Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ഭർതൃമതിയുടെ പരാതിയിൽ വിശ്വകർമ്മ സഭയുടെ സഹൃദയവേദി ചാരിറ്റിട്രസ്റ്റ് ചെയർമാൻ അറസ്റ്റിൽ; കുടുങ്ങുമെന്നായപ്പോൾ 'അവൾ എന്റെ മുന്നിൽ വെച്ച് തുണിയഴിച്ചതാണ് നിന്റെ മുന്നിൽ നിന്നും അവൾ തുണിയഴിച്ചിട്ടുണ്ട്' എന്ന് ട്രസ്റ്റ് സംസ്ഥാന സമിതിയംഗത്തെയും ഭീഷണിപ്പെടുത്തിയ മനീഷ് മണിയുടെ തന്ത്രം വിലപ്പോയില്ല

നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചെന്ന ഭർതൃമതിയുടെ പരാതിയിൽ വിശ്വകർമ്മ സഭയുടെ സഹൃദയവേദി ചാരിറ്റിട്രസ്റ്റ് ചെയർമാൻ അറസ്റ്റിൽ; കുടുങ്ങുമെന്നായപ്പോൾ 'അവൾ എന്റെ മുന്നിൽ വെച്ച് തുണിയഴിച്ചതാണ് നിന്റെ മുന്നിൽ നിന്നും അവൾ തുണിയഴിച്ചിട്ടുണ്ട്' എന്ന് ട്രസ്റ്റ് സംസ്ഥാന സമിതിയംഗത്തെയും ഭീഷണിപ്പെടുത്തിയ മനീഷ് മണിയുടെ തന്ത്രം വിലപ്പോയില്ല

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വിശ്വകർമ്മ സഭയുടെ നേതൃത്വത്തിലുള്ള അടൂർ ഏഴംകുളം സഹൃദയവേദി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ചാരിറ്റി ട്രസ്റ്റിൽ അംഗമായ തന്റെ അശ്ലീല ചിത്രം പ്രചരിപ്പിച്ചതായി കാണിച്ച് ഭർതൃമതിയായ യുവതി നൽകിയ പരാതിയിൽ ട്രസ്റ്റ് ചെയർമാൻ മനീഷ് മണി പൊലീസ് പിടിയിൽ. മനീഷിനെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം നാളെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നും കോതമംഗലം സി ഐ റ്റി ഡി സുനിൽകുമാർ അറിയിച്ചു.

തന്റെ അശ്ലീലദൃശ്യങ്ങൾ തനിക്ക് അറിയാവുന്ന ആളുകളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് യുവതി സംഭവത്തിൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ട്രസ്റ്റിലെ സംസ്ഥാന സമിതിയംഗമായ സുനിൽ പത്മനാഭന്റെ വാട്ട്സ് ആപ്പിലും ഈ അശ്ലീല ചിത്രം ലഭിച്ചിരുന്നു. ചിത്രങ്ങൾ അയച്ചത് സഹൃദയവേദി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ മനീഷ് മണിയാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് യുവതി പൊലീസിനെ സമീപിച്ചത്. സംഭവം വിശ്വകർമ്മ സഭയിൽ ചൂടുപിടിച്ച ചർച്ചകൾക്കും വഴിതെളിച്ചിരുന്നു.

യുവതിയുടെ ദൃശ്യങ്ങൾ വാട്സാപ്പിൽ ലഭിച്ചതായി വെളിപ്പെടുത്തിയ തന്നേ മനീഷ് മണി ഭീഷിണിപ്പെടുത്തിയതായി സുനിൽ പത്മനാഭൻ അടുപ്പക്കാരോടും സംഘടനാനേതൃത്വത്തോടു വെളിപ്പെടുത്തിയിരുന്നു. ഇതു സംമ്പന്ധിച്ച് കോതമംഗലം സി ഐ യ്ക്ക് നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടാണ് മനീഷ് മണി തന്നേ ഭീഷണിപ്പെടുത്തിയതെന്ന് സുനിൽ മറുനാടൻ മലയാളിയോട് നേരത്തെ വ്യക്തമാക്കിയികരുന്നു. സഭയുമായി ബന്ധപ്പെട്ടു രൂപീകൃതമായ വിശ്വകർമ്മ സഹൃദയവേദി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ടാണ് അശ്‌ളീല ചിത്ര വിവാദം പുറത്തുവന്നിട്ടുള്ളതും ട്രസ്റ്റ് ചെയർമാൻ പൊലീസ് കസ്റ്റഡിയിൽ ആയിട്ടുള്ളതും. സംഭവം സഭയ്ക്ക മൊത്തത്തിൽ നാണക്കേട് ഉണ്ടാക്കിയതായിട്ടാണ് നേതത്വത്തിന്റെ വിലയിരുത്തൽ.

സഭയുമായി ബന്ധപ്പെട്ടു രൂപീകൃതമായ വിശ്വകർമ്മ സഹൃദയവേദി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ടാണ് അശ്‌ളീല ചിത്ര വിവാദം ഉടലെടുത്തത്. പൊലീസിൽ പരാതി ലഭിച്ചതിനാൽ എന്താണ് പൊലീസ് നടപടി എന്നാണ് സമുദായ അംഗങ്ങൾ ഉറ്റുനോക്കുന്നത്. ട്രസ്റ്റിൽ അംഗമായ യുവതിയുടെ അശ്‌ളീല ദൃശ്യങ്ങൾ ട്രസ്റ്റിന്റെ ചെയർമാൻ മനീഷ് മണി തന്റെ വാട്സ് ആപ്പ് വഴി ട്രസ്സിലെ അംഗങ്ങൾക്ക് അയച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ട്രസ്റ്റിലെ സ്റ്റേറ്റ് കമ്മറ്റി അംഗം സുനിൽ പത്മനാഭൻ ഇതു സംബന്ധമായി കോതമംഗലം ഡിവൈഎസ്‌പിക്ക് പരാതി നൽകിയതോടെ സംഭവം വിശ്വകർമ്മ സഭയിലും പുറത്തും വിവാദമാവുകയും ചെയ്തു.

തന്റെ അശ്‌ളീല ദൃശ്യങ്ങൾ വാട്ട്സ് ആപ്പ് വഴി പ്രചരിക്കുന്നതായി മനസിലാക്കിയാണ് പ്രശ്നപരിഹാരത്തിനായി യുവതി ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ട്രസ്റ്റിൽ നിന്ന് പുറത്തുവന്നതോടെയാണ് ഈ ദൃശ്യങ്ങൾ പ്രചരിച്ചു തുടങ്ങുന്നത്. അതുകൊണ്ട് തന്നെ മനീഷ് മണിയുടേത് ഒരു ബ്ളാക്ക്മെയിൽ രീതിയാണെന്നാണ് യുവതി സംശയിക്കുന്നത്. ഈ രീതിയിൽ തന്നെയുള്ള പരാതിയാണ് യുവതി ഊന്നുകൽ പൊലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്നതും. യുവതി പരാതി നൽകിയ കാര്യം ഊന്നുകൽ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

സമുദായ സംഘടനയുടെ ഭാഗമായ ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിൽ നല്ല രീതിയിലാണ് വിശ്വകർമ്മ സഹൃദയവേദിയുടെ പ്രവർത്തനം മുന്നോട്ടു പോയത്. പരാതി നൽകിയ യുവതിയും യുവതിയുടെ അശ്ലീല വാട്ട്സ് ആപ്പ് ദൃശ്യങ്ങൾ ലഭിച്ചതിനാൽ ഡിവൈഎസ്‌പിക്ക് പരാതി നൽകിയ സുനിൽ പത്മനാഭനുമെല്ലാം മനീഷ് മണി നേതൃത്വം നൽകുന്ന ട്രസ്റ്റിലെ അംഗങ്ങളാണ്. മനീഷ് മണിയുടെ മൊബൈൽ ഫോൺ വഴിയാണ് യുവതിയുടെ അശ്‌ളീല സന്ദേശങ്ങൾ പുറത്ത് വന്നത്. യുവതിയുടെ ഫോണിലുണ്ടായിരുന്ന ദൃശ്യങ്ങളാണ് മനീഷ് മണിയുടെ ഫോണിൽ എത്തിയത്. ഇതെങ്ങിനെയെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. ഭർത്താവും ഒന്നിച്ചുള്ള ദൃശ്യങ്ങളാണ് യുവതിയുടെ ഫോണിൽ നിന്നും പുറത്ത് പോയത്. എന്തായാലും ഭർത്താവ് ഈ കാര്യത്തിൽ യുവതിക്ക് ഒപ്പമാണ്. അതിനാൽ യുവതി പരാതിയിൽ ഉറച്ചു നിൽക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിച്ച മനീഷ് മണിക്ക് എതിരെ നടപടി എടുക്കണം എന്ന കടുത്ത നിലപാടിലുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP