Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാഴക്കാല സ്വദേശിയായ അജാസ് സൗമ്യയുമായി പരിചയപ്പെടുന്നത് കെഎപി തൃശ്ശൂർ ബറ്റാലിയനിലെ പരിശീലന വേളയിൽ; അടുപ്പത്തിൽ ഉണ്ടായ ഉലച്ചിൽ പൊലീസുകാരനിൽ പകയായി വളർന്ന് ഒടുവിൽ ആളിക്കത്തി; ഈ മാസം ഒമ്പതാം തീയ്യതി മുതൽ മെഡിക്കൽ ലീവിൽ പ്രവേശിച്ച അജാസ് സൗമ്യയെ വകവരുത്താൻ എത്തിയത് കരുതിക്കൂട്ടി തന്നെ; യുവതി പോകുന്നത് എവിടെയെന്ന് അടക്കം പരിശോധിച്ചു കൊലപാതം; സൗമ്യയെ നാട്ടുകാർക്ക് പരിചയം കുടുംബത്തിനായി അധ്വാനിക്കുന്ന മിടുക്കിയായ യുവതി എന്ന നിലയിൽ

വാഴക്കാല സ്വദേശിയായ അജാസ് സൗമ്യയുമായി പരിചയപ്പെടുന്നത് കെഎപി തൃശ്ശൂർ ബറ്റാലിയനിലെ പരിശീലന വേളയിൽ; അടുപ്പത്തിൽ ഉണ്ടായ ഉലച്ചിൽ പൊലീസുകാരനിൽ പകയായി വളർന്ന് ഒടുവിൽ ആളിക്കത്തി; ഈ മാസം ഒമ്പതാം തീയ്യതി മുതൽ മെഡിക്കൽ ലീവിൽ പ്രവേശിച്ച അജാസ് സൗമ്യയെ വകവരുത്താൻ എത്തിയത് കരുതിക്കൂട്ടി തന്നെ; യുവതി പോകുന്നത് എവിടെയെന്ന് അടക്കം പരിശോധിച്ചു കൊലപാതം; സൗമ്യയെ നാട്ടുകാർക്ക് പരിചയം കുടുംബത്തിനായി അധ്വാനിക്കുന്ന മിടുക്കിയായ യുവതി എന്ന നിലയിൽ

മറുനാടൻ മലയാളി ബ്യൂറോ

മാവേലിക്കര: ആലുവയിലെ ട്രാഫിക്കിൽ ജോലി ചെയ്തിരുന്ന അജാസ് എന്ന യുവാവ് എന്തിനാണ് മാവേലിക്കരയിലെ വള്ളിക്കുന്നം പൊലീസ് സ്‌റ്റേഷനിലെ സൗമ്യ പുഷ്പാകരനെ കൊലപ്പെടുത്തിയത്? കേരളക്കരയെ ഞെട്ടിച്ച കൊലപാതകം മാവേലിക്കരയിൽ നിന്നും പുറത്തുവന്നതോടെ ആദ്യം ഉയർന്ന ചോദ്യം ഇതായിരുന്നു. രണ്ട് വർഷത്തിൽ ഏറെയായി വള്ളിക്കുന്നം സ്‌റ്റേഷനിലാണ് സൗമ്യ ജോലി നോക്കിയിരുന്നത്. അജാസ് ആകട്ടെ ആലുവ ട്രാഫിക്കിലും. പിന്നെ എങ്ങനെ ഇവർ പരിചയത്തിലായി എന്ന ചോദ്യമായിരുന്നു ശക്തമായത്.

തൃശ്ശൂർ കെഎപി ബറ്റാലിയനിൽ പരിശീലനം നടത്തിയ വേളയിലാണ് ഇവർ തമ്മിൽ അടുപ്പത്തിലാകുന്നത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. സൗമ്യയുടെ ബാച്ചിന്റെ പരിശീനല ചുമതല അജാസിനായിരുന്നു. പരിശീലന ശേഷം വർഷങ്ങളോളം ഇരുവരും ഈ ബന്ധം തുടരുകയായിരുന്നു. എന്നാൽ, യുവതിയുടെ വീട്ടുകാർക്ക് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നില്ല. ഇവരുടെ ചില സഹപ്രവർത്തകർക്ക് അടുപ്പം അറിയാമായിരുന്നു. ഈ ബന്ധത്തിലുണ്ടായ ഉലച്ചിലാണ് ബന്ധത്തിലുണ്ടായ ഉലച്ചിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് അറിയുന്നത്. സൗമ്യ ഇപ്പോൾ വള്ളികുന്നം സ്റ്റേഷനിലെ സിപിഒ ആയിട്ടാണ് ജോലി ചെയ്യുന്നത്.

യുവതിയെ കൊലപ്പെടുത്താൻ ആസൂത്രിതമായാണ് അജാസ് മാവേലിക്കരയിൽ എത്തിയതെന്ന സൂചനയുണ്ട്. എറണാകുളം വാഴക്കാല സ്വദേശിയായ അജാസ് ഈമാസം ഒമ്പത് മുതൽ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരിക്കയായിരുന്നു. അവിവാഹിതനാണ് സൗമ്യയെ കൊലപ്പെടുത്തിയ അജാസ്. മൂന്നു കുട്ടികളുടെ അമ്മയാണ് സൗമ്യ. കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന യുവതി എന്നാണ് നാട്ടുകാർ ഇവരെ കുറിച്ച് പറയാറ്. കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി അറിവില്ല. അതുകൊണ്ട് തന്നെ കൊലപാതകത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല.

വള്ളിക്കുന്നം പൊലീസ് സ്‌റ്റേഷനിലെ സഹപ്രവർത്തകരും സഹപ്രവർത്തകയ്ക്കുണ്ടായ നടുക്കുന്ന ദുരന്തത്തിന്റെ ആഘാതത്തിലാണ്. സ്റ്റുഡന്റ്‌സ് പൊലീസ് പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിലും സൗമ്യയായിരുന്നു മുൻപന്തിയിൽ. സമീപത്തെ കെകെഎം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസിന്റെ ഡ്രിൽ ഇൻസ്ട്രക്ടറുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ സൗമ്യ രാവിലെ പങ്കെടുത്തിരുന്നു. കുട്ടികളെ പരിശീലിപ്പിച്ച ശേഷമാണ് സൗമ്യ വീട്ടിൽ എത്തിയത്. ഇവിടെ എത്തി വസ്ത്രം മാറി വീണ്ടും സ്‌കൂട്ടറെടുത്ത് പുറത്തിറങ്ങുന്നതിനിടെയാണ് അജാസ് എത്തുന്നത്. അജാസിന്റെ സൗന്നിധ്യത്തോടെ തന്നെ സൗമ്യ അപകട മണത്തിരുന്നു എന്നാണ് അറിയുന്നത്. ആക്രമിക്കപ്പടും മുമ്പ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും എല്ലാം കൈവിട്ടു പോയിരുന്നു.

കഴുത്തിനു വെട്ടി താഴെയിട്ട് പെട്രോളൊഴിക്കുകയായിരുന്നു. തീപിടിച്ചു നിലവിളിച്ചു കൊണ്ടോടിയ സൗമ്യ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തയെങ്കിലും സൗമ്യയെ ആശുപത്രിയിലേക്കു പോലും മാറ്റാൻ സാധിക്കാത്ത വിധം പൊള്ളലേറ്റിരുന്നു. മരണവും സംഭവസ്ഥലത്തു വച്ചു തന്നെ സംഭവിച്ചു. അതിനിടെ പൊള്ളലേറ്റ അജാസ് കാർ സ്റ്റാർട്ട് ചെയ്ത് രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ പൊള്ളലേറ്റതോടെ തലയിൽ വെള്ളമൊഴിച്ചും മറ്റും വീടിന്റെ പരിസരത്ത് നിൽക്കുകയായിരുന്നു.

പട്ടാപ്പകൽ നടന്ന ഈ സംഭവത്തിന്റെ ഞെട്ടൽ മാറിയിട്ടില്ല കേള്ളത്തിന് ഇനിയും. നടുക്കുന്ന ദുരന്തം കൺമുന്നിൽ കാണേണ്ടി വന്ന വള്ളിക്കുന്നം സ്വദേശികൾക്കും നടുക്കം മാറിയിട്ടില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്. മുപ്പതു വയസുകാരിയാണ് കൊല്ലപ്പെട്ട സൗമ്യ. ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്നു. കുട്ടികൾക്ക് അവധി ആയതിനാൽ സൗമ്യയുടെ ഭർത്താവ് അവധിക്ക് എത്തിയത് അത് കണക്കാക്കി ആയിരുന്നു. മക്കളെ സ്‌കൂളിലേക്ക് അയക്കണ്ട എല്ലാ സൗകര്യങ്ങളും ചെയ്ത ശേഷം പത്ത് ദിവസം മുമ്പാണ് ഭർത്താവ് വിദേശത്തേക്ക് പോയത്. പിന്നാലെ എത്തിയ വലിയ ദുരന്ത വാർത്തയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP