Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എംഡിഎംഎ വിതരണ സംഘതലവൻ തിരൂരിൽ പിടിയിൽ; കോടഞ്ചേരി സ്വദേശി ചോലമ്മൽ മുഹമ്മദ് റിഹാഫ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാൾ; വളാഞ്ചേരിയിൽ കഴിഞ്ഞമാസം എംഡിഎംഎം പിടിയിലായപ്പോൾ ഒളിവിൽ പോയി; കോഴിക്കോട് മറ്റൊരു ഇടപാടിന് എത്തിയപ്പോൾ തിരൂർ പൊലീസെത്തി പൊക്കി

എംഡിഎംഎ വിതരണ സംഘതലവൻ തിരൂരിൽ പിടിയിൽ; കോടഞ്ചേരി സ്വദേശി ചോലമ്മൽ മുഹമ്മദ് റിഹാഫ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാൾ; വളാഞ്ചേരിയിൽ കഴിഞ്ഞമാസം എംഡിഎംഎം പിടിയിലായപ്പോൾ ഒളിവിൽ പോയി; കോഴിക്കോട് മറ്റൊരു ഇടപാടിന് എത്തിയപ്പോൾ തിരൂർ പൊലീസെത്തി പൊക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: കേരളത്തിലെ മയക്കുമരുന്നു വേട്ട വിതരണ സൃംഖലയിലെ മുഖ്യ കണ്ണികളിലേക്കും. കേരളത്തിലേക്ക് വൻതോതിൽ എംഡിഎംഎ അടക്കം മാരക മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തലവനെ തിരൂർ പൊലീസ് അറസ്റ്റു ചെയ്തു. കോടഞ്ചേരി തെയ്യപ്പാറ കോരൻ ചോലമ്മൽ മുഹമ്മദ് റിഹാഫിനെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത്ദാസ് മേൽനോട്ടത്തിൽ തിരൂർ ഡിവൈഎസ്‌പി കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇയാൾ ബാംഗ്ലൂർ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരിമരുന്ന് ഇടപാട് നടത്തുന്നയാളാണ്. കേരളത്തിലേക്ക് വലിയ തോതിൽ ലഹരി എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതും ഇയാളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കഴിഞ്ഞ മെയ് മാസത്തിൽ വളാഞ്ചേരിയിൽ വെച്ച് 163 ഗ്രാം എംഡിഎംഎയുമായി വെട്ടിച്ചിറ, വളാഞ്ചേരി സ്വദേശികളായ 3 പേർ പിടിയിലായിരുന്നു. ഇവർക്ക് എംഡിഎംഎ നൽകിയ സംഘത്തലവനാണ് പ്രതി. വളാഞ്ചേരിയിൽ യുവാക്കൾ പിടിയിലായതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. പലവട്ടം ഇയാളെ അന്വേഷിച്ചു ചെന്നെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ബാംഗ്ലൂർ, ഹിമാചൽപ്രദേശ്, തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ ദിവസം എംഡി എം എ ഇടപാടിനായി കോഴിക്കോട് വരുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി കെ എം ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ ഡെൻസാഫ് സംഘവും കോഴിക്കോട് എത്തി പിടികൂടുകയായിരുന്നു.

സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിൻ (എംഡിഎംഎ) ബാംഗ്ലൂർ, ഗോവ എന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികെയാണ് ജില്ലാ ലഹരി വിരുദ്ധ പ്രത്യേക അന്വേഷണ സംഘം എംഡി എം എയുമായി യുവാക്കളെ പിടികൂടുന്നത്. അതിമാരക മായക്കുമരുന്നായ എംഡി എം എ സിന്തറ്റിക് ഡ്രഗുകളുടെ രാജാവ് എന്നാണ് അറിയപ്പെടുന്നത്.

രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പോലും മയക്കുമരുന്നിന് അഡിക്റ്റ് ആയി മാറുന്ന തരത്തിലുള്ള ഇനത്തിൽ പെട്ട, കൃത്രിമമായി ഉണ്ടാക്കുന്ന മയക്കുമരുന്നാണ് എംഡി എം എ. പാർട്ടി ഡ്രഗ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഒറ്റത്തവണ ഉപയോഗിച്ചാൽ 18 മണിക്കൂറോളം ഇതിന്റെ ലഹരി നിലനിൽക്കും എന്നാണ് പറയപ്പെടുന്നത്. ഇത് ഉപയോഗിച്ചു കഴിഞ്ഞാൽ ക്ഷീണം അനുഭവപെടില്ല.

പ്രതികൾക്ക് ഇത്തരം ഇടപാടുകൾ നടത്തുന്നതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും പ്രതികൾക്ക് ലഹരി വസ്തു ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തി വരികയാണെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധനകൾ നടത്തുമെന്നും തിരൂർ ഡിവൈഎസ്‌പി കെഎം ബിജു പറഞ്ഞു. കോളേജ് കുട്ടികൾക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കുംആണ് പ്രധാനമായും ഇവർ വില്പന നടത്താറുള്ളത്. ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന് 3000 രൂപക്കാണ് ആവശ്യക്കാർക്ക് നൽകാറുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP