Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പീഡന ഡോക്ടർ' ഷാഫിക്ക് വിദ്യാഭ്യാസം ഒമ്പതാം ക്ലാസ് മാത്രം..! ഹിന്ദു പെൺകുട്ടികളെ വല വീശാൻ മാട്രിമോണിയൽ സൈറ്റിൽ നായർ യുവാവായി പരസ്യം നൽകി; വിദേശത്ത് നഴ്സിങ് ജോലി ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് റിക്വസ്റ്റ് അയച്ച് വെട്ടിൽ വീഴ്‌ത്തി; പ്രണയക്കെണിയിൽ വീണാൽ കാമം തീർക്കുന്നത് അതിക്രൂരമായി

'പീഡന ഡോക്ടർ' ഷാഫിക്ക് വിദ്യാഭ്യാസം ഒമ്പതാം ക്ലാസ് മാത്രം..! ഹിന്ദു പെൺകുട്ടികളെ വല വീശാൻ മാട്രിമോണിയൽ സൈറ്റിൽ നായർ യുവാവായി പരസ്യം നൽകി; വിദേശത്ത് നഴ്സിങ് ജോലി ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് റിക്വസ്റ്റ് അയച്ച് വെട്ടിൽ വീഴ്‌ത്തി; പ്രണയക്കെണിയിൽ വീണാൽ കാമം തീർക്കുന്നത് അതിക്രൂരമായി

കോട്ടയം: ഡോക്ടർ ചമഞ്ഞ് യുവതികളെ വശീകരിച്ച് പീഡിപ്പിക്കുകയും പണം തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത കേസിൽ പിടിയിലായ മുഹമ്മദ് ഷാഫിക്ക് വെറും ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂവെന്നു വ്യക്തമായി. ഇയാൽ പ്രത്യകതരം മാനസിവാകവസ്ഥയ്ക്ക് ഉടമസ്ഥനാണെന്നാണ് പൊലീസ് പറയുന്നത്. നായർ സമുദായത്തിൽപ്പെട്ടയാളാണെന്നു പറഞ്ഞു മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നല്കയിരുന്ന ഷാഫി നായർ സമുദായത്തിൽപ്പെട്ട യുവതികളെ മാത്രമാണു തട്ടിപ്പിന് ഇരയാക്കിയിരുന്നത്.

മലപ്പുറം പാലോത്ത് പൂവത്തിങ്കൽ ഇരുമ്പടശേരിൽ സുലൈമാന്റെ മകൻ മുഹമ്മദ് ഷാഫി(30) ദുബായിൽ കാർഡിയാക് ട്രാൻസ്പ്ലാന്റ് സർജനായ ഡോ. സതീഷ് രാഘവൻ എന്ന പേരിലാണു മാട്രിമോണിയൽ സൈറ്റ് കേന്ദ്രീകരിച്ച് തട്ടിപ്പും പീഡനവും നടത്തിയിരുന്നത്. മുപ്പതോളം യുവതികളിൽ നിന്നായി 50 ലക്ഷത്തിലേറെ രൂപയാണ് ഇയാൾ തട്ടിയെടുത്തത്. രണ്ടരലക്ഷം രൂപ നഷ്ടമായ കുലശേഖരപതി സ്വദേശിനി നൽകിയ പരാതിയിലാണ് ഷാഫി പിടിയിലായത്. നാലുമാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിൽ ഷാഫിയെ തന്ത്രപൂർവം പത്തനംതിട്ടയിലേക്ക് വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്.

മുഹമ്മദ് ഷാഫിയെ (30) വിശദമായി ചോദ്യം ചെയ്ത പൊലീസിന് ഞെട്ടിപ്പിക്കുന്ന ക്രൂരതകളുടെ കഥകളാണു ലഭിച്ചത്. ആറു വർഷമായി ലൈംഗികപീഡനം ഉൾപ്പടെ നിരവധി കുറ്റകൃത്യങ്ങൾ നടത്തിയ ഇയാൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ട് കേസുകൾ നിലവിലുണ്ട്. മുഹമ്മദ് ഷാഫി പിടിയിലായതോടെ നിരവധി പെൺകുട്ടികൾ പരാതിയുമായി പത്തനംതിട്ട പൊലീസിനെ സമീപിച്ചു.

എളുപ്പത്തിൽ ആർക്കും കണ്ടു പിടിക്കാൻ കഴിയാത്ത രീതിയിലായിരുന്നു ഷാഫിയുടെ തട്ടിപ്പുകളിൽ അധികവും. മാട്രിമോണിയൽ വെബ് സൈറ്റുകളിൽ വിവാഹ പരസ്യം നൽകി അതുവഴി പെൺകുട്ടികളെ വലയിലാക്കുന്ന രീതിയായിരുന്നു ഷാഫിയുടേത്. ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ നവമാദ്ധ്യമങ്ങളിലൂടെയുള്ള തട്ടിപ്പിന്റെ കഥകൾ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തികച്ചും മാന്യമായി, ആരും പെട്ടെന്ന് സംശയിക്കാത്ത വിവാഹപരസ്യത്തിലൂടെ പെൺകുട്ടികളെ കെണിയിൽ വീഴ്‌ത്തിയത്.

നായർ യുവാവ്, 28 വയസ്, എം.ബി.ബി.എസ് (സ്‌പെഷ്യലൈസ്ഡ് ഇൻ കാർഡിയോളജി), ഉയർന്ന സാമ്പത്തികം, വിദേശത്ത് ജോലി എന്നിങ്ങനെ പരിചയപ്പെടുത്തുന്ന പ്രൊഫൈലാണ് ഇയാൾ മാട്രിമോണിയൽ വെബ്‌സൈറ്റിൽ ഉപയോഗിച്ചത്.

വിളിക്കേണ്ട സമയവും,ഫോൺ നമ്പറുകളും കൃത്യമായി ഉൾപ്പെടുത്തിയിരുന്നു. വിദേശത്ത് ജോലി ചെയ്യാൻ താത്പര്യമുള്ള ബിഎസ്‌സി നഴ്‌സുമാർക്ക് മുൻഗണന എന്ന് പരസ്യത്തിൽ ചേർക്കുകയും ചെയ്യും. കൂടാതെ നഴ്‌സുമാരായ പെൺകുട്ടികൾക്ക് ഇയാൾ റിക്വസ്റ്റും അയക്കും. തുടർന്ന് ഇവരുടെ മാതാപിതാക്കളുടെ നമ്പർ വാങ്ങി വിവരങ്ങൾ ചോദിച്ചറിയുകയും വീട്ടിലെത്തി പെണ്ണുകാണുകയും ചെയ്യും. ഇതോടെ വീട്ടുകാരും പെൺകുട്ടിയും ഇയാളെ വിശ്വസിക്കും. പിന്നെ പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി അവളുമായി പ്രണയത്തിലാകും.

വിദേശജോലിയും ഡോക്ടർക്കൊപ്പം നല്ലൊരു ജീവിതവും സ്വപ്നംകാണുന്ന ഏതൊരു പെൺകുട്ടിയും ഇതോടെ ഷാഫിയുടെ കെണിയിൽ വീഴും. തുടർന്ന് ഹോട്ടലുകളിലും മറ്റും കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു ഷാഫിയുടെ പതിവ്. കല്യാണം കഴിക്കാൻ പോകുന്ന ചെറുക്കനായതുകൊണ്ട് പെൺകുട്ടികൾ നിർബന്ധത്തിന് വഴങ്ങുമായിരുന്നു. എന്നാൽ കാര്യം കഴിയുന്നതോടെ ഷാഫി മുങ്ങും.

വലയിൽ വീഴുന്ന പെൺകുട്ടികളെ ആഡംബര ഹോട്ടലുകളിലെത്തിച്ചാണ് ഷാഫി പീഡിപ്പിച്ചിരുന്നത്. തന്റെ ലക്ഷ്യം സാധിക്കാനായി പെൺകുട്ടികളെ വീട്ടിൽ നിന്ന് ചാടിക്കാനും ഒരു മാർഗ്ഗം കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നതിനോ, അവിടത്തെ ജോലിക്കാര്യം ശരിയാക്കുന്നതിനോ വേണ്ടി വ്യാജ ഇന്റർവ്യൂ സംഘടിപ്പിക്കും. ഇതിൽ പെൺകുട്ടിയെ പങ്കെടുപ്പിക്കണമെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കും. എല്ലാം ഞാൻ നോക്കിക്കൊള്ളാമെന്ന് ഉറപ്പ് പറയുന്നതോടെ വീട്ടുകാർ സമ്മതിക്കും. ഇതിന് വേണ്ടി ഇന്റർവ്യൂ അറിയിപ്പ് വ്യാജമായി ഉണ്ടാക്കി പെൺകുട്ടിയുടെ വീട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്യും.

ഇന്റർവ്യു സ്ഥലം ഏതെങ്കിലും ഹോട്ടൽ ആയിരിക്കും. പെൺകുട്ടി ഹോട്ടലിലെത്തിയാൽ പിന്നെ ഇയാളുടെ വിധം മാറും. പിന്നെ എങ്ങനെയും കാര്യം സാധിക്കുകയാണ് ലക്ഷ്യം. ആദ്യം നിർബന്ധിക്കും. പിന്നെ പ്രലോഭിപ്പിക്കും. അതിലും രക്ഷയില്ലെങ്കിൽ ഭീഷണിപ്പെടുത്തും. ഇതിൽ ഏതെങ്കിലുമൊന്നിൽ പെൺകുട്ടി വീണിരിക്കും. പീഡനത്തിനിടയിൽ ഇരയെ ശാരീരികമായി ഉപദ്രവിക്കുകയെന്നത് ഇയാളുടെ ക്രൂര വിനോദമായിരുന്നു. അസഭ്യംപറഞ്ഞും മുടിയിൽ കുത്തിപ്പിടിച്ചും കടിച്ചുമെല്ലാം ഇയാൾ കാമം തീർക്കും. ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തുകയും ചെയ്യും. ഇവ പെൺകുട്ടിയെ കാണിക്കുകയും തനിക്കെതിരെ തിരിഞ്ഞാൽ ഇവ പുറത്ത് വിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്യും.

ഒൻപതാം ക്‌ളാസിൽ സ്‌കൂൾ പഠനം നിർത്തിയ മുഹമ്മദ് ഷാഫി, പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഹോം നഴ്‌സിംഗിൽ പരിശീലനം നേ&്വംിഷ;ടിയിരുന്നു. തുടർന്ന് വായനയിലൂടെ മെഡിക്കൽ വിഷയങ്ങളിലും മൊബൈൽ, ഇന്റർനെറ്റ് സാങ്കേതിക രംഗത്തും സാമാന്യജ്ഞാനം നേടി. ഇംഗ്‌ളീഷിലും ഹിന്ദിയിലും ആകർഷകമായ സംസാരം. ഡോ. സതീഷ് രാഘവനെന്ന പേരിൽ തട്ടിപ്പ് നടത്തിയിരുന്ന മുഹമ്മദ് ഷാഫി നല്ല വായനാ ശീലമുള്ള ആളായിരുന്നു. ആരോഗ്യ ശാസ്ത്രഗ്രന്ഥങ്ങൾ ധാരാളമായി വായിച്ചിരുന്ന ഷാഫി, ഈ അറിവുകൾ വിളമ്പിയാണ് പല പെൺകുട്ടികളെയും വലയിൽ വീഴ്‌ത്തിയത്. ഹോം നഴ്‌സിങ് പഠനവും ആശുപത്രികളിലെ ജോലിയുമാണ് ഇത്തരം അറിവുകൾ നേടാൻ സഹായിച്ചത്. ഇതെല്ലാം കൈമുതലാക്കിക്കൊണ്ടാണ് ഒൻപതാം ക്‌ളാസുകാരനായ ഷാഫി ഡോക്ടറുടെ കുപ്പായമണിഞ്ഞത്.

കബളിപ്പിച്ചെടുക്കുന്ന പണം ആഡംബര ജീവിതത്തിനാണ് വിനിയോഗിച്ചിരുന്നത്. ആറു വർഷം മുമ്പ് മുബൈയിലെ ഒരു നഴ്‌സിങ് സ്ഥാപനത്തിൽ ജോലി ചെയ്യവെ ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളെ ചതിച്ച് പണം തട്ടിയതാണ് ആദ്യ കേസ്. പിന്നീട് പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദുബായിലും വിവിധ ജോലികൾ ചെയ്തു. ഇവിടെയും ഷാഫി സമാന തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒമ്പതാം ക്‌ളാസിൽ വച്ച് പഠിപ്പു നിർത്തിയ മുഹമ്മദ് ഷാഫി സ്വകാര്യ ബസ് ഡ്രൈവറായും കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

വലയിൽ വീഴുന്ന പെൺകുട്ടികൾക്കെല്ലാം തന്റെ വിസിറ്റിങ് കാർഡ് നൽകുന്ന രീതി ഷാഫിക്ക് ഉണ്ടായിരുന്നു. ദുബായിലെ ആശുപത്രിയുടെ പേരിൽ തയ്യാറാക്കിയ വിസിറ്റിങ് കാർഡാണ് നൽകിയിരുന്നത്. വിവാഹാലോചന നടത്തിയ പെൺകുട്ടികൾ അവരുടെ സുഹൃത്തുക്കളുമായും മറ്റ് നഴ്‌സുമാരുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഭാവി വരന്റെ വിസിറ്റിങ് കാർഡ് അവർ പരസ്പരം കാണിച്ചതോടെയാണ് അവരിൽ പലരുടെയും ഭാവി വരൻ ഒരാൾതന്നെയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ആറു വർഷം മുമ്പ് വിദേശത്തു പോയ ഇയാൾ തട്ടിപ്പു തുടങ്ങിയിട്ട് അഞ്ചു വർഷമായെന്ന് പൊലീസ് പറയുന്നു.

ഷാഫിയുടെ തട്ടിപ്പിനിരയായ കുലശേഖരപതി സ്വദേശിനി നാല് മാസം മുമ്പാണ് മുഹമ്മദ് ഷാഫിക്കെതിരെ പത്തനംതിട്ട പൊലീസിൽ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി യുവതിയുടെ രണ്ടര ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. അന്നു മുതൽ ഷാഫി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എന്നാൽ വിദേശത്തും സ്വദേശത്തും മാറി മാറി പറക്കുന്ന ഷാഫിയെ പിടികൂടുകയെന്നത് പൊലീസിന് തലവേദനയായിരുന്നു

ഇയാളുടെ യഥാർത്ഥ ടെലിഫോൺ നമ്പർ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. വലയിലാകുന്ന പെൺകുട്ടികളുടെ തിരിച്ചറിയൽ രേഖകൾ വച്ച് ബാങ്ക് അക്കൗണ്ട് തുറന്നാണ് ഷാഫി പണമിടപാടുകൾ നടത്തിയിരുന്നത്. കൂടാതെ ഇവരുടെ പേരിൽ സിം കാർഡുകളും ഇയാൾ സ്വന്തമാക്കിയിരുന്നു. ഷാഫിയെക്കുറിച്ച് പൊലീസിന് ആകെ അറിയാമായിരുന്നത് പരാതിക്കാരി നൽകിയ മാട്രിമോണിയൽ സൈറ്റ് ഐ ഡി മാത്രമായിരുന്നു. പിന്നെ പൊലീസ് കൂടുതലായൊന്നും ആലോചിച്ചില്ല, പ്രതിയെ കുടുക്കാൻ പൊലീസും ഒരു വ്യാജ പ്രൊഫൈലുണ്ടാക്കി. ബി.എസ്.സി നഴ്‌സ് ആണെന്ന് രേഖപ്പെടുത്തിയായിരുന്നു പ്രൊഫൈൽ. തുടർന്ന് ഷാഫിക്ക് റിക്വസ്റ്റ് അയച്ചു. ഒരു പെൺകുട്ടി ഇങ്ങോട്ട് റിക്വസ്റ്റ് അയച്ചതുകണ്ട് ഷാഫി ഉടൻ മറുപടി സന്ദേശം വന്നു.പെൺകുട്ടിയുടെ ഫോൺ നമ്പർ ചോദിച്ചായിരുന്നു ഷാഫിയുടെ മെസേജ് എത്തി. ഒരു പൊലീസുകാരി തന്നെ ഇതിനായി നായികയായി അഭിനയിച്ചുവെന്നാണ് അറിയുന്നത്. പിന്നീട് പെൺകുട്ടിയുടെ പിതാവാണെന്ന് പറഞ്ഞ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഷാഫിയെ വിളിക്കുകയായിരുന്നു. വീട്ടിൽ വന്ന് പെണ്ണ് കാണണമെന്നാവശ്യപ്പെട്ടപ്പോൾ സന്തോഷത്തോടെ സമ്മതിച്ചു. അങ്ങനെ പത്തനംതിട്ടയിലെത്തിയ ഷാഫിയെ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. ഇയാളുടെ പേരിലുള്ള സമാന കേസുകളെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ പൊലീസ് തയ്യാറായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP