Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹോദരങ്ങൾക്കൊപ്പം തുടങ്ങിയത് സൂര്യനെല്ലി പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി; 1000 രൂപ മുടക്കുന്നവർക്ക് 20 വർഷങ്ങൾക്കുശേഷം ഒരുലക്ഷം രൂപയോ 20 ക്യൂബിക് അടി തേക്ക് മരങ്ങളോ ലഭിക്കും എന്ന് പരസ്യം; തട്ടിയെടുത്തത് കോടികൾ; പിന്നെ പേരു മാറ്റി സിനിമാ നിർമ്മാണം; ഒടുവിൽ പീഡന കേസിൽ അറസ്റ്റിലും; മാർട്ടിൻ സെബാസ്റ്റ്യൻ വീണ്ടും കുടുങ്ങുമ്പോൾ

സഹോദരങ്ങൾക്കൊപ്പം തുടങ്ങിയത് സൂര്യനെല്ലി പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി; 1000 രൂപ മുടക്കുന്നവർക്ക് 20 വർഷങ്ങൾക്കുശേഷം ഒരുലക്ഷം രൂപയോ 20 ക്യൂബിക് അടി തേക്ക് മരങ്ങളോ ലഭിക്കും എന്ന് പരസ്യം; തട്ടിയെടുത്തത് കോടികൾ; പിന്നെ പേരു മാറ്റി സിനിമാ നിർമ്മാണം; ഒടുവിൽ പീഡന കേസിൽ അറസ്റ്റിലും; മാർട്ടിൻ സെബാസ്റ്റ്യൻ വീണ്ടും കുടുങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: 1986-92 കാലഘട്ടത്തിൽ ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പുകേസിലെ വിവാദ വ്യവസായിയാണ് മർട്ടിൻ സെബാസ്റ്റ്യൻ. തട്ടിപ്പ് വിവാദത്തിന് ശേഷം സിഎസ് മാർട്ടിൻ എന്ന് പേര് മാറ്റി മാർട്ടിൻ സെബാസ്റ്റ്യനായി സിനിമ നിർമ്മാണത്തിൽ ഉൾപ്പെടെ നിരവധി വ്യവസായങ്ങളിൽ സജീവമായി. ഈ മാർട്ടിനാണ് കഴിഞ്ഞ ദിവസം പീഡന കേസിൽ അറസ്റ്റിലായത്. ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. സാമ്പത്തിക തട്ടിപ്പുകാർ എന്താണ് സംഭവിക്കുക എന്നതിന് തെളിവാണ് മാർട്ടിൻ. പാവങ്ങൾ കടക്കെണിയിലാകും. എന്നാൽ തട്ടിപ്പുകാർ സുഖിക്കും. ഇതിന് തെളിവാണ് പേരുമാറ്റി സിനിമാ നിർമ്മാതാവായുള്ള മാർട്ടിന്റെ ജീവിതവും. അറസ്റ്റോടെയാണ് ഈ അടിപൊളി ജീവിതം മലയാളി പോലും അറിയുന്നത്.

സിനിമയിൽ അവസരവും വിവാഹ വാഗ്ദാനവും നൽകി 2000 മുതൽ ഉള്ള കാലഘട്ടത്തിൽ വയനാട്, മുംബൈ, തൃശൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നാണു യുവതി നൽകിയ പരാതിയിൽ പറയുന്നത്. 78,60,000 രൂപയും 80 പവൻ സ്വർണവും തട്ടിയെടുത്തു എന്നും തൃശൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ പറയുന്നു. യുവതി പൊലീസിൽ പരാതി നൽകുമെന്നു വന്നതോടെ ഏഴു പൊലീസ് സ്റ്റേഷൻ പരിധികളിലുള്ള സെഷൻസ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹർജി നൽകി മുൻകൂർ ജാമ്യം നേടിയിരുന്നു ഇയാൾ.

ഹൈക്കോടതി കഴിഞ്ഞയാഴ്ച മാർട്ടിന് മുൻകൂർ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. തുടർന്നു കഴിഞ്ഞ ദിവസം ഹാജരായി ചോദ്യം ചെയ്യലിനു വിധേയമാക്കിയിരുന്നു. തുടർന്ന് ഇന്നു വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുപ്പു നടത്തുകയാണ്. ഇതിന് പിന്നാലെയാണ് ആട്-തേക്ക്-മാഞ്ചിയം തട്ടിപ്പുകേസിലെ വിവാദ വ്യവസായിയാണ് ഇയാളെന്ന് വ്യക്തമാകുന്നത്.

കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത് അന്വേഷണം ആരംഭിക്കവേ പ്രതി മാർട്ടിൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യം അനുവദിച്ച കോടതി നാലു ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാൻ നിർദ്ദേശം നൽകുകയായിരുന്നു. അതേസമയം യുവതിയുടെ പീഡനപരാതി വ്യാജ മാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. 90കളിൽ ഏറെ ചർച്ചയായ കേസായിരുന്നു ആട് തേക്ക് മാഞ്ചിയം.

ആയിരം രൂപ നൽകിയാൽ ഇരുപത് വർഷങ്ങൾക്ക് ശേഷം തിരിച്ചു നൽകാം എന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതര സംസ്ഥാനങ്ങളിൽ ആടും തേക്കുമടക്കം വളർത്തി പൈസ നൽകാമെന്നായിരുന്നു മാർട്ടിൻ ആളുകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. 1990കളിൽ നടന്ന ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകേസിലെ പ്രതിയാണ് മാർട്ടിൻ സെബാസ്റ്റ്യൻ. മാർട്ടിനും സഹോദരങ്ങളായ എം എസ് തങ്കച്ചൻ, എം എസ് ആന്റണി, എം എസ് തോമസ് എന്നിവർ ചേർന്ന് സൂര്യനെല്ലി പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എറണാകുളം ആസ്ഥാനമായി തുടങ്ങി.

1000 രൂപ മുടക്കുന്നവർക്ക് 20 വർഷങ്ങൾക്കുശേഷം ഒരുലക്ഷം രൂപയോ 20 ക്യൂബിക് അടി തേക്ക് മരങ്ങളോ ലഭിക്കും എന്ന് പരസ്യം ചെയ്ത് കോടിക്കണക്കിന് രൂപ ജനങ്ങൾനിന്ന് പിരിച്ചെടുക്കുകയായിരുന്നു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP