Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'എനിക്ക് കണ്ണ് കാണില്ല സർ ! എന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് 18 വർഷമായി സർ; അവിഹിത ബന്ധം ചോദ്യം ചെയ്ത് സ്വൈരജീവിതത്തിന് തടസ്സം നിന്ന പതിനാറുകാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊന്ന കേസിൽ ട്വിസ്റ്റ്; കാഴ്ചയില്ലാത്ത സാക്ഷി വീണ്ടും കോടതിയിലേക്ക്

'എനിക്ക് കണ്ണ് കാണില്ല സർ ! എന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് 18 വർഷമായി സർ; അവിഹിത ബന്ധം ചോദ്യം ചെയ്ത് സ്വൈരജീവിതത്തിന് തടസ്സം നിന്ന പതിനാറുകാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊന്ന കേസിൽ ട്വിസ്റ്റ്; കാഴ്ചയില്ലാത്ത സാക്ഷി വീണ്ടും കോടതിയിലേക്ക്

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: അവിഹിത ബന്ധം ചോദ്യം ചെയ്ത് സ്വൈരജീവിതത്തിന് തടസ്സം നിന്ന പതിനാറുകാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി സിമന്റു കട്ട വെച്ചു കെട്ടി പൊട്ട കിണറ്റിൽ തള്ളിയ നെടുമങ്ങാട് മീരാ കൊലക്കേസിൽ 18 വർഷങ്ങളായി കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട പ്രോസിക്യൂഷൻ ഭാഗം 35-ാം സാക്ഷിയെ വീണ്ടും വിസ്തരിക്കാൻ തലസ്ഥാനത്തെ വിചാരണ കോടതി ഉത്തരവിട്ടു.

13 ന് സാക്ഷിയെ ഹാജരാക്കാൻ നെടുമങ്ങാട് ഡിവൈഎസ്‌പി യോട് തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പ്രതികൾ ആദ്യം ഒളിവിൽ കഴിഞ്ഞ തമിഴ്‌നാട് ലോഡ്ജ് മാനേജർ രാജശേഖരനയാണ് വീണ്ടും വിസ്തരിക്കുന്നത്. വിസ്താര വേളയിൽ സാക്ഷിക്കൂട്ടിൽ നിന്ന് പ്രതികളെ തിരിച്ചറിയാവാനാത്ത ലോഡ്ജ് മാനേജരെ പ്രതിക്കൂട്ടിന് സമീപം കൊണ്ടുപോയി തിരിച്ചറിയലിന് വിധേയനാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളിയ വിചാരണക്കോടതിയുത്തരവ് ചോദ്യം ചെയ്ത് പ്രോസിക്യൂഷൻ സമർപ്പിച്ച റിവിഷൻ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് അനുകുലമായിരുന്നു. ഈ സാഹചര്യത്തിലാണ് പുനർവിസ്താരത്തിന് വിചാരണ കോടതി ഉത്തരവിട്ടത്.

'എനിക്ക് കണ്ണ് കാണില്ല സർ ! എന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട് 18 വർഷമായി സർ '' - എന്നായിരുന്നു 35-ാം സാക്ഷിയായ ലോഡ്ജ് മാനേജരുടെ സാക്ഷി മൊഴി. ചീഫ് വിസ്താരത്തിൽ പ്രതികളെ തിരിച്ചറിയാനാവാത്ത , കാഴ്ച നഷ്ടപ്പെട്ട് അയോഗ്യനായ , സാക്ഷിയെ വീണ്ടും തിരിച്ചറിയലിന് വേണ്ടി വിസ്തരിക്കുന്നതുകൊണ്ട് അർത്ഥമില്ലെന്നും സാക്ഷിയെ പഠിപ്പിച്ചു തിരിച്ചറിയിച്ചുള്ള കള്ള സാക്ഷൃത്തിന് സാധ്യതയുണ്ടെന്നും അത് ന്യായ വിചാരണക്കും സ്വാഭാവിക നീതിക്കും എതിരാണെന്നും നിരീക്ഷിച്ചാണ് വിചാരണ കോടതി പ്രോസിക്യൂഷന്റെ പുനഃ വിസ്താര ഹർജി തള്ളിയത്.

പുനഃ വിസ്താരം നടത്താൻ വിചാരണ കോടതിയോട് ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് ഒരിക്കൽ വിസ്താരം പൂർത്തിയാക്കിയ സാക്ഷിയെ വീണ്ടും വിളിച്ചു വരുത്തുന്നത്. സ്വാഭാവിക നീതിക്കും കേസിന്റെ ന്യായ യുക്തമായ തീർപ്പിനും സാക്ഷിയെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായതിനാൽ സാക്ഷിയെ തിര്യെ വിളിപ്പിച്ച് പുനഃ വിസ്താരം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് വിചാരണ കോടതി ജഡ്ജി കെ. വിഷ്ണു വിചാരണ തീയതികൾ റീ ഷെഡ്യൂൾ ചെയ്തു. ജൂൺ 13 മുതൽ ജൂലൈ 17 വരെയായി പ്രോസിക്യൂഷൻ ഭാഗം 54 മുതൽ 100 വരെയുള്ള സാക്ഷികളെ വിസ്തരിക്കാനും കോടതി ഉത്തരവിട്ടു. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 311 പ്രകാരമാണ് ഒരിക്കൽ വിസ്തരിച്ച സാക്ഷിയെ വീണ്ടും വിസ്തരിക്കുന്നത്.

2019 ജൂൺ 30 മുതൽ ഇരുമ്പഴിക്കുള്ളിൽ കഴിയുന്ന പ്രതികളായ അമ്മയ്ക്കും കാമുകനും വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിരസിച്ചിരുന്നു. ഒന്നാം പ്രതി നെടുമങ്ങാട് കരിപ്പൂർ കാരാന്തല കുരിശടി മുക്കിന് സമീപം താമസിച്ചിരുന്ന അനീഷ് (29) , ഇയാളുടെ കാമുകിയും കൊല്ലപ്പെട്ട മീര (16) യുടെ മാതാവുമായ രണ്ടാം പ്രതി നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ (34) എന്നീ പ്രതികൾക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.

ഒരിക്കൽ വിസ്തരിച്ച സാക്ഷിയെയാണ് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 311 പ്രകാരം പുനർ വിസ്താരം നടത്തുന്നത്. പ്രതികളെ കൽ തുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും പൈശാചികവും നിഷ്ഠൂരവുമായ പാതകം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. രണ്ടു പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് 2019 ജൂൺ 30 മുതൽ റിമാന്റ് പ്രതികളായും തുടർന്ന് വിചാരണ തടവുകാരായും പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ്.

2019 ജൂൺ 10 തിങ്കളാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്‌ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളെ കൊലപ്പെടുത്താൻ കൃത്യത്തിന് ആറു മാസം മുമ്പേ പ്രതികളായ അമ്മയും കാമുകനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. മീരയുടെ പിതാവ് രണ്ടു വർഷം മുമ്പ് മരിച്ചു. അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമുള്ളതല്ലെന്ന് മീരക്ക് ബോധ്യമായത് ആറു മാസം മുമ്പാണ്. അന്നു മുതൽ അനീഷിന്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്‌നമുണ്ടാക്കാൻ തുടങ്ങി.

ഇതോടെ മകളുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു ആദ്യ പദ്ധതി. പലവുരു അതിന് തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാഞ്ഞതിനാൽ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയിൽ കഴുത്തു ഞെരിച്ചു കൊന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP