണ്ടു മക്കളുടെ മാതാവുമായിരുന്നു. സംഭവത്തിൽ ഭർത്താവ് പ്രകാശൻ മഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു.മിനിമോളെ കാണാതായ ദിവസം തന്നെ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി സുബീഷൻ (40)നെ കാണാതായതാണ് ദുരൂഹതക്ക് കാരണം. ബലാൽസംഗമടക്കം നിരവധി കേസുകളിലെ പ്രതിയാണ് സുബീഷൻ. മിനിമോൾ മഞ്ചേരിയിലെ ബാഗ് ഷോപ്പിൽ ജോലി ചെയ്ത് വരവെയാണ് ഭാര്യയും മക്കളുമുള്ള സുബീഷനുമായി പരിചയപ്പെടുന്നത്.

നാലര വർഷമായതിനാൽ കമിതാക്കൾക്ക് കുട്ടി ജനിച്ചിരിക്കാമെന്ന നിഗമനമാണ് അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കിയത്. ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം ഓഫീസർമാരെ നവജാത ശിശുക്കളെ സംബന്ധിച്ചുള്ള വിവരം ആരാഞ്ഞ് അന്വേഷണ സംഘം സമീപിച്ചു. ഇതിൽ നിന്നും 2017ൽ കണ്ണൂർ എകെജി റോഡിൽ താമസിക്കുന്ന സുബീഷൻ-മിനി ദമ്പതികൾക്ക് കുഞ്ഞു പിറന്നതായി കണ്ടെത്തി. എന്നാൽ ഇവിടെ അന്വേഷിച്ചെത്തിയ സംഘത്തിന് നിരാശയായിരുന്നു ഫലം.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുടുംബം കണ്ണൂർ ചിറക്കലിലേക്ക് മാറിയതായി കണ്ടെത്തിയത്. ഇന്നലെ ഹരിലാൽ, ജയരാജ്, സിയാഉൾ ഹഖ് എന്നിവരടങ്ങുന്ന അന്വേഷണ സംഘം ഇരുവരെയും കസ്റ്റഡിയിലെടുത്ത് മഞ്ചേരി കോടതിയിൽ ഹാജരാക്കി. സുബീഷനൊപ്പം പോകാൻ താൽപ്പര്യം കാണിച്ച മിനിമോളെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചെങ്കിലും എൽ പി കേസ് പ്രതിയായ സുബീഷനെ റിമാന്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP