Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാന്നാറിലെ ബിന്ദു സ്വർണ്ണക്കടത്തു കാരിയറായത് നിരവധി തവണ; എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വർണം കടത്തി; ഒടുവിൽ കൊണ്ടുവന്ന ഒന്നരക്കിലോ സ്വർണം വഴിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴി പൂർണമായും മുഖവിലയ്‌ക്കെടുത്താകെ പൊലീസ്; കിഡ്നാപ്പിങ് കേസിൽ പുറത്തുവരുന്നത് സ്വർണമാഫിയയുടെ വിപുലമായ കണ്ണികളിലേക്ക്‌

മാന്നാറിലെ ബിന്ദു സ്വർണ്ണക്കടത്തു കാരിയറായത് നിരവധി തവണ; എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വർണം കടത്തി; ഒടുവിൽ കൊണ്ടുവന്ന ഒന്നരക്കിലോ സ്വർണം വഴിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴി പൂർണമായും മുഖവിലയ്‌ക്കെടുത്താകെ പൊലീസ്; കിഡ്നാപ്പിങ് കേസിൽ പുറത്തുവരുന്നത് സ്വർണമാഫിയയുടെ വിപുലമായ കണ്ണികളിലേക്ക്‌

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മാന്നാറിലെ യുവതിയെ കിഡ്‌നാപ്പ് ചെയ്ത സംഭവത്തിൽ സംഭവത്തിലൂടെ പുറത്തുവരുന്നത് സ്വർണ്ണക്കടത്തു മാഫിയയുടെ വലിയ ബന്ധങ്ങളെ കുറിച്ചാണ്. സ്വർണം കടത്താനായി വനിതകളെ കാരിയർമാരായി ഉപയോഗിക്കുന്ന റാക്കറ്റ് വലിയ സജീവമായി തന്നെ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയ സംഭവം. കാലങ്ങളായി ബിന്ദു സ്വർണ്ണക്കടത്തു സംഘവുമായി ചേർന്നു പ്രവർത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്. എട്ടു മാസത്തിനിടയിൽ മൂന്ന് തവണ സ്വർണം എത്തിച്ചു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഭയം മൂലം സ്വർണം എയർപോട്ടിൽ ഉപേക്ഷിച്ചെന്നാണ് യുവതി പറയുന്നത്. എന്നാൽ, ഈ മൊഴി പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സ്വർണം ലഭിക്കാതെ ആയതോടെ സംഘാംഗങ്ങൾ ബിന്ദുവിനെ തേടി 19ന് തന്നെ മാന്നാറിൽ എത്തി. തുടർന്ന് യുവതി ഇവരുടെ നിരീക്ഷണത്തിൽ ആയിരുന്നു.

പല തവണ വിദേശത്ത് പോയി മടങ്ങാറുണ്ടായിരുന്ന യുവതിയുടെ യാത്രയുടെ വിശദാംശങ്ങളടക്കം പൊലിസ് തേടുന്നുണ്ട്. മലപ്പുറം കൊടുവള്ളി സ്വദേശി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം ആവശ്യപ്പെട്ട് മാന്നാറിൽ എത്തിയതെന്നാണ് യുവതിയും വീട്ടുകാരും നൽകിയ മൊഴി. പിന്നീട് പണം മാത്രം ആവശ്യപ്പെട്ടാണ് തന്നെ കൊണ്ടു പോയതെന്ന് യുവതി തിരുത്തിയിരുന്നു. മൊഴികളിലെ വൈരുധ്യം ഉൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. അക്രമികളെ സംബന്ധിച്ച് അന്വേഷണം കേന്ദ്രീകരിക്കുമ്പോഴും ബിന്ദു പൊലീസ് നിരീക്ഷണത്തിലായിരിക്കും.

ഡി വൈ എസ് പി ആർ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം വടക്കഞ്ചേരിയിൽ നിന്ന് മാന്നാറിൽ എത്തിച്ച ശേഷം യുവതിയെ വിശദമായി ചോദ്യം ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷമാണ് യുവതിയെ വീട്ടിലെത്തിച്ചത്. തട്ടിക്കൊണ്ടു പോകലിന് പ്രാദേശിക സഹായം ലഭിച്ചെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ഈ സംഘത്തിലെ ഒരാൾ കസ്റ്റഡിയിലായതായും സൂചനയുണ്ട്.

ആലപ്പുഴ മാന്നാറിൽ നിന്നും സ്വർണക്കടത്ത് സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടു പോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ അക്രമി സംഘം യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നുവെന്നാണ് സൂചന. കുരുട്ടിക്കാട് സ്വദേശി ബിന്ദുവിനെ ഇന്നെ പുലർച്ചെ പതിനഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവർക്കായി അന്വേഷണം വ്യാപകമാക്കിയതിന് പിന്നാലെയാണ് ബിന്ദുവിനെ വിട്ടയച്ച് അക്രമിസംഘം രക്ഷപ്പെട്ടത്.

നാലുവർഷമായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ബിന്ദുവും ഭർത്താവ് ബിനോയിയും. എട്ട് മാസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്. ഇതിനിടെ മൂന്നുതവണ ബിന്ദു വിസിറ്റിങ് വിസയിൽ ദുബായിലേക്ക് പോയി. ഒടുവിൽ ഇക്കഴിഞ്ഞ 19-നാണ് ഇവർ നാട്ടിലെത്തിയത്. അന്നു തന്നെ കുറച്ചാളുകൾ വീട്ടിലെത്തി ബിന്ദുവിനോട് സ്വർണം ആവശ്യപ്പെട്ടിരുന്നു. സ്വർണം ലഭിക്കാതിരുന്ന സംഘം ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ കൂടുതൽ ആളുകളുമായെത്തി വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചു ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

സ്വർണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ബിന്ദു പറഞ്ഞപ്പോൾ ആളു മാറിപ്പോയതാണെന്ന് പറഞ്ഞ് ഇവർ തിരികെപ്പോയി. പക്ഷേ, ഇതിനു ശേഷവും ബിന്ദുവിനെ ഭീഷണിപ്പെടുത്തി വിദേശത്തു നിന്നും അല്ലാതെയും ഫോൺകോളുകൾ വന്നുകൊണ്ടിരുന്നു. ഇതിനിടെയാണ് ഇന്നലെ പുലർച്ചെ അക്രമിസംഘം വടിവാൾ, മഴു തുടങ്ങിയ മാരകായുധങ്ങളുമായി വീട്ടിലെത്തിയത്. നായയുടെ നിറുത്താതെയുള്ള കുരയും ഗേറ്റ് തകർക്കുന്ന ശബ്ദവും കേട്ടാണ് വീട്ടുകാർ ഉണർന്നത്. മുറിയിലെത്തിയ സംഘം കസേരകളും ഡൈനിങ് ടേബിളിന്റെ ഗ്‌ളാസും തകർത്തു.

ബിന്ദുവിന്റെ മുടിക്കുത്തിൽ പിടിച്ചിഴച്ച് തല ഭിത്തിയിൽ ഇടിച്ചു. ബിനോയിയും ബിജുവും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും വടിവാൾ കഴുത്തിൽ വച്ച് നിശബ്ദരാക്കി. ബഹളത്തിനിടെയാണ് ജഗദമ്മയുടെ തലയ്ക്ക് അടിയേറ്റത്.ഇതിനിടയിൽ ജഗദമ്മ അടുക്കളയിൽച്ചെന്ന് മുളകുവെള്ളം എടുത്ത് അക്രമികളുടെ നേർക്കൊഴിച്ചെങ്കിലും അവർ കടന്നുകളഞ്ഞു.അക്രമം നടക്കുമ്പോൾ താൻ മറ്റൊരു മുറിയിലായിരുന്നെന്നാണ് ബിന്ദുവിന്റെ ഭർത്താവ് ബിനോയി പറയുന്നത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ വീട്ടിലെത്തിയ സംഘം വാതിൽ തകർത്ത് അകത്തു കയറിയതിനു ശേഷം ബിന്ദുവിന്റെ സഹോദരൻ ബൈജുവിന്റെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് ബിന്ദുവും അമ്മയും കയറിയ മുറിയുടെ വാതിൽ തകർത്ത് അകത്തു കയറി ഫോൺ വലിച്ചെറിഞ്ഞു പൊട്ടിച്ചു. ബിന്ദുവിനെ പിടിച്ചുകൊണ്ടു പോകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP