Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

പ്രഹര ശേഷി കൂടിയ പിസ്റ്റലുകളുടെ നിർമ്മാണത്തിൽ ഇരുനൂറിലേറെ സാങ്കേതിക ഘടകങ്ങൾ; ഘടനാ മാറ്റത്തിന്റെ അനന്തരഫലം കണ്ടത്തേണ്ടത് ബാലിസ്റ്റിക് വിദഗ്ദ്ധർ; രാഖിലിന്റെ തോക്കിനെ കുറിച്ച് കേരളത്തിൽ ആർക്കും ഒരു വിവരവുമില്ല; മാനസ കേസ് അന്വേഷണം പ്രതിസന്ധിയിൽ

പ്രഹര ശേഷി കൂടിയ പിസ്റ്റലുകളുടെ നിർമ്മാണത്തിൽ ഇരുനൂറിലേറെ സാങ്കേതിക ഘടകങ്ങൾ; ഘടനാ മാറ്റത്തിന്റെ അനന്തരഫലം കണ്ടത്തേണ്ടത് ബാലിസ്റ്റിക് വിദഗ്ദ്ധർ; രാഖിലിന്റെ തോക്കിനെ കുറിച്ച് കേരളത്തിൽ ആർക്കും ഒരു വിവരവുമില്ല; മാനസ കേസ് അന്വേഷണം പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാനസ കൊലക്കേസ് അന്വേഷണം എങ്ങുമെത്താതെ അന്വേഷിക്കേണ്ടി വരും. മാനസയെ കൊലപ്പെടുത്തിയ രാഖിൽ ആത്മഹത്യ ചെയ്തതു കൊണ്ടു തന്നെ അന്വേഷണം അവസാനിപ്പിച്ചാലും മറ്റ് സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടാകില്ല. തോക്കിന്റെ ഉറവിടം കണ്ടെത്തൽ നടക്കില്ലെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. സത്യം അറിയാവുന്ന രാഖിലിന്റെ ആത്മഹത്യയാണ് തോക്കു കണ്ടെത്തുന്നതിൽ തടസ്സം.

ബീഹാറിൽ നിന്ന് തോക്ക് വാങ്ങിയെന്നാണ് അനുമാനം. എന്നാൽ തോക്കിനെ കുറിച്ച് ആധികാരിക വിവരങ്ങളൊന്നും കണ്ടെത്താൻ പോലും പൊലീസിന് കഴിഞ്ഞിട്ടില്ല. ആധുനിക പരിശീലനം ലഭിച്ച പരിചയസമ്പന്നരായ ബാലിസ്റ്റിക് വിദഗ്ധരുടെ അഭാവം അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്. ഈ തോക്കിന്റെ വിശദാംശങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. പി.വി. മാനസ കൊല്ലപ്പെട്ടു 4 ദിവസം പിന്നിട്ടിട്ടും കൊലയ്ക്ക് ഉപയോഗിച്ച തോക്ക് സംബന്ധിച്ച ആശയക്കുഴപ്പം തുടരുമ്പോൾ അന്വേഷണം പ്രതിസന്ധിയിലാകും.

കൊലനടത്താൻ ഉപയോഗിച്ച തോക്കിന്റെ ഉറവിടം കണ്ടെത്താൻ അഞ്ചംഗ പൊലീസ് സംഘം ഇന്നലെ വൈകിട്ട് ബിഹാറിലേക്കു തിരിക്കുമ്പോഴും തോക്ക് സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും കിട്ടിയില്ല. അതുകൊണ്ട് തന്നെ ബിഹാർ യാത്രയും വെറുതെയാകും. തോക്ക് നിർമ്മാണ കേന്ദ്രങ്ങളിലേക്ക് കയറി ചെന്ന് അന്വേഷണം പ്രായോഗികമല്ലെന്നും അവർ തിരിച്ചറിയുന്നു. വെറും സാങ്കേതികത്വത്തിന് വേണ്ടി മാത്രമാണ് ഈ യാത്ര.

തോക്ക് എവിടെ നിന്ന് കിട്ടിയതാണെന്ന് ബാലസ്റ്റിക് പരിശോധനയിലൂടെ ഉറപ്പിക്കാനാകും. ഇതിന് ശേഷം ഇതരസംസ്ഥാനത്തേക്ക് അന്വേഷണം നീട്ടാനായിരുന്നു ആലോചന. അതുറപ്പാകില്ലെന്ന് മനസ്സിയാതോടെയാണ് സംഘം ബീഹാറിലേക്ക് പോയത്. പ്രാഥമിക അന്വേഷണം നടത്താനാണ് നീക്കം. കേരളത്തിലുണ്ടാക്കിയ കള്ളത്തോക്കാണോ ഇതെന്ന് പോലും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. കൈത്തോക്കിന്റെ (പിസ്റ്റൾ) ഘടനയിൽ മാറ്റം വരുത്തിയതായി സംശയമുള്ള സാഹചര്യത്തിലാണ് പൊലീസിന് പ്രതിസന്ധി കൂടുന്നത്. സാങ്കേതിക വൈദഗ്ധ്യമില്ലാത്തവർ തോക്ക് അഴിച്ചു പരിശോധിക്കുന്നത് കൂടുതൽ പ്രശ്‌നമാകും.

പ്രഹര ശേഷി കൂടിയ പിസ്റ്റലുകളുടെ നിർമ്മാണത്തിൽ ഇരുനൂറിലേറെ സാങ്കേതിക ഘടകങ്ങൾ പരിശോധിക്കേണ്ടിവരും. ഇതിൽ ഒരോ ഭാഗത്തിന്റെയും ഉപയോഗം, ഘടനയിൽ വ്യത്യാസം വരുത്തിയ തോക്കുകളുടെ കൃത്യമായ രൂപരേഖ, ഘടനാമാറ്റത്തിന്റെ അനന്തരഫലം എന്നിവ കണ്ടെത്തുക ബാലിസ്റ്റിക് വിദഗ്ധരാണ്. ഇതിലൂടെ തോക്കിന്റെ യഥാർത്ഥ ഉറവിടം പോലും കണ്ടെത്താം.

വിചാരണ ആവശ്യം വരുന്ന കേസുകളിൽ ബാലിസ്റ്റിക് വിദഗ്ധന്റെ സാക്ഷി വിസ്താരം ഏറെ നിർണായകമാണ്. പൊലീസ് രജിസ്റ്റർ ചെയ്യുന്ന കൊലക്കേസുകളിൽ തോക്കുകൾ തൊണ്ടി മുതലാകുന്ന സംഭവങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽ കുറവാണ്. മാനസ കേസിൽ പ്രതി രാഖിലാണ്. രാഖിൽ മരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഈ കേസിൽ പ്രധാന പ്രതി രാഖിൽ മാത്രമാണെന്ന് പൊലീസ് വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP