Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നഗരമധ്യത്തിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയുടെ കൊലപാതകത്തിന് പിന്നിൽ സെക്‌സ് റാക്കറ്റ്. കഴിഞ്ഞ മാർച്ച് 12 നാണ് വീട്ടിലെ കിടപ്പുമുറിയിൽ മേരി ജാക്വിലിന്റെ മൃതദേഹം നഗ്നയാക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കിടന്ന സാഹചര്യം, പ്രദേശത്തെ പ്രത്യേകതകൾ എന്നിവ കണക്കിലെടുത്താണ് കൊലപാതക സാധ്യതകൾ പൊലീസ് അന്വേഷിച്ചത്പ്രാഥമിക അന്വേഷണത്തിൽ ദുരൂഹതയൊന്നും തോന്നിയില്ലെങ്കിലും, പോസ്റ്റമോർട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതക സൂചനകൾ ലഭിക്കുന്നത്.

22 ദിവസം മുമ്പുണ്ടായ തിരുവമ്പാടി സ്വദേശിനി മേരി ജാക്വിലിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടു സ്ത്രീകൾ അടക്കം മൂന്നുപേരെ ആലപ്പുഴ പൊലീസ് പിടികൂടി. ആലപ്പുഴ സ്വദേശികളായ അജ്മൽ, മുംതാസ്, സീനത്ത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് സെക്‌സ് റാക്കറ്റിനെ കുറിച്ച് സൂചന ലഭിച്ചത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷമാണ് കൊല നടത്തിയത്. അജ്മലും മുംതാസും ചേർന്ന് മേരി ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം സ്വർണ്ണവും പണവും മോഷ്ടിക്കുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം വീട് പുറത്ത് നിന്ന് പൂട്ടിയാണ് പ്രതികൾ സ്ഥലം വിട്ടത്. ആലപ്പുഴ തിരുവമ്പാടി ദേശീയപാതയോട് ചേർന്ന വീട്ടിൽ മേരി തനിച്ചായിരുന്നു താമസിച്ചിരുന്നത്. തിരുവമ്പാടി മുല്ലാത്ത് വാർഡ് ചക്കാലയിൽ വീട്ടിലാണ് 52 കാരിയായ മേരി ജാക്വിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ പരുക്കുകളൊന്നും കാണപ്പെട്ടിരുന്നില്ല.എങ്കിലും വിശദമായ ശാസ്ത്രീയ പരിശോധനയിൽ ഇതൊരു കൊലപാതകമാണെന്ന സംശയം ബലപ്പെട്ടിരുന്നു. ഇതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്. ഗൾഫിൽ നിന്നു ദിവസവും പല തവണ ഫോണിൽ വിളിക്കാറുള്ള മകൻ കിരൺ മാർച്ച് 11 ന് ഉച്ച കഴിഞ്ഞ് വിളിച്ചിട്ടും മേരിയെ കിട്ടിയില്ല. നാട്ടിലെത്തിയ കിരൺ പൊലീസിനൊപ്പം പരിശോധിച്ചപ്പോഴാണു കിടപ്പുമുറിയിൽ മൃതദേഹം കണ്ടത്. ഉച്ചയ്ക്ക് ഇവർ ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് ഫോൺ ഓഫായിരുന്നു. തുടർന്ന് സുഹൃത്തിനെ കിരൺ വിവരമറിയിച്ചു. സുഹൃത്തും പിന്നീട് സ്ഥലത്ത് എത്തിയ പൊലീസും പരിശോധിച്ചെങ്കിലും വാതിൽ തുറക്കാനാകാത്തതിനാൽ മടങ്ങി. കിരൺ എത്തിയ ശേഷം പൊലീസ് വാതിലിന്റെ പൂട്ട് തകർത്ത് അകത്തു കയറിയപ്പോഴാണ് മൃതദേഹം കണ്ടത്. പുന്നപ്ര സ്വദേശി അജ്മൽ(28), ആലപ്പുഴ പവർഹൗസ് വാർഡ് തൈപ്പറമ്പിൽ മുംതാസ്(46), കൊല്ലപ്പെട്ട വീട്ടമ്മയിൽ നിന്ന് അപഹരിച്ച സ്വർണാഭരണം വിൽക്കാൻ സഹായിച്ച സീനത്ത് എന്നിവരാണ് അറസ്റ്റിലായത്.

തിരുവമ്പാടിയിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു മേരി ജാക്വിലിൻ താമസിച്ചിരുന്നത്. നേരത്തെ വീട്ടിൽ ഹോട്ടൽ നടത്തിവന്നിരുന്ന മേരി ഇതിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കിയിരുന്നു. ഇങ്ങനെയാണ് പ്രതികളായ അജ്മലും, മുംതാസുമായി അടുപ്പമുണ്ടാകുന്നത്. കൊലപാതകദിവസം ഉച്ചയോടെ അജ്മലും മുംതാസും മേരിയുടെ വീട്ടിൽ എത്തി. ഇരു സ്ത്രീകളുമായി അജ്മൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും മേരിയുമായി പണം സംബന്ധിച്ച് തർക്കമുണ്ടാവുകയും ചെയ്തു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അജ്മലും മുംതാസും ചേർന്ന് മേരിയെ അടിച്ചുവീഴ്‌ത്തി കൊല്ലുകയായിരുന്നു. തെളിവ നശിപ്പിക്കുകയും ചെയ്തു. മേരിയുടെ സ്വർണവും പണവും അപഹരിച്ചശേഷം ഇരുവരും ചേർന്ന് ഇവരെ വിവസ്ത്രയായി കിടത്തി. തെളിവുനശിപ്പിക്കാൻ ദേഹത്ത് എണ്ണതേച്ചു. വീട് പുറത്തുനിന്ന ്പൂട്ടിയാണ് ഇരുവരും രക്ഷപ്പെട്ടത്. സ്വർണം വിൽക്കാൻ സഹായിച്ച വഴിയാണ് സീനത്ത് കൂട്ടുപ്രതിയായത്. മൊബൈൽ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്

കൊല്ലപ്പെട്ട ജാക്വലിൻ പലിശക്ക് ധാരാളം പേർക്ക് പണം കൊടുത്തിട്ടുണ്ട്. പ്രതികൾ ജാക്വലിനെ കൊലപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കണമെന്ന് മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രതികൾ സംഭവദിവസമായ മാർച്ച് 11ന് ഉച്ചയോടുകൂടി ഈ വീട്ടിലെത്തുകയും മുൻ നിശ്ചയിച്ച പ്രകാരം മുംതാസിനെ കാവൽനിർത്തി മദ്യലഹരിയിൽ അജ്മൽ എല്ലാം ചെയ്യുകയുമായിരുന്നു. ആഭരണങ്ങൾ സീനത്ത് മുഖാന്തരം അജ്മൽ ആലപ്പുഴ മുല്ലക്കലിലെ ഒരു ജൂവലറിയിൽ വിൽപ്പന നടത്തിയതാണ് നിർണ്ണായക തെളിവായത്. പ്രതിഫലമായി ഒരു മോതിരവും രണ്ടായിരം രൂപയും സീനത്തിന് നൽകി. മരണം നടന്ന വീട്ടിൽ നിന്ന് നഷ്ടപ്പെട്ട മൊബൈൽ ഫോണും, പണവും ആഭരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പിടിയിലായ പ്രതി അജ്മൽ അമ്പലപ്പുഴയിലും പുന്നപ്രയിലും സ്ത്രീകൾക്ക് നേരെ ആക്രമണം നടത്തിയ കേസിൽ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ലൈംഗികതൊഴിലാളിയാണ് സീനത്ത്.

പൊലീസ് പറയുന്നത്: മേരിജാക്വിലിൻ 'വീട്ടിൽ ഊണ്' എന്ന പേരിൽ ഒരു വർഷം മുമ്പ് ഹോട്ടൽ ആരംഭിച്ചിരുന്നു. ഇതിന്റെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങളാണ് നടന്നിരുന്നത്. നജ്മലും മുംതാസും ഇവിടത്തെ ഇടപാടുകാരായിരുന്നു. ജാക്വിലിൻ ധാരാളം പേർക്ക് പലിശയ്ക്ക് പണം നൽകിയിരുന്നു. ഈ വിവരം അറിയാവുന്ന പ്രതികൾ ജാക്വിലിനെ വകവരുത്തി പണവും സ്വർണവും കൈക്കലാക്കാൻ തീരുമാനിച്ചു. സംഭവദിവസം ഉച്ചയോടെ മുംതാസും നജ്മലും ജാക്വിലിന്റെ വീട്ടിലെത്തി. പണത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ നജ്മൽ, ജാക്വിലിനെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. മൃതദേഹം മുംതാസിന്റെ സഹായത്തോടെ വിവസ്ത്രയാക്കി കട്ടിലിൽ കിടത്തി ആഭരണങ്ങൾ അഴിച്ചെടുത്തശേഷം വീട് പൂട്ടി സ്ഥലം വിടുകയായിരുന്നു.

ജാക്വിലിന് പത്ത് പവൻ വീതമുള്ള രണ്ട് സ്വർണമാല ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കകം മകൻ ഇവരെ വിദേശത്തേക്ക് കൊണ്ടുപോകാനിടയുണ്ടെന്നറിഞ്ഞ് ഇവ കവരാനായിരുന്നു കൊലപാതകം. ജാക്വിലിൻ മാലകൾ തലയിണക്കകത്താക്കി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇവ കൊലപാതകികൾക്ക് കിട്ടിയില്ല. പൊലീസ് ഈ മാലകൾ കണ്ടെടുത്തു. മൃതദേഹത്തിൽനിന്ന് അഴിച്ചെടുത്ത മാല ആലപ്പുഴയിലെ സീനത്ത് മുഖാന്തിരം നജ്മൽ മുല്ലയ്ക്കലിലെ ജൂവലറിയിൽ വിറ്റു. ഒരു മോതിരവും പണവും പ്രതിഫലമായി സീനത്തിന് നൽകി. ഇതും പൊലീസ് കണ്ടെടുത്തു. ജാക്വിലിന്റെ കാണാതായ മൊബൈൽ ഫോണിൽനിന്ന് അടുത്ത ദിവസം ഫോൺ ചെയ്തതാണ് കേസിലെ വഴിത്തിരിവായത്. വേറെ സിം ഇട്ട് പുന്നപ്രയിലെ സ്ത്രീ ഈ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇവരിൽനിന്നാണ് നജ്മലിനെക്കുറിച്ച് വിവരം ലഭിച്ചത്.

ജില്ലാ പൊലീസ് മേധാവി കെ എം ടോമിയുടെ നിർദ്ദേശപ്രകാശം ആലപ്പുഴ അഡീഷണൽ എസ്‌പി ബി കൃഷ്ണകുമാർ, ഡിവൈഎസ്‌പി പി വി ബേബി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP