Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബന്ധുവിന്റെ മരണ വീട്ടിൽ നിന്ന് രാത്രി എത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ റൂമിൽ ഒളിഞ്ഞു നോക്കുന്ന അദ്ധ്യാപകനെ; പുറത്തിറങ്ങി ചോദ്യം ചെയ്തപ്പോൾ കൈയൂക്കും കൈയാങ്കളിയും കാട്ടി വിരുതൻ; കള്ളക്കളി കണ്ടെത്തിയവരെ ഭാര്യയെ ഉപയോഗിച്ച് കടുക്കാൻ ശ്രമിച്ചും അദ്ധ്യാപകൻ; ഒടുവിൽ മനോഹരൻ മാസ്റ്റർ പിടിയിൽ

ബന്ധുവിന്റെ മരണ വീട്ടിൽ നിന്ന് രാത്രി എത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ റൂമിൽ ഒളിഞ്ഞു നോക്കുന്ന അദ്ധ്യാപകനെ; പുറത്തിറങ്ങി ചോദ്യം ചെയ്തപ്പോൾ കൈയൂക്കും കൈയാങ്കളിയും കാട്ടി വിരുതൻ; കള്ളക്കളി കണ്ടെത്തിയവരെ ഭാര്യയെ ഉപയോഗിച്ച് കടുക്കാൻ ശ്രമിച്ചും അദ്ധ്യാപകൻ; ഒടുവിൽ മനോഹരൻ മാസ്റ്റർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: രാത്രിയിൽ ബെഡ്റൂമിൽ ഒളിഞ്ഞു നോക്കിയ ഓലാട്ട് കോളനിയിലെ അദ്ധ്യാപകൻ പിടിയിൽ. മുൻ പൊലീസ് കാരനും ഇപ്പോൾ ചെറുവത്തൂരിലെ കുഞ്ഞിപ്പാറ വെൽഫേർ യൂ പി സ്‌കൂളിലെ അദ്ധ്യാപകനും കൂടിയായ മനോഹരൻ ആണ് പിടിയിൽ ആയത്.

ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കു ശേഷം രാത്രി 10.30 നു വീട്ടിൽ എത്തിയ ഭർത്താവ് തന്റെ ഗർഭിണി ആയ ഭാര്യയുടെ ബെഡ്റൂമിലേക് ജനൽ വഴി ഒളിഞ്ഞു നോക്കുന്ന അദ്ധ്യാപകൻ ആയ മനോഹരനെ ആണ് കണ്ടത്. ഭർത്താവിനെ കണ്ട മനോഹരൻ ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ പിന്തുടർന്ന് കയ്യിൽ പിടികൂടി. ഭർത്താവിനെ ചവിട്ടി താഴെ ഇട്ട മനോഹരൻ ഓടി അടുത്തുള്ള തന്റെ ആത്മ സുഹൃത്തിന്റെ വീട്ടിൽ ഓടി കയറി. പിന്തുടർന്ന് എത്തിയ ഭർത്താവ് മനോഹരനെ ആ വീട്ടിൽ നിന്നും പുറത്തിറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വീട്ടുടമ പുറത്തിറക്കാൻ വിസമ്മതിച്ചു.

മറ്റുള്ളവരെ വിവരം അറിയിക്കാൻ ഭർത്താവ് പോയ തക്കം നോക്കി മനോഹരൻ തന്റെ സ്വന്തം വീട്ടിലേക് ഓടി രക്ഷപെടുകയായിരുന്നു. കൊടുത്താൽ കുടുങ്ങുമെന്ന് ഉറപ്പായ മനോഹരൻ തന്റെ ഭാര്യയെ പറഞ്ഞു തെറ്റിദ്ദരിപ്പിച്ചു. തക്കം നോക്കി മനോഹരനും ഭാര്യയും വഴിയിൽ ഭർത്താവിനെ തടഞ്ഞു നിർത്തുകയും അസഭ്യ വാക്കുകൾ പ്രയോഗിക്കുകയും മർദിക്കുകയും ചെയ്തു. ഇത് മനഃപൂർവം സ്ത്രീകളെ മുന്നിൽ നിർത്തി കേസിൽ കുടുക്കുവാനുള്ള നാടകമാണെന്ന് മനസിലാക്കിയ ഭർത്താവ് അവിടെ നിന്നും പിന്മാറുകയായിരുന്നു. ഇതിനു മുൻപും ഭാര്യയെ മുൻപിൽ നിർത്തി കള്ളക്കേസിൽ ആളുകളെ കുടുക്കിയിട്ടുണ്ട്. ഇതാണ് മനോഹരന്റെ സ്വഭാവ രീതി.

ഈ സാഹചര്യത്തിലാണ് പൊലീസിൽ കുടുംബം പരാതി കൊടുത്തത്. പൊലീസ് വിശദ അന്വേഷണം നടത്തി എഫ് ഐ ആറും ഇട്ടു. വീട്ടിൽ ഒളിഞ്ഞു നോക്കിയതും അവിടെ വച്ച് ആക്രമിച്ചെന്നും മൊഴിയിൽ യുവതി പറയുന്നു. ബെഡ് റൂമിൽ ഒളിഞ്ഞു നോക്കിയത് ചോദ്യം ചെയ്ത ഭർത്താവിനെ കൈയേറ്റം ചെയ്തു. പിടിച്ചു മാറ്റാൻ പോയ തന്നെ ദേഹത്തു കയറി പിടിക്കുകയും പിടിച്ചു തള്ളുകയും ചെയ്തുവെന്നും ഗർഭിണിയായ സ്ത്രീ ആരോപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടികളിലേക്ക് കടന്നത്. എഫ് ഐ ആറിൽ മനോഹരൻ മാസ്റ്റർ എന്നാണ് പ്രതിയുടെ പേര്.

കോളനിയിലെ തമ്പാനെ അടിച്ചു കൊന്ന കേസിലെ പ്രതിയും ആണ് അദ്ധ്യാപകൻ ആയ മനോഹരൻ. കൂടാതെ ബാലകൃഷ്ണൻ എന്ന ആളുടെ പ്രായപൂർത്തി ആകാത്ത മകനെ മർദിച്ചതിന്റെ പേരിൽ ചീമേനി പൊലീസ് സ്റ്റേഷനിൽ കേസും നിലവിൽ ഉണ്ട്. കോളനിയിൽ ഒരേ സമുദായത്തിൽപെട്ടവരെ തമ്മിൽ തല്ലിക്കുന്ന പ്രവണതയുമുണ്ട്.

ഉന്നത രാഷ്ട്രിയ പ്രവർത്തകരുടെ സ്വാധീനമാണ് മോഹനന്റെ കരുത്ത്. പൊലീസിൽ (ബേക്കൽ പൊലീസ് സ്റ്റേഷനിൽ )ജോലിയിൽ ഇരിക്കെ പല കേസുകളിൽ പെട്ടു പിടിച്ചെടുത്ത വാഹനങ്ങളുടെ ബാറ്ററി, ടയർ പോലുള്ള വാഹനങ്ങളുടെ പാർട്‌സ്‌കൾ മോഷ്ടിച്ച് കൊണ്ടുപോയി മറിച്ചു വിറ്റ കേസിലും, അടിപിടി പോലുള്ള മറ്റു ക്രിമിനൽ കേസിലും സസ്പെൻഷൻ, ബ്ലാക്ക് മാർക്ക് പോലുള്ള വകുപ്പ് തല നടപടിക്ക് വിധേയനായ ആള് കൂടി ആണ് മനോഹരൻ.

ഇതിനു മുൻപും അദ്ധ്യാപകൻ ആയ മനോഹരനെതിരെ പട്ടികജാതിക്കാർക്ക് അനുവദിച്ച ആനുകൂല്യം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതി ഉയർന്നിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP