Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിനുള്ളിൽ കയറിയ ശേഷം മുൻവശം അകത്തു നിന്നു പൂട്ടിയത് അയൽവാസി കണ്ടതു കള്ളി പുറത്താക്കി; പീഡനം വീട്ടുകാരറിഞ്ഞോ എന്ന് തിരക്കിയുള്ള ഫോൺ വിളി വിനയായി; 'അച്ഛന്റെ സുഹൃത്തായി' അഭിനയിച്ചു മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതു ക്ഷേത്ര പൂജാരി

വീടിനുള്ളിൽ കയറിയ ശേഷം മുൻവശം അകത്തു നിന്നു പൂട്ടിയത് അയൽവാസി കണ്ടതു കള്ളി പുറത്താക്കി; പീഡനം വീട്ടുകാരറിഞ്ഞോ എന്ന് തിരക്കിയുള്ള ഫോൺ വിളി വിനയായി; 'അച്ഛന്റെ സുഹൃത്തായി' അഭിനയിച്ചു മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതു ക്ഷേത്ര പൂജാരി

അരുൺ ജയകുമാർ

തിരുവനന്തപുരം:മാനസികവൈകല്യമുള്ള യുവതിയെ അച്ഛന്റെ സുഹൃത്തെന്ന് പറഞ്ഞ് പറ്റിച്ച ശേഷം പീഡിപ്പിച്ചു. തിരുവനന്തപുരം തറട്ട എന്ന സ്ഥലത്താണ് സംഭവം. ക്ഷേത്രങ്ങളിലെ പൂജാരിയായി ജോലി ചെയ്യുന്ന ആര്യനാട് കൊക്കേട്ടേല ചെറുവള്ളി ലക്ഷമി മഠത്തിൽ എസ് സുധീഷ് 

എന്നയാളെ അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. കുട്ടിയുടെ അച്ഛനും അമ്മയും ഓഫീസിൽ ജോലിക്ക് പോവുകയും ഇളയ സഹോദരൻ സ്‌കൂളിൽ പോയ സമയത്തുമാണ് സംഭവം. കഴിഞ്ഞ മാസം ആറിനാണ് കേസിനാസ്പതമായ സംഭവം നടന്നത്.

മാനസികമായി ചെറിയ വൈകല്യങ്ങളുള്ള കുട്ടി കാച്ചാണിയിലെ ഒരു പാരലൽ കോളേജിലാണ് പഠിച്ചിരുന്നത്. ക്ലാസ് കഴിഞ്ഞ് തറട്ടയിലെ വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് സുധീഷ് കുട്ടിയെ പരിചയപ്പെടുന്നത്. സ്ഥിരമായി ക്ലാസ് കഴിഞ്ഞ് വരുന്ന കുട്ടിയെ സുധീഷ് നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് കുട്ടിയുടെ വീടും ചുറ്റുപാടും മനസ്സിലാക്കിയ ശേഷമാണ് സെപ്റ്റംബർ ആറിന് രാവിലെ കുട്ടി ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ സുധീഷ് കുട്ടിയുടെ അടുതെത്തുകയും അച്ഛന്റെ സുഹൃത്താണെന്നും അദ്ദേഹത്തെ കാണാൻ വന്നതാണെന്നും പറഞ്ഞ് ധരിപ്പിച്ച ശേഷം കുട്ടിക്കൊപ്പം വീട്ടിലേക്ക് പോവുകയായിരുന്നു.

മാനസികമായി വൈകല്യമുള്ള കുട്ടിയെ സുധീഷ് എളുപ്പത്തിൽ തന്നെ തന്റെ ഇംഗിതത്തിന് ഉപയോഗിക്കുകയായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ മാതാപിതാക്കളോട് അയൽവാസിയായ ഒരാൾ രാവിലെ കണ്ട ചില കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. മകൾക്കൊപ്പം ഒരു ചെറുപ്പക്കാരൻ വീട്ടിലേക്ക് കയറിപോകുന്നത് കണ്ടുവെന്നും അകത്തേക്ക് കയറിയ ശേഷം മുൻവശം അകത്ത് നിന്ന് പൂട്ടിയെന്നും അയൽവാസി പെൺകുട്ടിയുടെ അച്ഛനോട് പറഞ്ഞു. പിന്നീട് കുറച്ചധികം നേരം കഴിഞ്ഞാണ് യുവാവ് പുറത്തേക്ക് വന്നതെന്നും കുട്ടിയുടെ അച്ഛനെ ധരിപ്പിച്ചു. പെൺകുട്ടി തന്നെയാണ് യുവാവ് പോയ ശേഷം വീടിന്റെ ഗേറ്റ് പൂട്ടിയതെന്നും അയൽവാസി അച്ഛനോട് പറഞ്ഞു.

അയൽവാസി പറഞ്ഞ കാര്യങ്ങളനുസരിച്ച് മാതാപിതാക്കൾ പെൺകുട്ടിയോട് കാര്യങ്ങൾ തിരക്കി. അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞാണ് വന്നതെന്നും വീടിനുള്ളിൽ വന്നുവെന്നും കുട്ടി പറഞ്ഞു. ഇയാൽ കുട്ടിയെ ചേർത്ത് പിടിച്ച് സെൽഫിയെടുത്തുവെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയിൽ നിന്നും കാര്യങ്ങൾ അറിഞ്ഞ മാതാപിതാക്കൾ അരുവിക്കര പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. എന്നാൽ കുട്ടിയും അയൽവാസിയും പറഞ്ഞ ചില അടയാളങ്ങൾ മാത്രമാണ് പൊലീസിന് അറിയാമായിരുന്നത്.

എന്നാൽ കുട്ടി കാര്യങ്ങൾ വീട്ടിൽ പറഞ്ഞിട്ടുണ്ടോയെന്നും വീണ്ടും കാണാനാകുമോ എന്നും അറിയുന്നതിനായി ഇയാൾ കഴിഞ്ഞ ദിവസം കുട്ടിയെ ഫോണിൽ വിളിച്ചതാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ആര്യനാട് സ്വദേശിയുടേതാമ് മൊബൈൽ നമ്പർ എന്നു മനസ്സിലാക്കിയ പൊലീസ് ആര്യനാട് ഇഞ്ചപ്പുരി എന്ന സ്ഥലത്ത് നിന്നും ഇയാളെ പിടികൂടുകയായിരുന്നു.ഐപിസി സെക്ഷൻ 452,354,509 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ റിമാൻഡ് ചെയ്ത ശേഷം ജില്ലാ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP