Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എല്ലുമുറിയെ പണിയെടുക്കണം..വൈകിട്ടായാൽ 100 രൂപ വീതം കമ്മീഷൻ നൽകണം; കമ്മീഷൻ നൽകിയില്ലെങ്കിൽ നാടുവിടണമെന്നും ഭീഷണി; ചായ കുടിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ തോർത്തിൽ കല്ല് കെട്ടി അടിച്ച് ഏജന്റും സംഘവും; ഏരൂർ സ്വദേശിക്കെതിരെ കേസ്

എല്ലുമുറിയെ പണിയെടുക്കണം..വൈകിട്ടായാൽ 100 രൂപ വീതം കമ്മീഷൻ നൽകണം; കമ്മീഷൻ നൽകിയില്ലെങ്കിൽ നാടുവിടണമെന്നും ഭീഷണി; ചായ കുടിക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളെ തോർത്തിൽ കല്ല് കെട്ടി അടിച്ച് ഏജന്റും സംഘവും; ഏരൂർ സ്വദേശിക്കെതിരെ കേസ്

മറുനാടൻ മലയാളി ബ്യൂറോ

അഞ്ചൽ :ജോലി ചെയ്ത് കിട്ടുന്നതിൽ നിന്നും 100 രൂപ വീതം കമ്മീഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് ഇതരസംസ്ഥാന തൊഴിലാളികളെ മർദ്ദിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. 20 ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന റൂമിലെത്തിയ ഏരൂർ സ്വദേശി അജിയാണ് മർദിച്ചത്. ജോലി ചെയ്യുന്നതിൽ നിന്നും ഒരു തൊഴിലാളി 100 രൂപവീതം കമ്മീഷൻ നൽകണമെന്നും അല്ലങ്കിൽ നാട് വിടണമെന്നും അജി ഭീഷണി മുഴക്കിയാണ് മർദ്ദിച്ചതെന്ന് തൊഴിലാളികൾ പറയുന്നു.

സംഭവത്തിൽ അഞ്ചൽ പൊലീസിൽ രാത്രി തന്നെ പരാതി നൽകി. വെള്ളിയാഴ്ച രാവിലെ ചായ കുടിക്കാൻ എത്തിയ തൊഴിലാളികളെ അജി ഉൾപ്പെടെയുള്ള നാല് പേർ ബൈക്കിലെത്തി തോർത്തിൽ കല്ലുകെട്ടി വീണ്ടും മർദ്ദിച്ചു. പൊലീസിൽ പരാതി നൽകിയതിന് എതിരെ അജിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം തോർത്തിൽ കല്ല് കെട്ടിയാണ് ഇതരസംസ്ഥാന തൊഴിലാളികളെ വീണ്ടും മർദ്ദിച്ചത്.

മർദനത്തിൽ ആസാം സ്വദേശി അബ്ദു രഹിമിന് തലയ്ക്കും ചെവിക്കും, കൈമുട്ടിനും, മുതുകിലും പരിക്കേറ്റു. പൊലീസിന്റെ നിർദ്ദേശ പ്രകാരം അബ്ദുൽ റഹിം ആശുപത്രിയിൽ ചികിൽസ തേടി. അടുത്തിടെ മർദനം മേറ്റ് ഇതരസംസ്ഥാന തൊഴിലാളിയായ മാണിക്ക് റോയ് മരിച്ച സംഭവം വരെ അഞ്ചലിൽ നടന്നിട്ടുണ്ട്. ഏരൂർ സ്വദേശി അജിയ്‌ക്കെതിരെ കേസെടുത്തതായി അഞ്ചൽ സിഐ.സി.എൽ.സുധീർ അറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP