Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓട്ടോറിക്ഷ ആംബുലൻസിൽ തട്ടി; മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിക്കേറ്റവരെ എത്തിച്ചതും ആംബുലൻസ് ഡ്രൈവർ; കൂട്ടുകാരുമായി മദ്യപിച്ചപ്പോൾ ഡി ആർ ഫാൻസ് അംഗത്തിന് കലികയറി; ചികിൽസയിൽ കഴിഞ്ഞ കുടുംബത്തെ പഞ്ഞിക്കിട്ട് പ്രതികാരം; തിരുവനന്തപുരം മെഡിക്കൽ കോളേജ് നാഥനില്ലാ കളരിയാകുമ്പോൾ

ഓട്ടോറിക്ഷ ആംബുലൻസിൽ തട്ടി; മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിക്കേറ്റവരെ എത്തിച്ചതും ആംബുലൻസ് ഡ്രൈവർ; കൂട്ടുകാരുമായി മദ്യപിച്ചപ്പോൾ ഡി ആർ ഫാൻസ് അംഗത്തിന് കലികയറി; ചികിൽസയിൽ കഴിഞ്ഞ കുടുംബത്തെ പഞ്ഞിക്കിട്ട് പ്രതികാരം; തിരുവനന്തപുരം മെഡിക്കൽ കോളേജ് നാഥനില്ലാ കളരിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആംബുലൻസ് സംഘത്തിന്റെ അഴിഞ്ഞാട്ടം. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് അംഗകുടുംബത്തെ മദ്യപിച്ചെത്തിയ ആംബുലൻസ് ഡ്രൈവറും കൂട്ടാളികളും ചേർന്ന് മാരകമായി മർദ്ദിച്ചു. മലയൻകീഴിൽ നിന്നും കഴക്കൂട്ടത്തെക്ക് സഞ്ചരിക്കുക ആയിരുന്ന ഇവരുടെ വാഹനത്തിൽ ആംബുലൻസ് ഇടിച്ചാണ് പരിക്കേറ്റത്. ഈ ആംബുലൻസിൽ തന്നെയാണ് പരിക്കേറ്റ ആളുകളെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

ആംബുലൻസിന് യാത്രയ്ക്കിടെ ഈ കുടുംബം തടസ്സപ്പെടുത്തുന്ന തരത്തിൽ ഓട്ടോറിക്ഷയിൽ പോയെന്നാണ് ആംബുലൻസുകാരുടെ ആരോപണം. ഇതാണ് അപകടത്തിന് കാരണമായതെന്ന് ഇവർ പറയുന്നത്. ഇതിന് പ്രതികാരമെന്നോണമായിരുന്നു ആശുപത്രിക്ക് അകത്തെ ക്രൂരത. സാധാരണ ആശുപത്രിക്കുള്ളിൽ അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ വകുപ്പുകൾ പ്രകാരം കേസെടുക്കാറുണ്ട്. ചികിൽസയിലുള്ള രോഗികളെ മർദ്ദിക്കുന്നതുകൊലക്കുറ്റത്തിന് സമാനവുമാണ്. എന്നാൽ ആംബുലൻസ് സംഘം അഴിഞ്ഞാടുമ്പോൾ ആശുപത്രിയിലെ ജീവനക്കാരും സെക്യൂരിറ്റിയും കാഴ്ചക്കാർ മാത്രമായി.

മെഡിക്കൽ കോളേജിൽ ഇവർ ചികിത്സ തേടുന്നതിനിടയിൽ രാത്രി ഒന്നരയോടെ കൂടുതൽ ആളുകളുമായി എത്തിയ ആംബുലൻസ് സംഘം ഇവരെ ശാരീരികമായി ആക്രമിക്കുക ആയിരുന്നു. മദ്യപിച്ച് ബഹളം വെച്ച് കൊണ്ട് എത്തിയ സംഘം സെക്യൂരിറ്റിയും പൊലീസും നോക്കി നിൽക്കയാണ് ആക്രമണം നടത്തിയത്. അവിടെ ഉണ്ടായിരുന്ന ആളുകൾക്കും മെഡിക്കൽ കോളേജ് സ്റ്റാഫിനും കാഴ്ചക്കാരാകാനേ കഴിഞ്ഞൂള്ളൂ. കുടുംബാഗങ്ങളെ തല്ലി ചതച്ച ശേഷമാണ് ഇവർ ആശുപത്രി വിട്ടത്.

ഈ സംഭവത്തിൽ പൊലീസ് കേസ് എടുക്കാൻ തയ്യാറാവുന്നില്ല എന്ന് പരാതി ഉയർന്നിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിനെ നിയന്ത്രിക്കുന്ന ഡി.ആർ ഫാൻസുമായി ബന്ധപ്പെട്ടവരാണ് ഈ ആംബുലൻസ് സംഘം എന്നാണ് പറയപ്പെടുന്നത്. അക്രമണത്തിന്റെ വീഡിയോ അടക്കം പുറത്തു വന്നിട്ടുണ്ട്. മെഡിക്കൽ കോളേജ് അധികാരികൾ തന്നെ പൊലീസിൽ പരാതിയും നൽകി.

മെഡിക്കൽ കോളേജിനെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുന്നത് 'ഡിആർ ഫാൻസാണ്'. പി എസ് സി നിയമനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. ഡി ആർ ഫാൻസിലെ ആളുകളുടെ ബന്ധുക്കളെല്ലാം മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. സെക്യൂരിറ്റികളായെത്തുന്നതും ഡിആർ ഫാൻസുകാർ. സ്ഥലത്തെ പ്രധാന പയ്യൻസിന്റെ അതിവിശ്വസ്തരാണ് ഡി ആർ ഫാൻസ്. ആശുപത്രിയിലെ അനീതികൾക്കെതിരെ ആരു പ്രതികരിച്ചാലും നേരെ അവരെ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിക്കും.

ഡി ആർ ഫാൻസിന്റെ രാഷ്ട്രീയ സ്വാധീന കരുത്തിൽ പ്രതികരിച്ച ആൾ കേസിൽ പ്രതിയാകും. ജയിലിലും അടക്കും. അതുകൊണ്ട് തന്നെ സാധാരണക്കാർക്ക് ഇവിടെ അനീതി കണ്ടാൽ മിണ്ടാൻ ഭയമാണ്. ഇത്തരമൊരു ആശുപത്രിയിലാണ് രോഗിയെ കൈവച്ചിട്ടും പൊലീസ് കേസെടുക്കാത്തത്. കൊലപാതക ശ്രമത്തിന് കേസെടുക്കേണ്ട സംഭവമാണ് ഇത്. വിവാദമായ കിഡ്ണി സംഭവത്തിൽ തെറ്റു ചെയ്യാത്ത ആംബുലൻസുകാരെ കുടുക്കാൻ ഡിആർ ഫാൻസുകാർ ശ്രമിച്ചിരുന്നു. മാധ്യമ ഇടപെടൽ കാരണം അത് നടക്കാതെ പോയി. ഇത്തരമൊരു ആശുപത്രിയിലാണ് ഗുണ്ടകളായ സെക്യൂരിറ്റിക്കാരുടെ അഴിഞ്ഞാട്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP