Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

പ്രാദേശിക സിപിഎം നേതാവ് പീഡിപ്പിച്ചത് അവധി ദിവസം ബാങ്കിലേക്ക് വിളിച്ചുവരുത്തി; അച്ഛന്റെ സുഹൃത്ത് പീഡിപ്പിച്ചത് വീട്ടിലെത്തിയും; സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിടാൻ തീരുമാനിച്ചത് കടുത്ത മാനസിക വിഷമത്തെ തുടർന്നും; 13 വയസ്സുകാരിയെ 21കാരൻ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അപ്രതീക്ഷിത വഴിത്തിരിവ് ഇങ്ങനെ

പ്രാദേശിക സിപിഎം നേതാവ് പീഡിപ്പിച്ചത് അവധി ദിവസം ബാങ്കിലേക്ക് വിളിച്ചുവരുത്തി; അച്ഛന്റെ സുഹൃത്ത് പീഡിപ്പിച്ചത് വീട്ടിലെത്തിയും; സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം നാടുവിടാൻ തീരുമാനിച്ചത് കടുത്ത മാനസിക വിഷമത്തെ തുടർന്നും; 13 വയസ്സുകാരിയെ 21കാരൻ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ അപ്രതീക്ഷിത വഴിത്തിരിവ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: തമിഴ് നാട് സ്വദേശി തന്നെ തട്ടിക്കൊണ്ടു പോയതല്ലെന്ന് 13 വയസുകാരി. പ്രാദേശിക സിപിഎം നേതാവും പിതാവിന്റെ സുഹൃത്തും ഉൾപ്പെടെ ലൈം​ഗികമായി പീഡിപ്പിച്ചതിന്റെ മനോവിഷമത്തിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം നാടുവിട്ടതാണെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടിയെ മുൻപു പീഡിപ്പിച്ച രണ്ടു പേരെ ഹേമാംബിക നഗർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അകത്തേത്തറ പി. രതീഷ് (44), കണ്ണൂർ ചെണ്ടയാട് സ്വദേശി രാജീവ് (46) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപേ‍ായെന്ന പരാതിയിൽ വെല്ലൂർ സ്വദേശി അന്തോണിയെ (21) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സിപിഎം പ്രാദേശിക നേതാവും പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കല്ലേകുളങ്ങര പീപ്പിൾസ് കോ ഓപ്പറേറ്റീവ് സർവീസ് സൊസൈറ്റി സെക്രട്ടറിയുമായ അകത്തേത്തറ ശ്രീരത്നയിൽ പുഷ്‌കരന്റെ മകൻ പി. രതീഷ് (44), കണ്ണൂർ ചെണ്ടാട് പത്തിയനാട് സ്വദേശിയും ധോണി ഫാമിലെ ജീവനക്കാരനുമായ രാജീവൻ (46) എന്നിവർക്കെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. 13 കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നത്. പെൺകുട്ടിയെകാണ്മാനില്ലെന്ന് കാണിച്ച് 16നാണ് ബന്ധുക്കൾ ഹേമാംബിക നഗർ പൊലീസിൽ പരാതി നൽകിയത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി വെല്ലൂരിൽ ഉണ്ടെന്ന് കണ്ടെത്തി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട തമിഴ്‌നാട് വെല്ലൂർ സ്വദേശി അന്തോണി (21)ക്കൊപ്പം 16ന്് പെൺകുട്ടി ബൈക്കിൽ വെല്ലൂരിലേക്ക് പോവുകയായിരുന്നു.

കൗൺസിലിങിനിടെയാണ് മറ്റുരണ്ടുപേരും തന്നെ പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി വ്യക്തമാക്കിയത്. ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് രതീഷ്, രാജീവൻ എന്നിവർക്കെതിരെ കേസെടുത്തത്. ഞായറാഴ്ച അവധിദിനത്തിൽ ബാങ്കിലേക്ക് വിളിച്ചുവരുത്തിയാണ് രതീഷ് പീഡിപ്പിച്ചതെന്ന് പറയുന്നു. പിതാവിന്റെ സുഹൃത്തുകൂടിയായ രാജീവ് ധോണി ഫാം ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. രാജീവ് പെൺകുട്ടിയെ വീട്ടിൽക്കയറി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാരുമായി അടുപ്പമുള്ളവരാണ് പ്രതികൾ. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായ രതീഷ് നവ മാധ്യമങ്ങളിൽ ഉൾപ്പെടെ പാർട്ടിക്കുവേണ്ടിയുള്ള പ്രചരണം നടത്തുന്ന വ്യക്തി കൂടെയാണ്. അതേസമയം ശനിയാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്നലെ ഏറെ വൈകിയാണ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയെ പരിചയമുള്ള രതീഷ് കഴിഞ്ഞയാഴ്ച സൊസൈറ്റിയിൽ ആളില്ലാത്ത സമയത്തു കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണു കേസ്. രാജീവ് പെൺകുട്ടിയെ വീട്ടിൽക്കയറി പീഡിപ്പിച്ചെന്നാണു പരാതി. മനോവിഷമത്തിലായ പെൺകുട്ടി സമൂഹമാധ്യമം വഴി പരിചയപ്പെട്ട വെല്ലൂരിലെ യുവാവിനൊപ്പം നാടുവിട്ടതാണെന്നു പെ‍ാലീസ് പറഞ്ഞു. ഇതുസംബന്ധിച്ചു വീട്ടുകാർ നൽകിയ പരാതിയിൽ പെ‍ാലീസ് വെല്ലൂരിൽനിന്ന് ഇരുവരെയും പിടികൂടി നാട്ടിലെത്തിച്ചു. പിന്നീടു പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കി കൗൺസലിങ്ങിനു വിധേയമാക്കിയപ്പേ‍ാഴാണു പീഡന വിവരങ്ങൾ പുറത്തുവന്നത്. മൂന്ന് പേർക്കുമെതിരെ പോക്സോ കുറ്റം ചുമത്തി. റിമാൻഡ് ചെയ്ത പ്രതികളെ ആലത്തൂർ സബ്ജയിലിലേക്കു മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP