Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അനുജത്തിയുമായുള്ള ഭർത്താവിന്റെ രഹസ്യ ഇടപാട് ഭാര്യ കണ്ടുപിടിച്ചപ്പോൾ പ്രശ്‌നം പൊലീസിന് മുമ്പിലെത്തി; ഭാര്യയുടെ പരാതി സമ്മതിച്ച് കാമുകിക്കൊപ്പം ജീവതം തുടങ്ങിയപ്പോൾ നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തി; സമർദ്ദം അതിജീവിക്കാനാകാതെ രാംകുമാറും സുശീലയും അഭയം തേടിയത് മരണത്തിൽ; മറയൂരിനെ നടുക്കിയ ആത്മഹത്യയ്ക്ക് പിന്നിലുള്ളത് ഒറ്റപ്പെടലിന്റെ വേദന

അനുജത്തിയുമായുള്ള ഭർത്താവിന്റെ രഹസ്യ ഇടപാട് ഭാര്യ കണ്ടുപിടിച്ചപ്പോൾ പ്രശ്‌നം പൊലീസിന് മുമ്പിലെത്തി; ഭാര്യയുടെ പരാതി സമ്മതിച്ച് കാമുകിക്കൊപ്പം ജീവതം തുടങ്ങിയപ്പോൾ നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തി; സമർദ്ദം അതിജീവിക്കാനാകാതെ രാംകുമാറും സുശീലയും അഭയം തേടിയത് മരണത്തിൽ; മറയൂരിനെ നടുക്കിയ ആത്മഹത്യയ്ക്ക് പിന്നിലുള്ളത് ഒറ്റപ്പെടലിന്റെ വേദന

പ്രകാശ് ചന്ദ്രശേഖർ

മറയൂർ: അനിയത്തിയുമായി ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ ഭാര്യ ബന്ധുക്കളുടെ സഹായത്തോടെ പൊലീസിൽ പരാതി നൽകി. ഇഷ്ടം പൊലീസിലും ആവർത്തിച്ചപ്പോൾ ഭാര്യ പരാതി പിൻവലിച്ച് താമസം മാറി. ഭർത്താവ് അനിയത്തിക്കൊപ്പം താമസവും തുടങ്ങി. ഉറ്റവരും അയൽവാസികളും പഴിപറഞ്ഞപ്പോൾ ഉൾക്കൊള്ളാനായില്ല. ഇരുവരും അഭയം തേടിയത് ആത്മഹത്യയിൽ.

മറയൂർ പട്ടിക്കാട് സ്വദേശി രാംകുമാർ(36), കുട്ടാംകുഴി സ്വദേശിനി സുശീല(36) എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ വൈകിട്ടാണ് മറയൂർ ഇന്ദ്രാനഗർ പട്ടത്തലച്ചി ഭാഗത്ത് ആൾത്താമസമില്ലാത്ത വീടിനുള്ളിൽ കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക തെളിവെടുപ്പിൽ വ്യക്തമായിട്ടുള്ളത്. കഴിഞ്ഞ 7 മാസമായി ഇരുവരും ഒരുമിച്ച് സമീപത്തെ ആദിവാസികോളനിയിൽ താമസിച്ചുവരികയായിരുന്നു.രാംകുമാർ ഭാര്യയും രണ്ട് മക്കളുമായും സുശീല ഭർത്താവും മൂന്നുമക്കളുമായും ഇതേ കോളനിയിലാണ് താമസിച്ചുവവന്നിരുന്നത്.

ഇടക്കാലത്ത് ഭർത്താവിന് സഹോദരിയുമായി രഹസ്യബന്ധമുണ്ടെന്ന് ശ്യാംകുമാറിന്റെ ഭാര്യ കണ്ടെത്തിയതോടെയാണ് ഇവരുടെ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങളുടെ തുടക്കം. തുടർന്ന് ഇവർ ബന്ധുക്കളുടെ സഹായത്തോടെ സംഭവം മറയൂർ പൊലീസിനെ അറിയിച്ചു. സംഭവത്തിൽ നടന്നതെളിവെടുപ്പിൽ ശ്യാംകുമാർ ഭാര്യയുടെ ആരോപണം പൊലീസിൽ ശരിവച്ചു. തുടർന്ന് ഒച്ചപ്പാടും നിലവിളിയുമായി സ്റ്റേഷൻ വിട്ട ഇവർ ഭർത്താവുമൊത്തുള്ള താമസം മതിയാക്കി. ഈ അവസരം മുതലാക്കി ശ്യാംകുമാർ സുശീലയുമൊത്ത് കോളനിയിൽ മറ്റൊരുവീട്ടിൽ താമസം തുടങ്ങി.ഇതോടെ ബന്ധുക്കളും അയൽവാസികളും നാട്ടുകാരും ഇവരെ ഒറ്റപ്പെടുത്തി. ഉറ്റ ബന്ധുക്കൾ പോലും തിരിഞ്ഞുനോക്കാറില്ലന്നാണ് പുറത്തുവന്ന വിവരങ്ങൾ.

ഇതിൽ നിന്നുണ്ടായ വിഷമമാണ് ഇരുവരുടെയും ആത്മഹത്യയ്ക്ക് വഴിതെളിച്ചതെന്നാണ് മറയൂർ പൊലീസ് നടത്തിയ പ്രാഥമിക തെളിവെടുപ്പിൽ ലഭിച്ച വിവരം. 2001ൽ ആദിവാസി പുനരധിവാസ കോളനിയായി പ്രഖ്യാപിച്ച് വീടുകൾ പണിതുനൽകിയതും നിലിവൽ കാടുകയറികിടക്കുന്നതുമായ പ്രദേശത്ത് ആൾതാമസമില്ലാതെ കിടന്നിരുന്ന വീട്ടിലാണ് മൃതദ്ദേഹങ്ങൾ കാണപ്പെട്ടത്. സമീപവാസിയായ സുബ്രഹ്മണ്യൻ ആടിനെ മെയ്‌ക്കാൻ ഈ ഭാഗത്തെത്തിയപ്പോൾ അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശമാകെ തിരഞ്ഞപ്പോഴാണ് മൃതദ്ദേഹങ്ങൾ കണ്ടെത്തിയത്.

മൃതദേഹങ്ങൾക്ക് സമീപത്തുണ്ടായിരുന്ന രാംകുമാറിന്റെ ഡ്രൈവിങ് ലൈസൻസും സുശീലയുടെ എ.ടി.എം കാർഡുമാണ് ഇരുവരെയും തിരിച്ചറിയാൻ സഹായിച്ചത്. മറയൂർ എസ്‌ഐ ടി.ആർ. രാജന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരിശോധന നടത്തി.സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു എന്നും രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃദ്ദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.ഇരുവരെയും കാണാതായതായി ബന്ധുക്കൾ ഒരാഴ്ച മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP