Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംബിബിഎസ് കിട്ടിയിട്ടും ആയുർവേദം മതിയെന്ന് പറഞ്ഞ പഠനത്തിലെ മിടുക്കൻ; അമ്മയുടെ തീ കൊളുത്തി മരണത്തിന് പിന്നിൽ അച്ഛൻ എന്ന് വിശ്വസിച്ച മകൻ; ഭാര്യ മരിച്ച് ഒരു വർഷം ആകും മുമ്പുള്ള രണ്ടാം വിവാഹം പക ഉറപ്പിച്ചു; സ്വന്തം ലാബുണ്ടാക്കി വിഷക്കൂട്ടുണ്ടാക്കി പ്രതികാരം; അവണൂരിൽ മയൂർനാഥ് വില്ലനാകുമ്പോൾ

എംബിബിഎസ് കിട്ടിയിട്ടും ആയുർവേദം മതിയെന്ന് പറഞ്ഞ പഠനത്തിലെ മിടുക്കൻ; അമ്മയുടെ തീ കൊളുത്തി മരണത്തിന് പിന്നിൽ അച്ഛൻ എന്ന് വിശ്വസിച്ച മകൻ; ഭാര്യ മരിച്ച് ഒരു വർഷം ആകും മുമ്പുള്ള രണ്ടാം വിവാഹം പക ഉറപ്പിച്ചു; സ്വന്തം ലാബുണ്ടാക്കി വിഷക്കൂട്ടുണ്ടാക്കി പ്രതികാരം; അവണൂരിൽ മയൂർനാഥ് വില്ലനാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കൊലപാതകശേഷം മയൂർനാഥ് ഒന്നുമറിയാത്തപോലെ നിലകൊണ്ടെങ്കിലും പൊലീസ് വെറുതെ വിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷം ഏതെന്നു തിരിച്ചറിയാൻ കഴിയാതെ വന്നതോടെ കൊലപാതകം പൊലീസ് ഉറപ്പിച്ചു. അങ്ങനെ മയൂർനാഥ് കുടുങ്ങി. പഠിക്കാൻ മിടുക്കനായിരുന്ന മയൂർനാഥിന് എംബിബിഎസിനു സീറ്റ് ലഭിച്ചെങ്കിലും ആയുർവേദത്തിൽ ഉപരിപഠനമാണു തിരഞ്ഞെടുത്തത്. ആയുർവേദ മരുന്നുകൾ സ്വയം ഗവേഷണം നടത്തി കണ്ടെത്താൻ വീടിന്റെ മുകളിൽ ഒരു ലാബും സജ്ജമാക്കി. ഈ ലാബിനു വേണ്ടി ഇടയ്ക്കിടെ മയൂർനാഥ് പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ഇത് അച്ഛൻ എതിർത്തു. അങ്ങനെ വഴക്ക് മൂത്തു. അങ്ങനെ അച്ഛന്റെ കൊലയിൽ അത് എത്തി.

അവണൂരിലെ ഗൃഹനാഥന്റെ മരണം കൊലപാതകമാുമ്പോൾ കുടുങ്ങുന്നത് പഠനത്തിൽ മിടുക്കനായ മകനാണ്. കടലക്കറിയിൽ വിഷം ചേർത്ത് പിതാവ് ശശീന്ദ്രന്റെ കൊലപെടുത്തിയതാണെന്ന് ഇയാളുടെ മകനും ആയുർവേദ ഡോക്ടറുമായ മയൂർനാഥ് (25) പൊലീസിനോട് സമ്മതിച്ചു. മയൂർനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓൺലൈൻ മുഖേനെയാണു വിഷം വാങ്ങിയത്. സ്വത്ത് ആവശ്യപ്പെട്ട് ഇയാളും പിതാവുമായി തർക്കങ്ങൾ നിലനിന്നിരുന്നു. സ്വത്തിനുവേണ്ടിയാണ് ഇയാൾ അച്ഛനും അമ്മയ്ക്കും ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. വീട്ടിലുണ്ടാക്കിയ ഭക്ഷണം മയൂർനാഥ് മാത്രം കഴിക്കാത്തത് എന്തുകൊണ്ടാണെന്ന സംശയം കേസിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂർനാഥ്.

'അച്ഛനെയാണു കൊല്ലാനുദ്ദേശിച്ചത്. വേറെ ആരെയും ഒന്നും ചെയ്യാൻ ഉദ്ദേശ്യമില്ലായിരുന്നു..' പൊലീസ് കസ്റ്റഡിയിൽ മയൂർനാഥ് സത്യം പറഞ്ഞു. അച്ഛനോടും രണ്ടാനമ്മയോടും ദീർഘകാലമായി തനിക്കുണ്ടായിരുന്ന പകയാണു കടലക്കറിയിൽ വിഷം ചേർത്ത് അച്ഛനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിലേക്കു നയിച്ചത്. ശശീന്ദ്രന്റെ ആദ്യ ഭാര്യയിലെ മകനാണ് മയൂർനാഥ്. ശശീന്ദ്രനും ആദ്യ ഭാര്യ ബിന്ദുവിനും പിറന്ന കുട്ടിയാണു മയൂർനാഥ്. 15 വർഷം മുൻപു മയൂർനാഥിന്റെ കഴുത്തിലൊരു മുഴയുണ്ടായി. ശസ്ത്രക്രിയ കഴിഞ്ഞതിനു ശേഷം തല അൽപം ചരിച്ചുവച്ചാണു ഡോക്ടർമാർ മുറിവുകെട്ടി വീട്ടിലേക്കയച്ചത്. ഈ കാഴ്ച കണ്ടു ബിന്ദുവിനു കടുത്ത മനഃപ്രയാസമുണ്ടായി. മകന്റെ അവസ്ഥ കണ്ടു വിഷമം സഹിക്കവയ്യാതെ മണ്ണെണ്ണയൊഴിച്ചു ബിന്ദു സ്വയം തീകൊളുത്തിയെന്നു നാട്ടുകാർ പറയുന്നു. ഒരു വർഷത്തിനുള്ളിൽ അച്ഛൻ മറ്റൊരു വിവാഹം ചെയ്തതോടെ മയൂർനാഥ് കടുത്ത മാനസിക സംഘർഷത്തിലായി.

വീട്ടിലുണ്ടാക്കിയ പ്രഭാതഭക്ഷണം കഴിച്ചതിനുശേഷമാണ് ശശീന്ദ്രൻ അവശനിലയിലായത്. വീട്ടിൽ നിന്ന് ഇഡലിയും സാമ്പാറും കടല കറിയുമായിരുന്നു കഴിച്ചത്. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ശശീന്ദ്രന്റെ ജീവൻ രക്ഷിക്കാനായില്ല. ഇതേ ഭക്ഷണം കഴിച്ച ശശീന്ദ്രന്റെ അമ്മയ്ക്കും രണ്ടാം ഭാര്യയ്ക്കും രണ്ടു തെങ്ങുകയറ്റ തൊഴിലാളികൾക്കും അസ്വസ്ഥതയുണ്ടായി. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ശശീന്ദ്രന്റെ മൃതദേഹം സംസ്‌കരിച്ചതിനുശേഷം മയൂർനാഥിനെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസിന് ഓൺലൈനിൽനിന്നും വിഷം വരുത്തിയതിന്റെ വിശദാംശങ്ങൾ ലഭ്യമാകുകയായിരുന്നു.

15 വർഷം മുമ്പ് ശശീന്ദ്രന്റെ ആദ്യ ഭാര്യയും മയൂർനാഥന്റെ അമ്മയുമായ ബിന്ദു തീക്കൊളുത്തി ആത്മഹത്യ ചെയ്തിരുന്നുവെന്ന് നാട്ടുകാർ പറയുമ്പോഴും ഇതിന് കാരണം അച്ഛനാണ് എന്നായിരുന്നു മയൂർ നാഥ് കരുതിയിരുന്നത്. ഈ പകയാണ് കൊലപാതകത്തിൽ എത്താനുള്ള കാരണം. ആയുർവേദ ഡോക്ടർ ആയ പ്രതി രാസക്കൂട്ടുകൾ വരുത്തിയത് ഓൺലൈൻ വഴിയാണ്. ഇത് കൂട്ടിച്ചേർത്താണ് വിഷം ഉണ്ടാക്കിയത്. കടലക്കറിയിൽ കലർത്തി അച്ഛനെ മാത്രം കൊലപ്പെടുത്തുക എന്നതായിരുന്നു മയൂർനാഥിന്റെ ഉദ്ദേശം. ഇതിനുശേഷം ആത്മഹത്യ ചെയ്യാനും പ്രതി പദ്ധതി ഇട്ടിരുന്നു. എന്നാൽ രണ്ടാനമ്മ ഗീതയും ശശീന്ദ്രന്റെ അമ്മ കമലാക്ഷിയും തോട്ടത്തിലെ ജോലിക്കാരും ഭക്ഷണം കഴിച്ച് കുഴഞ്ഞുവീണതോടെ ഈ ശ്രമം ഉപേക്ഷിച്ചുവെന്നും പ്രതി ചോദ്യം ചെയ്യലിൽ പറഞ്ഞു.

സംഭവം ഭക്ഷ്യവിഷബാധയെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ ഇത് ഭക്ഷ്യവിഷബാധയെ തുടർന്നുള്ള മരണമല്ലെന്നും വിഷം ഉള്ളിൽച്ചെന്നുള്ള മരണമാണെന്നും ശശീന്ദ്രനെ ചികിത്സിച്ചിരുന്ന ഡോക്ടർമാർ ഞായറാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച സംസ്‌കാരച്ചടങ്ങുകൾക്ക് പിന്നാലെ മയൂർനാഥിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തതിന് പിന്നാലെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. സംസ്‌കാര കർമങ്ങൾ നിർവഹിച്ചത് മയൂർനാഥായിരുന്നു. ഉച്ചയോടെ കസ്റ്റഡിയിൽ എടുത്തെങ്കിലും ആദ്യഘട്ടത്തിൽ കുറ്റം സമ്മതിക്കാൻ മയൂർനാഥ് തയ്യാറായിരുന്നില്ലെന്നാണ് വിവരം.

വിഷം കലർന്ന ഭക്ഷണം കഴിച്ച മറ്റു നാലുപേർ ഇപ്പോഴും ചികിത്സയിലാണ്. ശശീന്ദ്രന്റെ അമ്മ കമലാക്ഷി അമ്മ (95), ശശീന്ദ്രന്റെ രണ്ടാംഭാര്യ ഗീത(42), വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റുത്തൊഴിലാളികൾ- ചന്ദ്രൻ(47), ശ്രീരാമചന്ദ്രൻ (50)എന്നിവരാണ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP