Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

കാലുകൾ കൊത്തി നുറക്കി ചോര വാർന്ന് രാഷ്ട്രീയ എതിരാളികളെ കൊല്ലുന്ന പ്രൊഫഷനൽ രാഷ്ട്രീയ ക്വട്ടേഷൻ; കൂത്തുപറമ്പിലേതും ഷുഹൈബിനെ ഇല്ലായ്മ ചെയ്ത അതേ ക്രൂരതയ്ക്ക് സമാനമായ ആക്രമണം; മൻസൂറിന്റെ ജീവനെടുത്തതും കാലിൽ ആഴത്തിൽ മുറിവുണ്ടാക്കി; തലശ്ശേരിയെ വീണ്ടും സംഘർഷ ഭൂമിയാക്കാൻ നടന്നത് ബോധപൂർവ്വമായ ശ്രമം; പ്രതിക്കൂട്ടിൽ സിപിഎം തന്നെ

കാലുകൾ കൊത്തി നുറക്കി ചോര വാർന്ന് രാഷ്ട്രീയ എതിരാളികളെ കൊല്ലുന്ന പ്രൊഫഷനൽ രാഷ്ട്രീയ ക്വട്ടേഷൻ; കൂത്തുപറമ്പിലേതും ഷുഹൈബിനെ ഇല്ലായ്മ ചെയ്ത അതേ ക്രൂരതയ്ക്ക് സമാനമായ ആക്രമണം; മൻസൂറിന്റെ ജീവനെടുത്തതും കാലിൽ ആഴത്തിൽ മുറിവുണ്ടാക്കി; തലശ്ശേരിയെ വീണ്ടും സംഘർഷ ഭൂമിയാക്കാൻ നടന്നത് ബോധപൂർവ്വമായ ശ്രമം; പ്രതിക്കൂട്ടിൽ സിപിഎം തന്നെ

അനീഷ് കുമാർ

തലശേരി: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊന്നത് എടയന്നുരിലെ ഷുഹൈബിനെ വധിച്ചതിന് സമാനമായി. കാലുകൾ കൊത്തി നുറുക്കി ചോര വാർന്നാണ് മട്ടന്നൂരിലെ യുത്ത് കോൺഗ്രസ് നേതാവ് കൊല്ലപ്പെടുന്നത്. ഇതിന് സമാനമായി കാലുകൾക്ക് ആഴത്തിലുള്ള വെട്ടാണ് മൻസുറിനുമുള്ളത്.

അക്രമം നടന്നതിനു ശേഷം തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പാർട്ടി പ്രവർത്തകരും ബന്ധുക്കളും എത്തിക്കുമ്പോഴെക്കും രക്തം ഒരുപാട് നഷ്ടപ്പെട്ടിരുന്നു. ജീവൻ രക്ഷിക്കുന്നതിനായി മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഇന്നലെ അർധരാത്രിയോടെ മരണമടയുകയായിരുന്നു. തലശേരി താലുക്കിലെ പ്രൊഫഷനൽ രാഷ്ട്രീയ ക്വട്ടേഷൻ സംഘങ്ങളാണ് കൊല നടത്തിയതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.ഇവരുമായി ബന്ധമുള്ള ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കിയാണ് സിപിഎമ്മുകാരെന്ന് ആരോപിക്കുന്ന സംഘം കൊല നടത്തിയത്. ഷുഹൈബിനും സമാനമായ രീതിയിൽ സോഷ്യൽ മീഡിയയിലുടെ വധഭീഷണിയുണ്ടായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കുത്തുപറമ്പ് മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് ഹർത്താൽ.

ഇതിനിടെ തലശേരി താലൂക്കിൽ വീണ്ടും ഒരിടവേളയ്ക്കു ശേഷം കൊലപാതക രാഷ്ട്രിയം അരങ്ങേറിയത് മേഖലയിൽ അശാന്തി പടർത്തിയിരിക്കുകയാണ്. കൂടുതൽ സംഘർഷ മൊഴിവാക്കാനായി സ്ഥലത്ത് വൻ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. തലശേരിക്കടുത്തെ പാനൂർ കടവത്തൂരിൽ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ഗുരുതരമായി വെട്ടേറ്റ മുസ്ലിംലീഗ് പ്രവർത്തകൻ കൊല്ലപ്പെടുന്നത്.

കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ തലശേരി താലുക്കിൽ കാര്യമായ അക്രമമൊന്നും പൊട്ടിപ്പുറപ്പെട്ടിരുന്നില്ല. കുത്തുപറമ്പ് ,തലശേരി മണ്ഡലങ്ങളിൽ പൊതുവെ സ്ഥിതി ശാന്തമായിരുന്നു. ഇതിനിടെയാണ് കടുത്തുരിൽ ചെറിയ തോതിലുണ്ടായ സംഘർഷം പടരുന്നത്. ഇതേ തുടർന്ന് പുല്ലൂക്കര പാറാൽ മൻസൂർ(22) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ മുഹ്സിന് പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് മുസ്‌ലിം ലീഗ് ആരോപിക്കുന്നത്.

ചൊവ്വാഴ്‌ച്ച രാത്രി 8.30 ഓടുകൂടിയാണ് മൻസൂറിന് നേരെ ആക്രമണമുണ്ടായത്. ഉടനെ തലശ്ശേരിയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കാണ് കൊണ്ടുപോയെങ്കിലും പരുക്ക് ഗുരുതരമായതിനാൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പക്ഷേ, രാത്രി 11.30 ഓടെ മൻസൂറിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ പ്രദേശത്ത് ചെറിയ രീതിയിലുള്ള സംഘർഷം ആരംഭിച്ചിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സംഘർഷം രൂക്ഷമായി. 149-150 എന്നീ രണ്ടുബൂത്തുകൾക്കിടയിലായിരുന്നു പ്രശ്നം. 149-ാം നമ്പർ ബൂത്തിലേക്ക് ഓപ്പൺ വോട്ട് ചെയ്യുന്നതിനായി വോട്ടർമാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം

തെരഞ്ഞെടുപ്പിൽ മൻസൂറും സഹോദരൻ മുഹ്‌സിനും ബൂത്ത് ഏജന്റായിരുന്നു. വോട്ടെടുപ്പിനിടെ ഉച്ചമുതൽ ഉണ്ടായ സംഘർഷങ്ങൾ രാത്രിയിൽ ഒരു അക്രമത്തിലേക്ക് മാറുകയായിരുന്നു. മൻസൂറിന്റെ വീടിന് മുന്നിൽവച്ചാണ് അക്രമമുണ്ടായത്. ശബ്ദം കേട്ട് പുറത്തേക്ക് ഇറങ്ങിവന്ന വീട്ടിലെ സ്ത്രീകൾക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. അക്രമികൾ ബോംബെറിഞ്ഞ് ഭീകരാന്തരിക്ഷം സൃഷ്ടിച്ച ശേഷം മൻസൂറിനെ വെട്ടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

അക്രമത്തിന് പിന്നിൽ ആരാണെന്ന് കൃത്യമായി അറിയാമെന്നും കണ്ടാൽ തിരിച്ചറിയുന്നവരാണ് അക്രമം നടത്തിയതെന്നും ലീഗ് പ്രവർത്തകർ പറയുന്നു. ഇന്ന് മറക്കാൻ പറ്റാത്ത ദിവസമായിരിക്കും നിങ്ങൾക്ക് എന്ന രീതിയിൽ പ്രദേശത്തെ ഡിവൈഎഫ്‌ഐ നേതാവിന്റെ ഭീഷണി സന്ദേശം വാട്‌സാപ്പിൽ പ്രചരിച്ചിരുന്നുവെന്നും ലീഗ് പ്രവർത്തകർ പറയുന്നു.

നിരന്തരമായി പ്രശ്‌നങ്ങൾ ഉണ്ടാകുന്ന ഒരു പ്രദേശമല്ല ഇവിടം. കള്ളവോട്ടുമായി ബന്ധപ്പെട്ട ചില ആരോപണ പ്രത്യാരോപണങ്ങളാണ് സംഘർഷത്തിന് തുടക്കം കുറിച്ചത്. കള്ളവോട്ട് ചെയ്യാനെത്തിയ രണ്ട് സിപിഎം പ്രവർത്തകരെ ഇവർ തടഞ്ഞിരുന്നു. അതിന്റെ പ്രതികാരമെന്നോണം ആണ് ഈ കൊലപാതകമെന്നാണ് ലീഗ് ആരോപിക്കുന്നത്.

പരാജയഭീതിയിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊലീസ് ഇക്കാര്യം ഗൗരവത്തിലെടുത്ത് അടിയന്തരമായി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP