Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുരുമുളക് കട്ട കള്ളനെ പൊക്കാൻ പോയത് ചോട്ടാ രാജിന്റെയും ദാവൂദിന്റെയും സങ്കേതത്തിൽ; മൻസൂർ നൂർ മുഹമ്മദ് ഗാനിയാനിയുടെ ഫോൺ കണ്ടു പൊലീസും ഞെട്ടി; ലോകത്തിലെ എല്ലാ ബ്രാൻഡുകളുടെയും അധിപനെന്നു തോന്നിപ്പോകും! പ്രതിയെ കേരളത്തിൽ എത്തിച്ചത് അതിസാഹസീകമായി; ഇത് പൊലീസ് ബ്രില്ല്യൻസിന്റെ കഥ

കുരുമുളക് കട്ട കള്ളനെ പൊക്കാൻ പോയത് ചോട്ടാ രാജിന്റെയും ദാവൂദിന്റെയും സങ്കേതത്തിൽ; മൻസൂർ നൂർ മുഹമ്മദ് ഗാനിയാനിയുടെ ഫോൺ കണ്ടു പൊലീസും ഞെട്ടി; ലോകത്തിലെ എല്ലാ ബ്രാൻഡുകളുടെയും അധിപനെന്നു തോന്നിപ്പോകും! പ്രതിയെ കേരളത്തിൽ എത്തിച്ചത് അതിസാഹസീകമായി; ഇത് പൊലീസ് ബ്രില്ല്യൻസിന്റെ കഥ

അമൽ രുദ്ര

മാനന്തവാടി: കുരുമുളക് കട്ട കള്ളനെ പൊക്കാൻ കേരള പൊലീസ് എത്തിപ്പെട്ടത് ചോട്ടാ രാജിന്റെയും ദാവൂദിന്റെയും സങ്കേതത്തിൽ. ഒന്നും രണ്ടും കോടിയല്ല. മൂന്നു കോടിയിലധികം രൂപയുടെ കുരുമുളകുമായാണ് തട്ടിപ്പു വീരൻ കടന്നു കളഞ്ഞത്. വയനാട് ജില്ലയിലെ പൊരുന്നന്നൂർ, കെല്ലൂർ, കാരാട്ടുകുന്ന് എന്ന സ്ഥലത്തുള്ള മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ നിന്നും 109000 കിലോയോളം വരുന്ന കുരുമുളക് പണം ഉടൻ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് കയറ്റിക്കൊണ്ടുപോയി ജി.എസ്.ടി ഉൾപ്പെടെ മൂന്ന് കോടിയിലധികം രൂപ നൽകാതെ വഞ്ചിച്ചിക്കുകയായിരുന്നു മുംബൈ സ്വദേശിയായ മൻസൂർ നൂർ മുഹമ്മദ് ഗാനിയാനി(59) എന്നയാൾ.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2022 ൽ വെള്ളമുണ്ട സ്റ്റേഷൻ പരിധിയിലുള്ള അഞ്ചാംമൈൽ എന്ന സ്ഥലയത്തെ മലഞ്ചരക്ക് വ്യാപാരിയാണ് ഇതുമായി ബന്ധപ്പെട്ട പരാതി നൽകിയത്. 2021 ൽ മുഹമ്മദ് ഗാനിയാനി വയനാട്ടിൽ എത്തുകയും വ്യാപാരിയുമായി സൗഹൃദത്തിലാവുകയും ചെയ്തു. തുടർന്ന് കുരുമുളക് വ്യാപാരത്തിൽ ഏർപ്പെടുകയും ചെയ്തു. ആദ്യം രണ്ടു ലോഡ് കുരുമുളക് മുംബൈ സ്വദേശിയായ പ്രതി വാങ്ങി. ഈ സമയത്ത് 12 കോടിയുടെ കച്ചവടമാണ് നടത്തിയത്. ഇതിൽ 8 കോടി രൂപ വയനാട്ടുകാരനു കൊടുത്തു. ബാക്കി അടുത്ത ലോഡ് എടുക്കാൻ വരുമ്പോൾ തരാമെന്നും പറഞ്ഞു.

എന്നാൽ പ്രതി മാസങ്ങളായിട്ടും തിരിച്ചു വരാത്തതിനെത്തുടർന്നു വ്യാപാരി വയനാട്ടിൽ നിന്നും സുഹൃത്തുക്കളുമായി മുംബൈക്ക് യാത്ര യാത്ര പുറപ്പെട്ടു. 2 ദിവസത്തെ യാത്രയ്ക്കു ശേഷം മുംബൈയിലെ ബാന്ദ്രയിലെ ചോട്ടാ ,രാജയുടെ കേന്ദ്രത്തിലെത്തിയ വ്യാപാരിക്കും സംഘത്തിനും നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമായിരുന്നു. പിന്നീട് നാട്ടിലേയ്ക്ക് തിരിച്ചുവന്നു. പ്രതിയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഇനി സമുംബൈക്ക് വന്നാൽ കാലു തല്ലിയൊടിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇത്തരത്തിൽ തന്റെ പണം തിരികെ ലഭിക്കില്ല എന്നു മനസ്സിലായതോടെയാണ് വ്യാപാരി വെള്ളമുണ്ട പൊലീസിൽ പരാതി നൽകിയത്.

തുടർന്നു വെള്ളമുണ്ട് പൊലീസ് സ്റ്റേഷനിലെ സീനിയർ സി പി ഒ കുഞ്ഞബ്ദുള്ള മുംബൈയിലെ ബാന്ദ്രയിലേയ്ക്ക് മുഹമ്മദ് ഗാനിയാനിയെ അന്വേഷിച്ചു പോയി. തുടർന്ന് ബാന്ദ്ര പൊലീസിന്റെയും വയനാട് പൊലീസിന്റെയും നിർദ്ദേശപ്രകാരം സ്റ്റേഷനിൽ ഹാജരാകണം എന്നുള്ള നോട്ടീസ് നൽകി മടങ്ങുകയായിരുന്നു. എന്നാൽ 5 മാസം കഴിഞ്ഞിട്ടും പ്രതി വെള്ളമുണ്ട സ്റ്റേഷനിൽ ഹാജരാകാത്തതിനെത്തുടർന്ന് എസ്‌പിയുടെ (ആർ ആനന്ദ്) നിർദ്ദേശപ്രകാരം ഇയാളെ പൊക്കണമെന്ന് പൊലീസ് തീരുമാനിച്ചു. തുടർന്ന് കഴിഞ്ഞമാസം 20 നു വയനാട് ഡിവൈഎസ്‌പി കേസിൽ ഇടപെട്ടതിനെത്തുടർന്നു പ്രതിയെ കുരുക്കാൻ കരുക്കൾ നീക്കി.

വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ എസ്.എച്ച്. ഒ കെ. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എഎസ്ഐ മൊയ്തു, സീനിയർ സിവിൽ പൊലീസ് ഓഫീസർ അബ്ദുൾഅസീസ്, സിവിൽ പൊലീസ് ഓഫീസർ നിസാർ എന്നിവരുൾപ്പെടുന്ന സംഘം മുംബൈയിലേക്ക് തിരിച്ചു. 2 ദിവസത്തെ യാത്രയ്ക്കു ശേഷം മുംബൈയിലെ ബാന്ദ്രയിലെത്തി. ചോട്ട രാജയുടെയും ദാവൂതിന്റെയും ചേരികൾ സ്ഥിതി ചെയ്യുന്ന സ്ഥലം. ദാദകൾ കൊടികുത്തി വാഴുന്ന ഇടം. മൂന്നാം ദിവസം പ്രതിയുടെ സങ്കേതത്തിലെത്തിയപ്പോൾ ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. ലൊക്കേഷൻ ട്രേസ് ചെയ്യാൻ സാധിക്കാതെ വന്നു. മുംബൈയിലെ സാന്റാക്രൂസ് എന്ന സ്ഥലത്തായിരുന്നു അവസാനം ലൊക്കേഷൻ കാണിച്ചത്. സുഹൃത്തിന്റെ മകളുമായാണ് ഇയാൾ ബോംബെയിലെ വിഖാറിൽ താമസിക്കുന്നത്. കുടുംബവും മക്കളും വേറെയുണ്ട്.

ഇവിടെയുള്ള അന്വേഷണത്തിൽ ഗാനിയാനി എന്ന വ്യക്തിയെക്കുറിച്ച് ആർക്കും അറിവില്ല. അന്വേഷം പ്രതിസന്ധിയിലായി. തുടർന്നു ചില നാട്ടുകാരുടെ സഹായയത്തോടെ ഇവരുടെ വാട്സ് ആപ്പിൽ നമ്പറിൽ പ്രതിയുമായി ബന്ധപ്പെടാൻ സാധിച്ചു. കോൾ അറ്റന്റ് ചെയ്ത പ്രതിയുമായി ബിസിനസ്സ് ആവശ്യവുമായി ബന്ധപ്പെട്ട് കാണണമെന്നും പറഞ്ഞു. ആദ്യം വിസമമ്മതിച്ചെങ്കിലും പിന്നീട് വരാമെന്നു സമ്മതിച്ചു. കണ്ടെയ്നറിൽ സാധനം വന്നിട്ടുണ്ട്. വലിയ വ്യാപാരമാണ് എന്നായിരുന്നു പറഞ്ഞത്. വരുന്ന സമയവും സ്ഥലവും വൈകീട്ട് അറിയിക്കാമെന്നും പ്രതി അറിയിച്ചു. തുടർന്ന് വൈകീട്ട് ഫോൺ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ അറമണിക്കൂറിനുള്ളി.ൽ കാണണമെന്നു പറഞ്ഞു.

അങ്ങനെ വൈകീട്ട് ബോംബെയിലെ ദാദറിൽ പ്രതി എത്തി. കേരള പൊലീസും ബാന്ദ്രയിയലെ കുറച്ചു ആളുകളും ദാദറിലെത്തി. പ്രതിയെ പൊലീസ് വളഞ്ഞു. കേരള .പൊലീസ് ആണ് നിങ്ങളെ അറസ്റ്റ് ചെയ്യാൻ വന്നതാണ്...നമുക്ക് കേരളത്തിലേയ്ക്ക് പോകണമെന്നും പറഞ്ഞു. പിന്നീട് പൊലീസ് വാഹനത്തിൽ പ്രതിയെ കയറ്റി. വഴി മദ്ധ്യേ സിനിമാ സ്‌റ്റൈലിൽ കേരള പൊലീസിന്റെ വാഹനം തടഞ്ഞു. തുടർന്ന് സാഹസീകമായി ഇടവഴിയിലേക്ക് വണ്ടി എടുത്തു ചീറിപ്പാഞ്ഞു. തുടർന്നു തൊട്ടടുത്തുള്ള പൊലീസിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസിനും കംമ്പടി ഒരുക്കി. പിന്നീട് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു പ്രതിയെ കേരളത്തിലേയ്ക്ക് കൊണ്ടു വരികയായിരുന്നു. സുരക്ഷക്കായി പ്രതി ആയുധധാരികളായ അംഗരക്ഷകരെ വച്ചിട്ടുണ്ട് എന്ന വിവരം ലഭിച്ചിട്ടും അതൊന്നും വക വെക്കാതെ പ്രതി താമസിക്കുന്ന സ്ഥലത്തെത്തി അതിസാഹസികമായാണ് വെള്ളമുണ്ട പൊലീസ് പ്രതിയെ പിടികൂടിയത്.

അതേസമയം തട്ടിപ്പുകാരൻ വയനാട്ടുകാരനുമായി പരിചയപ്പെടുന്നത് കർണ്ണാടകയിലെ ഒരു ലോറി ഏജന്റ് മുഖേനെയാണ്. ഇയാളും ഇപ്പോൾ മുങ്ങി നടക്കുകയാണ്. പ്രതിയുടെ മൊബൈൽ പരിശോധിച്ചപ്പോൾ പൊലീസും ഞെട്ടി. ഇന്ത്യയിലെ നമ്പർ വൺ ബ്രാന്റുകളുടെ ഏജന്റാണ് എന്നുതോന്നിപ്പിക്കുന്ന വിധത്തിലുള്ള ഡാറ്റകളാണ മൊബൈലിൽ നിന്നും ലഭിച്ചത്. ഇയാൾക്ക് ലുധിയാനയിൽ അടയ്ക്ക വ്യാപാരവുമായി ബന്ധപ്പെട്ട് അറസ്റ്റ് വാറന്റുമുണ്ട്. ജയ്പൂരിൽ ബിസിനസ്സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസും ഉണ്ട്.തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP