Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലക്കാട് ഉൾവനത്തിൽ മാവോയിസ്റ്റുകളുമായി തണ്ടർബോൾട്ട് സംഘത്തിന്റെ ഏറ്റുമുട്ടൽ; വെടിവെയ്‌പ്പിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; മഞ്ഞക്കട്ടിയിൽ നടന്ന ഏറ്റുമുട്ടൽ തുടരുന്നു; ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളെന്ന് റിപ്പോർട്ട്; തണ്ടർബോൾട്ട് സംഘം തിരിച്ചു വെടിവെച്ചു; നിലമ്പൂരിലും വയനാട്ടിലും ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ശേഷം കേരളത്തിലുണ്ടാകുന്ന മൂന്നാമത്തെ മാവോയിസ്റ്റു വേട്ട; കൊല്ലപ്പെട്ടവർ ആരെന്ന് തിരിച്ചറിഞ്ഞില്ല

പാലക്കാട് ഉൾവനത്തിൽ മാവോയിസ്റ്റുകളുമായി തണ്ടർബോൾട്ട് സംഘത്തിന്റെ ഏറ്റുമുട്ടൽ; വെടിവെയ്‌പ്പിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; മഞ്ഞക്കട്ടിയിൽ നടന്ന ഏറ്റുമുട്ടൽ തുടരുന്നു; ആദ്യം വെടിയുതിർത്തത് മാവോയിസ്റ്റുകളെന്ന് റിപ്പോർട്ട്; തണ്ടർബോൾട്ട് സംഘം തിരിച്ചു വെടിവെച്ചു; നിലമ്പൂരിലും വയനാട്ടിലും ഏറ്റുമുട്ടലിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട ശേഷം കേരളത്തിലുണ്ടാകുന്ന മൂന്നാമത്തെ മാവോയിസ്റ്റു വേട്ട; കൊല്ലപ്പെട്ടവർ ആരെന്ന് തിരിച്ചറിഞ്ഞില്ല

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്ട്: പാലക്കാട്ട് ഉൾവനത്തിൽ മാവോയിസ്റ്റുകളുമായി കേരളാ പൊലീസിന്റെ ഏറ്റുമുട്ടൽ. മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തണ്ടർ ബോൾട്ട് സംഘവുമായാണ് ഏറ്റുമുട്ടൽ നടന്നത്. പാലക്കാട് മഞ്ചക്കട്ടിയിലാണ് ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട തണ്ടർ ബോൾട്ട് സംഘമാണ് മാവോയിസ്റ്റുകളെ വധിച്ചത് എന്നാണ് വിവരം.

തണ്ടർ ബോൾട്ട് അസി. കമാൻണ്ടന്റ് സോളമന്റെ നേതൃത്വത്തിലുള്ള തണ്ടർ ബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിവച്ചതിനെ തുടർന്നാണ് ആക്രമണം ആരംഭിച്ചത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. പാലക്കാട് ജില്ലയിലെ മേലെ മഞ്ചക്കട്ടി എന്ന സ്ഥലത്താണ് സംഭവം. മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിലുള്ള ഏറ്റുമുട്ടൽ കാട്ടിനുള്ളിൽ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടൽ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ മാത്രമേ ഇപ്പോൾ പുറത്തു വന്നിട്ടുള്ളൂ. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നേയുള്ളൂ.

കേരളത്തിൽ അടുത്തകാലത്ത് നടക്കുന്ന മൂന്നാമത്തെ മാവോയിസ്റ്റ് വേട്ടയാണ് ഇത്. നിലമ്പൂർ കരുളായി വനത്തിൽ രണ്ട് മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് സംഘം വെടിവെച്ച് കൊന്നിരുന്നു. 2016 നവംബർ 24 നാണ് തമിഴ്‌നാട് സ്വദേശികളായ കുപ്പു ദേവരാജ്, കാവേരി എന്ന അജിത എന്നിവരെ വെടിവെച്ച് കൊല്ലുന്നത്. പിന്നീട് വയനാട് നടന്ന ഏറ്റുമുട്ടലിൽ സി.പി ജലീലിനെയും വെടിവെച്ച് കൊന്നു. തണ്ടർബോൾട്ടിന്റെ മാവോയിസ്റ്റ് വേട്ടയിൽ കൊല്ലപ്പെടുന്ന ആദ്യത്തെ മലയാളി കൂടിയായിരുനവ്‌നു സി.പി ജലീൽ.

നേരത്തെ കൊല്ലപ്പെട്ട കുപ്പുസാമി, മഞ്ജു എന്നീ പേരുകളിലാണ് ഇയാൾ പാർട്ടിപ്രവർത്തകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. തെലങ്കാനയിൽ പാർട്ടിയുടെ പല ഉന്നതനേതാക്കളും ഇയാളുമായി അടുത്തബന്ധമാണ് പുലർത്തിയിരുന്നത്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി സ്വദേശിയായ കുപ്പുദേവരാജ് ബെംഗളൂരുവിലാണ് സ്ഥിരതാമസം. അഞ്ചുവർഷമായി കേരളം, കർണാടകം, തമിഴ്‌നാട് എന്നിവിടങ്ങളിൽ പാർട്ടിപ്രവർത്തനത്തിന് നേതൃത്വം നൽകിവരികയായിരുന്നു. തുടർന്ന് കേരളം, കർണാടകം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ പാർട്ടിചുമതലയും നൽകി. തമിഴ്, മലയാളം, കന്നഡ ഭാഷകൾ കൈകാര്യം ചെയ്യാനറിയുന്നതിനാലായിരുന്നു പാർട്ടിയുടെ വെസ്റ്റേൺ ഗാട്ട് സ്പെഷ്യൽ സോൺ സെക്രട്ടറി ചുമതലകൂടി നൽകിയത്.

കാവേരി ചെന്നൈ സ്വദേശിനിയായിരുന്നു. ചെന്നൈയിലെ പ്രശസ്തമായ വനിതാകോളേജിലാണ് ഇവർ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് മാവോവാദത്തിൽ ആകൃഷ്ടയായി കർണാടക വനമേഖലയിലേക്ക് പോകുകയായിരുന്നു. കാവേരിയും ഒപ്പം കൊല്ലപ്പെട്ട കൃഷ്ണഗിരി സ്വദേശി കുപ്പുസ്വാമിയും ആദിവാസികളുടെയും ദളിതരുടെയും ഉന്നമനത്തിനായി കർണാടകയുടെ വനമേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഇതിനിടെയാണ് അജിത കരുളായിയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പട്ടത്.

അഞ്ച് ദിവസം മുമ്പ് വയനാട്ടിലെ മേപ്പാടിയിൽ മാവോയിസ്റ്റുകൾ എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വയനാട് മേപ്പാടിയിലെ പാടിയിലാണ് മാവോയിസ്റ്റുകൾ എത്തിയത്. പാടിയിൽ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികൾക്ക് മൂന്നംഗ മാവോയിസ്റ്റ് സംഘം നോട്ടീസ് വിതരണം ചെയ്തു. പണിക്കൂലി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനാണ് നോട്ടീസിൽ തൊഴിലാളികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ചുളുക്ക എസ്റ്റേറ്റിന്റെ പാടിയിൽ താമസിക്കുന്ന തൊഴിലാളികൾക്കാണ് നോട്ടീസ് ലഭിച്ചത്. ഇവിടെ പൊലീസ് എത്തി പരിശോധന നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP