Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എണ്ണമെടുക്കാനും ഇനി ആദ്യം മുതൽ പഠിക്കണം! മാർക്ക് ദാനം ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം തെറ്റിയെന്ന് എംജി സർവകലാശാല; 118 വിദ്യാർത്ഥികൾക്കല്ല 116 പേർക്കേ മോഡറേഷൻ നൽകിയിട്ടുള്ളുവെന്ന് തിരുത്ത്; പിശക് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി; രണ്ട് സെക്ഷൻ ഓഫീസർമാർക്ക് സസ്‌പെൻഷൻ; ജോയിന്റ് രജിസ്ട്രാർ അടക്കം മൂന്നുപേർക്ക് സ്ഥലംമാറ്റം; മാർക്ക് ദാനം റദ്ദാക്കിയ ഉത്തരവ് പിൻവലിക്കും; ഗവർണർക്ക് നൽകിയ വിശദീകരണവും പിൻവലിക്കുമെന്ന് സർവകലാശാല

എണ്ണമെടുക്കാനും ഇനി ആദ്യം മുതൽ പഠിക്കണം! മാർക്ക് ദാനം ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം തെറ്റിയെന്ന് എംജി സർവകലാശാല; 118 വിദ്യാർത്ഥികൾക്കല്ല 116 പേർക്കേ മോഡറേഷൻ നൽകിയിട്ടുള്ളുവെന്ന് തിരുത്ത്; പിശക് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി; രണ്ട് സെക്ഷൻ ഓഫീസർമാർക്ക് സസ്‌പെൻഷൻ; ജോയിന്റ് രജിസ്ട്രാർ അടക്കം മൂന്നുപേർക്ക് സ്ഥലംമാറ്റം; മാർക്ക് ദാനം റദ്ദാക്കിയ ഉത്തരവ് പിൻവലിക്കും; ഗവർണർക്ക് നൽകിയ വിശദീകരണവും പിൻവലിക്കുമെന്ന് സർവകലാശാല

മറുനാടൻ മലയാളി ബ്യൂറോ

 കോട്ടയം; എംജി സർവകലാശാലയിൽ ഉദ്യോഗസ്ഥർക്കെതിരെ കൂട്ടനടപടി. മാർക്ക് ദാനത്തിന്റെ വിവരങ്ങൾ നൽകുന്നതിൽ പിശക് വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. രണ്ടു പേരെ സസ്‌പെൻഡ് ചെയ്തു. മൂന്ന് പേരെ ജോലി ചെയ്തിരുന്ന സെക്ഷനിൽ നിന്നു മാറ്റുകയും ചെയ്തു. രണ്ടു സെക്ഷൻ ഓഫീസർമാർക്കാണ് സസ്‌പെൻഷൻ. ജോയിന്റ് രജിസ്ട്രാർ അടക്കം മൂന്ന് പേർക്കാണ് സ്ഥലംമാറ്റം.

ബിടെക് മാർക്ക് ദാനത്തിന്റെ വിവരങ്ങൾ തെറ്റായിട്ടാണ് ഉദ്യോഗസ്ഥർ നൽകിയതെന്നാണ് എംജി സർവകലാശാലയുടെ പുതിയ വിശദീകരണം. 118 വിദ്യാർത്ഥികൾക്ക് പ്രത്യേക മോഡറേഷൻ നൽകിയെന്ന് സർവകലാശാല നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പുതിയ വിശദീകരണത്തിൽ 116 വിദ്യാർത്ഥികൾക്കേ മോഡറേഷൻ നൽകിയിട്ടുള്ളൂ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് വിദ്യാർത്ഥികളെ അധികമായി പട്ടികയിൽപ്പെടുത്തിയത് ഉദ്യോഗസ്ഥർക്ക് പറ്റിയ പിഴവാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തുവെന്നും സർവകലാശാല അറിയിച്ചു. മാർക്ക് ദാനം വിവാദമായതിനെ തുടർന്ന് അതു റദ്ദാക്കി കൊണ്ട് നേരത്തെ സർവ്വകലാശാല വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതു വിശദമാക്കി കൊണ്ട് നേരത്തെ ഗവർണർക്കും റിപ്പോർട്ട് നൽകിയിരുന്നു.

ഇതോടെ മാർക്ക് ദാനം റദ്ദാക്കിയ ഉത്തരവ് സർവകലാശാല പിൻവലിക്കും. ഗവർണർക്ക് ഇത് സംബന്ധിച്ച് നൽകിയ വിശദീകരണവും പിൻവലിക്കുമെന്നാണ് സർവകലാശാല അറിയിച്ചിരിക്കുന്നത്.വിവാദ മാർക്ക് ദാനം പിൻവലിച്ച സിൻഡിക്കേറ്റ് നടപടി അംഗീകരിച്ച് എംജി സർവകലാശാല ഉത്തരവ് ഇറക്കിയിരുന്നു. മോഡറേഷനിലൂടെ ജയിച്ച 118 വിദ്യാർത്ഥികളുടെ ഫലം റദ്ദാക്കുകയും ചെയ്തു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ സെക്രട്ടറി കെ ഷറഫുദീന്റെ അയൽവാസിക്കായി ബിടെക് കോഴ്‌സിന് ഒന്നാകെ സ്പെഷ്യൽ മോഡറേഷൻ നൽകാനുള്ള തീരുമാനം ഒക്ടോബർ 26ന് ചേർന്ന സിൻഡിക്കേറ്റ് യോഗം പിൻവലിച്ചിരുന്നു. ഫെബ്രുവരി 22ന് നടന്ന അദാലത്തിലെ തീരുമാനം വിവാദമായതിനെ തുടർന്നായിരുന്നു നടപടി.

സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ച് തുടർ നടപടികൾക്ക് നിർദ്ദേശം നൽകിയാണ് സർവകലാശാല ഉത്തരവിറക്കിയത്. ഫലത്തിൽ ഇതുവരെ നൂറ്റിപതിനെട്ട് വിദ്യാർത്ഥികൾക്കാണ് മോഡറേഷൻ നൽകാനുള്ള തീരുമാനം ഗുണം ചെയ്തത്. മാർക്ക് ദാനം റദ്ദാക്കിയതോടെ ഇവരുടെ പരീക്ഷാഫലവും റദ്ദായി. 118 പേരുടെയും കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡുകൾ, പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ, ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവ തിരികെ വാങ്ങാനും സർവകലാശാല ഉത്തരവിട്ടു.

മോഡറേഷൻ വഴി ജയിച്ചത് മൂലം 2018ലെ സപ്ലിമെന്ററി പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന വിദ്യാർത്ഥികൾക്കായി 3,5,7,8 സെമസ്റ്റർ പരീക്ഷകൾ നടത്താൻ പരീക്ഷാ കൺട്രോളറോട് ശുപാർശ ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച മാർക്ക്ദാന ആരോപണത്തിൽ വ്യക്തമായ തെളിവുകൾ പുറത്തു വന്നതിന് പിന്നാലെയാണ് തീരുമാനം പിൻവലിച്ചത്. എന്നാൽ പുതിയ വിശദീകരണത്തിൽ 116 വിദ്യാർത്ഥികൾക്കേ മോഡറേഷൻ നൽകിയിട്ടുള്ളൂ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP