Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: സുഭാഷ് വാസു അറസ്റ്റിൽ; മാവേലിക്കര എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് 12 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ; നടപടി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ ആറ് മണിക്കൂർ ചോദ്യംചെയ്യലിന് ശേഷം; മാവേലിക്കര യൂണിയനിലെ 10 വർഷത്തെ സാമ്പത്തിക തിരിമറികൾ അന്വേഷണ പരിധിയിൽ; സത്യം തെളിയുമെന്ന് സുഭാഷ വാസു

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: സുഭാഷ് വാസു അറസ്റ്റിൽ; മാവേലിക്കര എസ്എൻഡിപി യൂണിയൻ മുൻ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് 12 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ; നടപടി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ ആറ് മണിക്കൂർ ചോദ്യംചെയ്യലിന് ശേഷം; മാവേലിക്കര യൂണിയനിലെ 10 വർഷത്തെ സാമ്പത്തിക തിരിമറികൾ അന്വേഷണ പരിധിയിൽ; സത്യം തെളിയുമെന്ന് സുഭാഷ വാസു

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ മാവേലിക്കര എസ്.എൻ.ഡി.പി യൂണിയൻ മുൻ പ്രസിഡന്റ് സുഭാഷ് വാസു, സെക്രട്ടറി സുരേഷ് ബാബു എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ ആറ് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്ന് സൂചന.

മാവേലിക്കര യൂണിയനിലെ മൈക്രോ ഫിനാൻസ്, പ്രീമാര്യേജ് കൗൺസിലിങ്, സാമൂഹ്യക്ഷേമ പദ്ധതിയിനത്തിൽ 12 കോടി രൂപയുടെ മുകളിൽ സാമ്പത്തിക തട്ടിപ്പാണ് ഇവർക്കെതിരെ മാവേലിക്കര പൊലീസ് രജിസ്ട്രർ ചെയ്യ്തത്. എഫ്‌ഐആർ ഇട്ട് കേസേടുത്തതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഇതെ തുടർന്ന് ഇവരുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ യൂണിയൻ ഓഫീസിൽ നിന്നും കടത്തിയ മിനുട്‌സ് ബുക്കുകൾ, ചെക്കുകൾ, കേസിനാസ്പദമായ ഒട്ടനവധി രേഖകൾ ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തിരുന്നു. റെക്കാർഡുകളും, രേഖകളും, ചെക്കുകളും കടത്തിയത് സംബസിച്ച് യൂണിയൻ അഡ്‌മിനിസ്‌ട്രേറ്ററും, ഇപ്പോഴത്തെ യൂണിയൻ കൺവീനറുമായ അഡ്വ. സിനിൽ മുണ്ടപ്പള്ളിയാണ് പരാതി നൽകിയത്. അറസ്റ്റ് ഭയന്ന് ഒളിവിൽപ്പോയ ഇവർ കോവിഡ് ലോക്ക് ഡൗൺ മറവിൽ കേരളത്തിന് വെളിയിലായിരുന്നു.

വിവിധ കോടതികളിൽ കേസ് തള്ളണമെന്ന ഇവരുടെ വാദം ചെലവ് സഹിതം തള്ളിയതിനെ തുടർന്ന്, കോവിഡ് ഇളവുകൾ വച്ച് ജാമ്യത്തിനായി ഇവർ വീണ്ടും കോടതിയെ സമീപിക്കുകയും ആയിരുന്നു. തുടർന്ന് കേരളത്തിൽ എത്തിയ ഇവർ ക്വാറന്റൈനിൽ പ്രവേശിക്കുകയും ചെയ്തു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇവരെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ആണ് ഉണ്ടായത്.

12 കോടിയുടെ തട്ടിപ്പു കേസാണ് ഇവർക്കെതിരെയുള്ളത്. പല തവണ നോട്ടീസ് നൽകിയിട്ടും ഇരുവരും ക്രൈംബ്രാഞ്ചിനു മുന്നിൽ ഹാജരായിരുന്നില്ല. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്‌പി.പ്രശാന്തൻ കാണി സുഭാഷ് വാസുവിനെയും, സുരേഷ് ബാബുവിനെയും ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.നോട്ടു നിരോധന സമയത്ത് മാവേലിക്കര യൂണിയന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചതായും പരാതിയുണ്ട്.

യൂണിയനിലെ 10 വർഷത്തെ സാമ്പത്തിക തിരിമറികളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. കേസിൽ ഏഴു പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസിൽ 6 മണിക്കൂർ ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്. ഇരുവർക്കും വ്യവസ്ഥകളോടെ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ പാസ്‌പോർട്ട് കണ്ട് കെട്ടിയിട്ടുണ്ട്. ഇവരിൽ നിന്ന് നിർണ്ണായക തെളിവുകൾലഭിച്ചെന്നാണ് സൂചന. അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. സത്യം തെളിയുമെന്ന് സുഭാഷ് വാസുവും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP