Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെറിന്റെ കരച്ചിൽ കേട്ട് ഓടിയടുത്ത് സഹപ്രവർത്തകർ; കത്തി വീശി ഭീഷണിപ്പെടുത്തി കാറിൽ കയറി ഭാര്യയുടെ ദേഹത്ത് കൂടി വണ്ടി ഓടിച്ചത് പോയത് അതിവേഗതയിൽ; വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ എടുത്തത് നെവിനെ അതിവേഗം കുടുക്കി; മെറിൻ ജോയി മരണ മൊഴി നൽകിയത് ആംബുലൻസ് യാത്രയ്ക്കിടെ; ഭാര്യയുടെ ശമ്പളം മൊത്താൻ വിഴുങ്ങാൻ സമ്മതിക്കാത്തത് കുടുംബ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടു; നെവിന്റെ കൊടും ക്രൂരതയിൽ പഴുതുകളടച്ച് തെളിവു ശേഖരണത്തിന് അമേരിക്കൻ പൊലീസ്

മെറിന്റെ കരച്ചിൽ കേട്ട് ഓടിയടുത്ത് സഹപ്രവർത്തകർ; കത്തി വീശി ഭീഷണിപ്പെടുത്തി കാറിൽ കയറി ഭാര്യയുടെ ദേഹത്ത് കൂടി വണ്ടി ഓടിച്ചത് പോയത് അതിവേഗതയിൽ; വാഹനത്തിന്റെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ എടുത്തത് നെവിനെ അതിവേഗം കുടുക്കി; മെറിൻ ജോയി മരണ മൊഴി നൽകിയത് ആംബുലൻസ് യാത്രയ്ക്കിടെ; ഭാര്യയുടെ ശമ്പളം മൊത്താൻ വിഴുങ്ങാൻ സമ്മതിക്കാത്തത് കുടുംബ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടു; നെവിന്റെ കൊടും ക്രൂരതയിൽ പഴുതുകളടച്ച് തെളിവു ശേഖരണത്തിന് അമേരിക്കൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളോറിഡ: മെറിൻ ജോയിയുടെ കൊലപാതകിയെ അതിവേഗം കുടുക്കിയത് സഹപ്രവർത്തകരുടെ ഇടപെടൽ. ഭർത്താവ് മെറിനെ കൊന്നത് സഹപ്രവർത്തകരുടെ മുന്നിലിട്ടാണ്. ആക്രമിച്ചതിന് ശേഷം മെറിന്റെ കരച്ചിൽ കേട്ട് സഹപ്രവർത്തകർ ഓടിയെത്തിയെങ്കിലും ഫിലിപ്പ് അവരെ കത്തി വീശി ഭീഷണിപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഫിലിപ്പ് കാറിൽ കയറി മെറിന്റെ ദേഹത്തു കൂടി ഓടിച്ചു പോയി. ഇതാണ് മെറിന്റെ മരണം ഉറപ്പാക്കിയത്. ഫിലിപ്പിനെതിരെ ഒന്നാം ഗ്രേഡ് കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ പഴുതടച്ച് തെളിവ് ശേഖരണത്തിനാണ് അമേരിക്കൻ പൊലീസ് തയ്യാറെടുക്കുന്നത്.

ഫിലിപ്പെന്ന നെവിൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സഹപ്രവർത്തകർ ഫോട്ടോ എടുത്ത് പൊലീസിന് കൈമാറിയതിനെ തുടർന്നാണ് പ്രതിയെ പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോൾ ആംബുലൻസിൽ വച്ച് പൊലീസിന് മെറിൻ മരണ മൊഴി കൊടുക്കുകയും ചെയ്തു. പ്രശ്നങ്ങൾ തുടർന്ന പശ്ചാത്തലത്തിൽ മേറിൻ വിവാഹമോചനത്തിനായി ശ്രമിച്ചിരുന്നു. ഇതാണ് ഫിലിപ്പിനെ ചൊടിപ്പിക്കാൻ കാരണമായത്. ഇക്കാര്യം സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. കുഞ്ഞിനെ ഏറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പറയുന്നുണ്ട്. മെറിന്റെ മരണ മൊഴിയും നെവിനിലേക്ക് അതിവേഗം അന്വേഷണം എത്തിച്ചു.

എമർജൻസി റൂമിനു തൊട്ടടുത്താണ് മെറിൻ കുത്തേറ്റു വീണതെങ്കിലും പരുക്കുകൾ ഗുരുതരമായിരുന്നതിനാൽ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകേണ്ടിവന്നു. വിവാഹമോചനത്തിനായി മെറിൻ ശ്രമിക്കുന്നതാണ് നെവിനെ ചൊടിപ്പിച്ചതെന്ന് അയാളുടെ സുഹൃത്തുക്കൾ പറയുന്നു. കുഞ്ഞിനെ ചൊല്ലിയുള്ള തർക്കമാണ് നെവിനെ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണു അയാളുടെ സുഹൃത്തുക്കൾ പ്രചരിപ്പിക്കുന്നത്. ചൊവ്വാഴ്ച മെറിന്റെ ജോലിസ്ഥലത്ത് രാവിലെ 6.45ന് എത്തിയ നെവിൻ പാർക്കിങ് ഏരിയയിൽ കാത്തിരുന്നു. കോവിഡ് വാർഡിലെ ഡ്യൂട്ടി കഴിഞ്ഞ് മെറിൻ പുറത്തുവന്നു കാറിൽ കയറാൻ ഒരുങ്ങുമ്പോഴാണ് നെവിൻ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

തന്നെ ആക്രമിച്ചത് ഭർത്താവാണെന്ന് മെറിൻ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ആക്രമണത്തിന് ശേഷം ആംബുലൻസിൽ യാത്രക്കിടെയാണ് മെറിൻ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഇതോടെ കേസിൽ ശക്തമായ തെളിവാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ശമ്പളവും കുടുംബബന്ധങ്ങളും ഇരുവരുടെയും ദാമ്പത്യ ബന്ധത്തിൽ വില്ലനായെന്ന് ബന്ധുക്കൾ പറയുന്നു, മെറിൻ അമേരിക്കയിലെത്തി ജോലിയിൽ പ്രവേശിച്ചതോടെ ശമ്പളത്തെ ചൊല്ലി നെവിൻ തർക്കങ്ങൾ ആരംഭിച്ചതായി ബന്ധുക്കൾ പറയുന്നു. മെറിന്റെ ശമ്പളം പൂർണമായും നെവിന്റെ അക്കൗണ്ടിൽ ഇടണമെന്നായിരുന്നു നിർദ്ദേശമെന്നും ഇതിനെ എതിർത്താൽ വഴക്ക് പതിവായിരുന്നെന്നും മെറിന്റെ പിതാവ് പറയുന്നു.

സ്വന്തം വീട്ടുകാരുമായി മെറിൻ സംസാരിക്കുന്നതുപോലും നെവിന് ഇഷ്ടമായിരുന്നില്ലെന്നും വീട്ടുകാരെ സാമ്പത്തികമായി സഹായിക്കുന്നതിനെ നെവിൻ എതിർത്തിരുന്നുവെന്നും പിതാവ് ജോയി പറഞ്ഞു. ഒരു ഫോട്ടോയെ ചൊല്ലിയും അടുത്തനാളിൽ തർക്കമുണ്ടായതായും അദ്ദേഹം പറഞ്ഞു. വേർപിരിഞ്ഞ് കഴിയുന്നതിനിടെ നെവിൻ മെറിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിനെ ചൊല്ലിയായിരുന്നു അടുത്തനാളുകളിൽ വഴക്കുണ്ടായത്. മെറിന്റെ വ്യക്തിഗത ചിത്രങ്ങളടക്കം നെവിൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചതായാണ് ബന്ധുക്കൾ പറയുന്നത്. ഇത് പലരും കാണാനിടയായതിനെ മെറിൻ ചോദ്യം ചെയ്തിരുന്നു.

ഇതിനെചൊല്ലി ഇരുവരും തമ്മിൽ ഫോണിൽ വാക്കേറ്റമുണ്ടായതായും പറയുന്നു. ഇതിന്റെ തുടർച്ചയാണ് കൊലപാതകം. ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയപ്പോഴാണ് മെറിൻ അമേരിക്കൻ പൊലീസിനെ സമീപിച്ചത്. പക്ഷേ പൊലീസ് കാര്യമായെടുത്തതുമില്ല. അവസാന ഷിഫ്റ്റും കഴിഞ്ഞ് സഹപ്രവർത്തകരോടു യാത്രപറഞ്ഞ് ബ്രൊവാഡ് ഹെൽത്ത് ആശുപത്രിയിൽനിന്നു വീട്ടിലേക്കു പോകാൻ തയ്യാറെടുക്കുമ്പോൾ പാർക്കിങ് ഏരിയയിൽ വച്ചാണ് മെറിൻ ആക്രമിക്കപ്പെട്ടത്.

ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ ഏഴരയോടെയാണ് മെറിൻ ക്രൂരമായി കൊല്ലപ്പെട്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് ഭർത്താവ് നെവിൻ എന്ന ഫിലിപ് മാത്യു, മെറിനെ കുത്തി കൊലപ്പെടുത്തുന്നത്. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി. മെറിനെ പൊലീസ് ഉടൻതന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നു പോയ നെവിനെ പിന്നീട് ഹോട്ടൽ മുറിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാൾ സ്വയം കുത്തി മുറിവേൽപിച്ച നിലയിലായിരുന്നു.

ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്‌സ് ആശുപത്രിയിലെ നഴ്‌സായിരുന്നു മെറിൻ. നിലവിലുള്ള ജോലി രാജി വച്ച് ഓഗസ്റ്റ് 15 ന് താമ്പയിലേക്കു താമസം മാറാനുള്ള ഒരുക്കത്തിലായിരുന്ന മെറിൻ ഹോസ്പിറ്റലിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP