Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജാർഖണ്ഡ് സ്വദേശിനിയുടെ മരണം ഡെങ്കിപനി ബാധിച്ചല്ല; കൊല നടത്തിയ ഭർത്താവ് ഒടുവിൽ പൊലിസ് പിടിയിൽ; പേരാവൂർ സംഭവത്തിൽ തോട്ടം ഉടമയുടെ പരാതിയിലെ അന്വേഷണത്തിൽ വഴിത്തിരിവായത് ഫോറൻസിക് റിപ്പോർട്ട്

ജാർഖണ്ഡ് സ്വദേശിനിയുടെ മരണം ഡെങ്കിപനി ബാധിച്ചല്ല; കൊല നടത്തിയ ഭർത്താവ് ഒടുവിൽ പൊലിസ് പിടിയിൽ; പേരാവൂർ സംഭവത്തിൽ തോട്ടം ഉടമയുടെ പരാതിയിലെ അന്വേഷണത്തിൽ വഴിത്തിരിവായത് ഫോറൻസിക് റിപ്പോർട്ട്

അനീഷ് കുമാർ

കണ്ണൂർ: പേരാവൂരിൽ ദുരൂഹ സാഹചര്യത്തിൽ ക്വാട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജാർഖണ്ഡ് ലോഹർ വങ്ക സ്വദേശി ചാർവ്വറാമിന്റെ മകൻ സിങ്കന്തർ റാം എന്ന യോഗീന്ദ്രനെ (30) പേരാവൂർ ഇൻസ്പെക്ടർ എം.എൻ ബിജോയ് അറസ്റ്റു ചെയ്തു.

പേരാവൂർ ആര്യപറമ്പിലെ തോട്ടത്തിൽ ജോലിക്കെത്തിയ ജാർഖണ്ഡ് ബിഷ്ണുപൂർ ഗാഗ്രാ ഗുമ്ലസാരം ഗോ പൊലീസ് സ്റ്റേഷൻ പരിധിയിൽലക്ഷ്മൺ ബാരക്കിന്റെ മകൾ മംമ്തകുമാരി(21)യുടെ മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഫോറൻസിക് സർജന്റെ റിപോർട്ടിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഭർത്താവ് പിടിയിലായത്.

പേരാവൂർ ആര്യപറമ്പിലെ വാടക ക്വാട്ടേർസിൽ ഈ മാസം 15ന് രാവിലെ 12ഓടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ പയ്യാമ്പലത്തെ അസെറ്റ് ഹോംസിൽ താമസിക്കുന്ന പേരാവൂർ ആര്യപറമ്പ് കള്ളിവയലിലെ കെ.എം മൈക്കിൾ ജോർജിന്റെ തോട്ടത്തിൽ മെയ് മാസം അഞ്ചിനാണ് ജോലിക്കായി യുവതി എത്തിയത്. കൂടെ ഭർത്താവ് യോഗീന്ദ്രനുമുണ്ടായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് യുവതി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡെങ്കിപനിക്ക് ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇതിനു ശേഷമാണ് മരണം സംഭവിച്ചതായി ഭർത്താവ് അറിയിച്ചത്. എന്നാൽ മൃതദേഹത്തിൽ പാടുകളും മുറിവുകളും കാണപ്പെട്ട സാഹചര്യത്തിൽ പേരാവൂർ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി. തോട്ടം ഉടമയായ മൈക്കിൾ ജോർജിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടക്കുന്നതിനിടെ ലഭിച്ച ഫോറൻസിക് റിപോർട്ടാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP