Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

നരിയമ്പാറയിലെ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകൻ; ദളിത് പെൺകുട്ടിയെ സൗഹൃദ ചതിയിൽ വീഴ്‌ത്തി ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചത് പല തവണ; വീട്ടുകാർ സത്യം അറിഞ്ഞപ്പോൾ പരാതി പൊലീസിന് മുമ്പിലെത്തി; രാഷ്ട്രീയ കരുത്തിൽ രക്ഷപ്പെടാമെന്ന ചിന്ത പൊളിഞ്ഞത് പതിനാറുകാരിയുടെ ആത്മഹത്യാ ശ്രമത്തോടെ; സിപിഎമ്മിന് മനു മനോജ് തലവേദനയാകുമ്പോൾ

നരിയമ്പാറയിലെ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകൻ; ദളിത് പെൺകുട്ടിയെ സൗഹൃദ ചതിയിൽ വീഴ്‌ത്തി ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചത് പല തവണ; വീട്ടുകാർ സത്യം അറിഞ്ഞപ്പോൾ പരാതി പൊലീസിന് മുമ്പിലെത്തി; രാഷ്ട്രീയ കരുത്തിൽ രക്ഷപ്പെടാമെന്ന ചിന്ത പൊളിഞ്ഞത് പതിനാറുകാരിയുടെ ആത്മഹത്യാ ശ്രമത്തോടെ; സിപിഎമ്മിന് മനു മനോജ് തലവേദനയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കട്ടപ്പന: ഇടുക്കി നരിയമ്പാറയിൽ പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ മനു മനോജ് (24) അറസ്റ്റിലാകുമ്പോൾ ഉയരുന്നത് രാഷ്ട്രീയ വിവാദം. പീഡനത്തിന് ഇരയായ ദലിത് പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകനായ മനുവിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി ഏരിയ കമ്മിറ്റി അറിയിച്ചു. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ എട്ടോടെ പെൺകുട്ടിയുടെ വീട്ടിലായിരുന്നു സംഭവം. കുളിമുറിയിൽ കയറിയ പെൺകുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 30 മുതൽ 40 വരെ ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പെൺകുട്ടിയുള്ളത്. മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലുമാണ് കൂടുതൽ പൊള്ളൽ. അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോർട്ട്.

പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു മനു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ പ്രതി ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ പ്രകടനം നടത്തി. ഇതിന് ശേഷമാണ് പ്രതി കീഴടങ്ങിയത്. ഇതും നാടകമാണെന്നാണ് ഉയരുന്ന ആരോപണം.

മനു മനോജ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ബുധനാഴ്ച വീട്ടുകാർ കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. വിവാദങ്ങൾക്കിടെ മനു മനോജ് രാവിലെ കട്ടപ്പന ഡിവൈഎസ്‌പിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. നരിയമ്പാറയിൽ ഓട്ടോ ഓടിക്കുന്ന മനു മനോജ് പ്രണയം നടിച്ചാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്. സംഭവം അറിഞ്ഞ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതി ഒളിവിൽ പോയി. പെൺകുട്ടി ആത്മഹത്യശ്രമം നടത്തിയതോടെ കുരുക്ക് മുറുകിയെന്ന് മനസിലാക്കി കട്ടപ്പന ഡിവൈഎസ്‌പിക്ക് മുന്നിൽ കീഴടങ്ങുകയുമായിരുന്നു.

പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിൽ റിമാൻഡ് ചെയ്തു. നരിയമ്പാറയിലെ സജീവ ഡിവൈഎഫ്‌ഐ പ്രവർത്തകനായ മനുവിനെ പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ സംഘടനയിൽ നിന്ന് പുറത്താക്കിയതിന് പിന്നിലും കള്ളക്കളിയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഐപിസി 376, പോക്‌സോ, എസ്‌സി എസ്ടി ആക്ടുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

മൂന്ന് ദിവസം മുൻപാണ് പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി പീഡനത്തിനിരയായ വിവരം ബന്ധുക്കൾ പൊലീസിൽ അറിയിക്കുന്നത്. വീട്ടുകാരുടെ പരാതിയിൽ കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുന്നതിനിടയിൽ ഇന്നലെ പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP