Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മത്തായി കസ്റ്റഡി മരണത്തിലെ പ്രതികളെ സംരക്ഷിക്കാൻ സ്ഥലംമാറ്റ നാടകവുമായി വനം വകുപ്പ്; ചിറ്റാർ സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരേയും സ്ഥലം മാറ്റിമാറ്റിയത് ഇരുചെവി അറിയാതെ; ആരോപണ വിധേയരെ സസ്‌പെൻഷനിൽ മാത്രം ഒതുക്കി സ്ഥലം മാറ്റത്തിന് ഉത്തരവ് ഇട്ടത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ; സ്ഥലം മാറ്റ വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാതെയും ഒത്തുകളി; നീക്കം പൊളിച്ചത് വിവരാവകാശം; സിബിഐ അന്വേഷണവുമായി സർക്കാർ നീങ്ങുമ്പോൾ പ്രതികളെ സംരക്ഷിക്കാൻ നീക്കം തകൃതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ചിറ്റാറിലെ യുവകർഷകനായ മത്തായിയെ വനപാലകർ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ പ്രതികളായ വനപാലകരെ രക്ഷിക്കാൻ വനം വകുപ്പിന്റെ സ്ഥലം മാറ്റ ഉത്തരവ് വിവാദത്തിൽ. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയിയതാണ് വിവാദത്തിന് കളമൊരുങ്ങിരിക്കുന്നത്. ആരോപണവിധേയരായ ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ സ്ഥലം മാറ്റിയാണ് വനം വകുപ്പിന്റെ സംരക്ഷിക്കൽ നടപടി.

ചിറ്റാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയാണ് വനംവകുപ്പിന്റെ നടപടി. മത്തായി മരണവുമായി ബന്ധപ്പെട്ട അന്വേണം നിലനിൽക്കെ രണ്ട് ഉദ്യോഗസ്ഥർ സസ്‌പെൻഷനിൽ പോകുമ്പോഴാണ് സ്ഥലമാറ്റ ഉത്തരവും എത്തുന്നത്. എന്നാൽ സ്ഥലം മാറ്റ വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാനും വകുപ്പ് കൂട്ടാക്കിയിട്ടില്ല. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലുണ്ടായിരുന്ന എ.കെ.പ്രദീപ്കുമാറിനെ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലേക്കും, ഇ.ബി.പ്രദീപ്കുമാറിനെ രാജാംപാറയിലേക്കും, എൻ.സന്തോഷ്, റ്റി.അനിൽകുമാർ, വി എം.ലക്ഷ്മി എന്നിവരെ കരികുളം സ്റ്റേഷനിലേക്കുമാണ് മാറ്റിയിട്ടുള്ളത്. ഇതിന് പിന്നാലെ വാച്ചർമാർക്കും സ്ഥലംമാറ്റ ഉത്തരവ് നൽകിയിട്ടുണ്ട്്. സർവീസ് ഓർഡർ നമ്പർ 35/2020 ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം വിജ്ഞാപനമാക്കിയും 36/2020 സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരുടെ സ്ഥലം മാ്റ്റം ശരിവെച്ചുമാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സർവീസ് ഓർഡർ 36/2020

ട്രൈബൽ വാച്ചർമാരുടെ സ്ഥലംമാറ്റവും പരാമർശിക്കുന്നു. കൊല്ലം തലവൂർ സ്വദേശി ടി പ്രകാശ് നായർ നൽകിയ വിവരാലകാശത്തോടെയാണ് ഈ കള്ളക്കളി പൊളിഞ്ഞത്. പുതിയ ഉത്തരവിലൂടെ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിലെ സെക്ഷൻ ഓഫീസറായ എ.കെ പ്രദീപ് കുമാറിനെ ഗൂഡ്രിക്കൽ റെയിഞ്ചിലെ പച്ചക്കാനം ഫോറസ്റ്റ് സ്‌റ്റേഷനിലേക്ക് മാറ്റി പകരം കെ,സി ഷൈനിനെ പകരമായി ചിറ്റാറിലേക്ക് നിയമിച്ചിരിക്കുന്നത്. ബീറ്റ് ഓഫീസർമാരായ എൻ, സന്തോഷ്. ടി. അനിൽകുമാർ, ലക്ഷ്മി വി എം എന്നിവരെ റാന്നി കരികുളം ഫോറസ്റ്റ് സ്‌റ്റേഷനിലേക്കും പകരമായി ഷിനിൽ. സോജൻലാൽ.

സരിത എന്നിവരെയാണ് ചിറ്റാർ സ്‌റ്റേഷനിലേക്ക് നിയമിച്ചിരിക്കുന്നത്. ഓദ്യോഗിക വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാതെയാണ് ഈ നീക്കം അരങ്ങേറുന്നത്. കൂടാതെ വാച്ചർമാരായ ഇ.ബി പ്രദീപ് കുമാർ, എ. പി രാമചന്ദ്രൻ എന്നിവരേയും റന്നിയിലേക്കും തിരിച്ച് ചിറ്റാറിലേക്കും നീക്കിയിട്ടുണ്ട്. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് തിരിക്ക് പിടിച്ച സ്ഥലം മാറ്റം അരങ്ങേറിയത്. കർഷകനായ മത്തായയുടെ കൊലപാതകത്തിൽ ഭാര്യ സമർപിച്ച ഹർജിയിൽ സിബിഐ അന്വേഷണത്തിനാണ് െൈഹക്കോടതി ശുപാർശ ചെയ്തിരിക്കുന്നത്.

അന്വേഷണം സിബിഐക്ക് കൈമാറാൻ തീരുമാനിച്ചതായി സർക്കാർ അറിയിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനമെടുത്തത്. ഭാര്യ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തത്. അതേ സമയം മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എന്തുകൊണ്ട് സംസ്‌ക്കരിക്കുന്നില്ലെന്ന് കോടതി ചോദിച്ചിരുന്നു. സംസ്‌ക്കാരത്തിന് വേണ്ട കാര്യങ്ങൾ ചെയ്യണമെന്നും കോടതി മത്തായിയുടെ ഭാര്യയോട് ആവശ്യപ്പെട്ടു.

മരിച്ചയാളുടെ മൃതദേഹം സംസ്‌ക്കാരിക്കാതെയുള്ള കുടുംബത്തിന്റെ പ്രതിഷേധത്തിലൂടെയാണ് മത്തായിയുടെ മരണം ചർച്ചയായത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലാന്നായിരുന്നു തുടക്കം മുതലുള്ള കുടുംബത്തിന്റെ നിലപാട്. ഒരു മാസമായിട്ടും മൃതദേഹം സംസ്‌കരിക്കാത്തത് സർക്കാരിനെ സമ്മർദ്ദത്തിലാക്കി.

ഈ സാഹചര്യത്തിലാണ് കോടതിയിൽ സിബിഐ അന്വേഷണത്തെ അനുകൂലിച്ചുള്ള നിലപാടിലേക്ക് സർക്കാരിനെ എത്തിച്ചത്. നിലവിൽ ആരേയും പ്രതി ചേർത്തിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ എന്തുകൊണ്ടാണ് ആരേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാതിരുന്നതെന്നും കോടതി ചോദിച്ചിരുന്നു.

ഈ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത നടപടിയിലാണ് വനം വകുപ്പ് കേസ് ഒതുക്കാൻ ശ്രമിച്ചത്.കഴിഞ്ഞ മാസം 28 നാണ് വനം വകുപ്പ് കസ്റ്റഡിലായിരുന്ന മത്തായിയെ എസ്റ്റേറ്റ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്തായിയുടെത് കസ്റ്റഡി മരണമാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കുടുംബം തുടക്കം മുതൽ ആരോപിച്ചിരുന്നു.തുടർന്ന് ഭാര്യ ഷീബ നൽകിയ ഹർജിയിലാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP