Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മത്തായിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പരിക്കുകൾ ഒന്നുമില്ല; കൈ ഒടിയുകയും തലയുടെ ഇടത് ഭാഗത്ത് ചതവും ഉണ്ട്; ഈ പരിക്കുകൾ കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നാണ് നിഗമനം; മത്തായി ആത്മഹത്യ ചെയ്തതെന്ന സൂചന പുറത്തുവരുമ്പോഴും നടപടി ക്രമം മറികടന്ന് കസ്റ്റഡിയിൽ എടുത്ത വനപാലകർ കുടുങ്ങും

മത്തായിയുടേത് മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പരിക്കുകൾ ഒന്നുമില്ല; കൈ ഒടിയുകയും തലയുടെ ഇടത് ഭാഗത്ത് ചതവും ഉണ്ട്; ഈ പരിക്കുകൾ കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നാണ് നിഗമനം; മത്തായി ആത്മഹത്യ ചെയ്തതെന്ന സൂചന പുറത്തുവരുമ്പോഴും നടപടി ക്രമം മറികടന്ന് കസ്റ്റഡിയിൽ എടുത്ത വനപാലകർ കുടുങ്ങും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വനംവകുപ്പിന്റെ കസ്റ്റഡിയിൽ നിന്ന് കിണറ്റിൽ വീണു മരിച്ച അരീക്കകാവ് പടിഞ്ഞാറേ ചരുവിൽ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പ്രാഥമിക സൂചന. ശരീരത്തിൽ മർദനമേറ്റ പരുക്കുകൾ ഒന്നും തന്നെയില്ല. കൈ ഒടിയുകയും തലയുടെ ഇടത് ഭാഗത്ത് ചതവും ഉണ്ട്. ഇത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതാകാമെന്നാണ് നിഗമനം. ഇതോടെ മത്തായി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന വാദത്തിന് ബലമേറുകയാണ്. പൊലീസിന്റെ പ്രാഥമിക അന്വേഷണവും വനംവകുപ്പിന്റെ മഹസറും സാക്ഷിമൊഴിയും ഇപ്പോൾ പോസ്റ്റുമോർട്ടം റിപ്പോർട്ടും അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

ഇന്ന് രാവിലെയാണ് മത്തായിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തത്. മത്തായിയുടേത് ആത്മഹത്യയാണെങ്കിൽ പോലും വനപാലകർ ഈ കേസിൽ കുടുക്കിലായേക്കും. നടപടി ക്രമം പാലിക്കാതെയാണ് മത്തായിയെ വനപാലകർ കസ്റ്റഡിയിൽ എടുത്തത്. മത്തായിക്കൊപ്പം കാമറ നശിപ്പിക്കാൻ പോയ അരുൺ എന്ന യുവാവ്, സംഗതി പന്തികേടാണെന്ന് കണ്ട് മാപ്പു സാക്ഷിയാവുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇയാളാണ് കാമറ തകർത്തത് മത്തായി ആണെന്നുള്ള വിവരം സെക്ഷൻ ഫോറസ്റ്റ് ഓഫീസറെ വിളിച്ച് അറിയിച്ചത്.

അതിന് ശേഷം അരുണിന്റെ നിർദേശമനുസരിച്ചാണ് വനപാലകർ നീങ്ങിയതെന്നും സൂചനയുണ്ട്. അതാണിപ്പോൾ ഊരാക്കുടുക്കിൽ ചെന്നെത്തിയിരിക്കുന്നത്. കാമറ തകർത്ത കേസിൽ അരുണിനെ വനംവകുപ്പ് പ്രതിയാക്കിയിട്ടില്ല. മത്തായിക്കൊപ്പം സംഭവ സ്ഥലം വരെ പോയ അരുൺ പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നുവത്രേ. അതിന് ശേഷമാണ് മത്തായിയുമായി വനപാലക സംഘം തെളിവെടുപ്പിന് കുടപ്പനയിലെ വീട്ടിലേക്ക് പോയത്. ഈ വിവരമൊന്നും അന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ രേഖപ്പെടുത്തിയിട്ടില്ല. വനപാലകർ കുടുങ്ങുമെന്ന് വന്നതോടെ സംഭവം നടന്ന ദിവസത്തെ തീയതി വച്ച് എഫ്ഐആറും മഹസർ റിപ്പോർട്ടും തയാറാക്കി കോടതിയിൽ സമർപ്പിച്ചുവെന്ന് വേണം കരുതാൻ. ഇതിനായി പൊലീസിന്റെയും ഒത്താശയും ഉണ്ടായി.

മത്തായി മരിച്ചതിന് പിന്നാലെ പൊലീസ്, ഫോറസ്റ്റ് സ്റ്റേഷൻ ബന്തവസ് ചെയ്യേണ്ടിയിരുന്നു. അതുണ്ടായില്ല. അതു കൊണ്ട് തന്നെ ഫോറസ്റ്റുകാർക്ക് അവർ ഉദ്ദേശിക്കുന്ന രീതിയിൽ രേഖ തയാറാക്കി കോടതിയിൽ സമർപ്പിക്കാൻ കഴിഞ്ഞു. നടപടി ക്രമം പാലിക്കാതെയാണ് മത്തായിയെ വനപാലകർ കസ്റ്റഡിയിൽ എടുത്തതെന്നും വനപാലകർക്കെതിരേ കേസ് എടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയെന്നും ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി കേസിന്റെ അന്വേഷണം സി ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

സംഭവത്തിൽ ഫലപ്രദവും വേഗത്തിലുമുള്ള അന്വേഷണം ഉറപ്പാക്കാൻ സി ബ്രാഞ്ചിനെ ഏൽപിച്ചതായി ജില്ലാപൊലീസ് മേധാവി കെജി സൈമൺ അറിയിച്ചു. സി ബ്രാഞ്ച് ഡിവൈ.എസ്‌പിയുടെ ചുമതല വഹിക്കുന്ന നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ആർ. പ്രദീപ്കുമാർ അന്വേഷണത്തിന് നേതൃത്വം നൽകും. വനത്തിൽ സ്ഥാപിച്ച ക്യാമറ കേടുവന്ന സംഭവത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ കസ്റ്റഡിയിലെടുത്ത കുടപ്പന പടിഞ്ഞാറേ ചരുവിൽ മത്തായിയെ കിണറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ചിറ്റാർ പൊലീസ് അസ്വാഭിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മരണം സംബന്ധിച്ച് സംശയം ഉയർന്ന സാഹചര്യത്തിൽ അന്വേഷണം സി ബ്രാഞ്ച് തുടർന്ന് നടത്തുമെന്ന് ജില്ലാപൊലീസ് മേധാവി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP