Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പഠനസഹായം വാഗ്ദാനം ചെയ്ത് 2019ൽ കൊച്ചിയിലെ ഫ്ളാറ്റിൽ വിളിച്ചുവരുത്തി 17കാരിയെ പീഡിപ്പിച്ചു; ഇത്രയും കാലം ഭയം കൊണ്ട് പുറത്തു പറഞ്ഞില്ലെന്ന് കുട്ടിയുടെ അമ്മയുടെ മൊഴി; മാവുങ്കലിനെതിരെ പീഡന പരാതി; പോക്‌സോ കേസ് പുരാവസ്തു തട്ടിപ്പുക്കാരന് ദീർഘകാല ജയിൽ വാസം ഉറപ്പാക്കും

പഠനസഹായം വാഗ്ദാനം ചെയ്ത് 2019ൽ കൊച്ചിയിലെ ഫ്ളാറ്റിൽ വിളിച്ചുവരുത്തി 17കാരിയെ പീഡിപ്പിച്ചു; ഇത്രയും കാലം ഭയം കൊണ്ട് പുറത്തു പറഞ്ഞില്ലെന്ന് കുട്ടിയുടെ അമ്മയുടെ മൊഴി; മാവുങ്കലിനെതിരെ പീഡന പരാതി; പോക്‌സോ കേസ് പുരാവസ്തു തട്ടിപ്പുക്കാരന് ദീർഘകാല ജയിൽ വാസം ഉറപ്പാക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അറസ്റ്റിലായ തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലിനെതിരേ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം നോർത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ക്രൈംബാഞ്ചിന് കൈമാറി. പഠനസഹായം വാഗ്ദാനം ചെയ്ത് 2019ൽ കൊച്ചിയിലെ ഫ്ളാറ്റിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

പെൺകുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മ നൽകിയിരിക്കുന്ന മൊഴി. കേസ് നോർത്ത് പൊലീസാണ് രജിസ്റ്റർ ചെയ്തതെങ്കിലും ഇത് ക്രൈം ബ്രാഞ്ചിന് കൈമാറാൻ സാധ്യതയുണ്ട്. ക്രൈം ബ്രാഞ്ചാണ് മോൻസനെതിരായ തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നത്. കേസിൽ ഇപ്പോഴും ജുഡീഷ്യൽ കസ്റ്റഡിയിലാണ് മോൻസൻ. തട്ടിപ്പ് കേസിന്റെ ചുരുളഴിയാൻ അനിത പുല്ലയിലിനെക്കൂടി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘം പറയുന്നത്. മോൻസനുമായി തെറ്റിപ്പിരിയും മുൻപ് അനിത നടത്തിയ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണവിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

പോക്‌സോ കേസോടെ മാവുങ്കൽ ദീർഘകാലം അഴിക്കുള്ളിൽ കിടക്കേണ്ടി വരുമെന്ന് ഉറപ്പായി. സാമ്പത്തിക തട്ടിപ്പു കേസുകളിൽ മാവുങ്കലിന് ജാമ്യം കിട്ടാനുള്ള സാധ്യത ഏറെയാണ്. മോൻസൻ മാവുങ്കൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയുടെ പേരിൽ നടത്തിയ തട്ടിപ്പുകൾ ക്രൈംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. ചേർത്തല ചേർത്തലയിലെ നൂറേക്കറിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലേക്കെന്ന പേരിൽ ജീവനക്കാരെയും നിയമിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു.

2018 ലാണ് ചേർത്തലയിൽ കോസ്‌മോസ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയെന്ന പേരിൽ രാജ്യാന്തര മെഡിക്കൽ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം മോൻസൻ നടത്തിയത്. ഇതിലേക്കായി നിരവധി പേരെ റിക്രൂട്ട് ചെയ്യുകയും ചെയ്തു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് കലൂരിലെ മ്യൂസിയത്തിലായിരുന്നു നിയമനം. ചേർത്തലയിൽ 100 ഏക്കർ ഭൂമി പദ്ധതിക്കായി വാങ്ങിയെന്നും മൂന്നു മാസത്തിനുള്ളിൽ നിർമ്മാണം തുടങ്ങുമെന്നുമാണ് അന്ന് മോൻസൻ പറഞ്ഞിരുന്നത്.

എച്ച്എസ്‌ബിസി ബാങ്കിൽ 262000 കോടി രൂപ വന്നിട്ടുണ്ടെന്നും ഇത് വിട്ടുകിട്ടിയാലുടൻ ആരോഗ്യ സർവകലാശാല പ്രവർത്തനം തുടങ്ങുമെന്നുമായിരുന്നു വാക്ക്. ഒന്നും നടക്കാതെ വന്നതോടെ നിയമനം നേടിയ പലരും പിന്നീട് ജോലി ഉപേക്ഷിച്ചു പോയി. കോസ്‌മോസ് മെഡിക്കൽ യൂണിവേഴ്സ്റ്റിയുടെ പേരിലും മോൻസൻ സാമ്പത്തിക തട്ടിപ്പ് നടത്തിയോയെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP