Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യൂത്ത് ലീഗ് പ്രവർത്തകർ മനാഫിനെ കൊന്നിട്ട് 23 വർഷമായിട്ടും ഒന്നാം പ്രതിയടക്കം നാലു പ്രതികൾ ഒളിവിൽ; വിദേശത്തു ജോലിചെയ്യുന്ന പ്രതികൾ ഇടക്കിടെ അവധിക്ക് വന്നിട്ടുപോകും; പി വി അൻവർ എംഎൽഎയുടെ സഹോദരീപുത്രന്മാരെ തൊടാൻ ഏതുസർക്കാർ ഭരിച്ചാലും ധൈര്യമില്ല; നീതിതേടി മനാഫിന്റെ സഹോദരൻ മുട്ടാത്ത വാതിലുകൾ ഇനിയില്ല

യൂത്ത് ലീഗ് പ്രവർത്തകർ മനാഫിനെ കൊന്നിട്ട് 23 വർഷമായിട്ടും ഒന്നാം പ്രതിയടക്കം നാലു പ്രതികൾ ഒളിവിൽ; വിദേശത്തു ജോലിചെയ്യുന്ന പ്രതികൾ ഇടക്കിടെ അവധിക്ക് വന്നിട്ടുപോകും; പി വി അൻവർ എംഎൽഎയുടെ സഹോദരീപുത്രന്മാരെ തൊടാൻ ഏതുസർക്കാർ ഭരിച്ചാലും ധൈര്യമില്ല; നീതിതേടി മനാഫിന്റെ സഹോദരൻ മുട്ടാത്ത വാതിലുകൾ ഇനിയില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പിവി അൻവർ എംഎൽഎയടക്കം ഉൾപ്പെട്ടിരുന്ന 23 വർഷം മുമ്പു നടന്ന കൊലപാതകക്കേസിൽ പ്രതികളെ പിടികൂടാതെ ഒത്തുകളിച്ച് പൊലീസും പ്രോസിക്യൂഷനും. എംഎൽഎയുടെ സഹോദരീപുത്രന്മാരടങ്ങുന്ന നാലംഗസംഘത്തെ പിടികിട്ടാപ്പുള്ളികളായാണ് പൊലീസ് വിശേഷിപ്പിക്കുന്നത്. എന്നാൽ ഇവർ അടിക്കടി നാട്ടിൽ വന്നുപോകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.

1995 ഏപ്രിൽ 13 നാണ് പി വി അൻവറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയിൽ നടുറോഡിൽ പട്ടാപ്പകൽ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. മനാഫിനെ കൊലപ്പെടുത്തി 23 വർഷം കഴിഞ്ഞിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം കാരണം ഒന്നാം പ്രതിയടക്കം നാലു പ്രധാനപ്രതികളെ അറസ്റ്റു ചെയ്യുന്നില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട മനാഫിന്റെ സഹോദരൻ പള്ളിപ്പറമ്പൻ അബ്ദുൾ റസാഖാണ് കോടതിയെ സമീപിച്ചത്. 23 വർഷമായി ഒളിവിൽ കഴിയുന്ന പി വി അൻവർ എംഎൽഎയുടെ രണ്ടു സഹോദരീപുത്രന്മാരടക്കം നാലു പ്രതികളെ പിടികൂടുന്നതിന് പൊലീസ് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാതെയാണ് ഇപ്പോൾ ജില്ലാ പൊലീസ് ഒത്തുകളിച്ചത്.

സമയം ചോദിക്കാനോ പൊലീസിന്റെ വാദം പറയാനോ പ്രോസിക്യൂട്ടറും കോടതിയിൽ എത്തുകയും ചെയ്തില്ല. ഇതോടെ കേസ് ജൂലൈ 17 ലേക്ക് മാറ്റി. മനാഫ് കേസിൽ പിടികൂടാനുള്ള നാലു പ്രതികൾക്കെതിരേ അറസ്റ്റ് വാറണ്ട് ജില്ലാ പൊലീസ് സൂപ്രണ്ട് നടപ്പാക്കണമെന്ന് മഞ്ചേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് ഈ മാസം 12 ന്് ഉത്തരവിട്ടിരുന്നു. പ്രതികളെ പിടികൂടുന്നിന് പൊലീസ് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് ചീഫിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോളിളക്കം സൃഷ്ടിച്ച യൂത്ത് ലീഗ് പ്രവർത്തകൻ പള്ളിപ്പറമ്പിൽ മനാഫ് വധക്കേസിൽ വീണ്ടും പ്രോസിക്യൂഷനും പൊലീസും ഒത്തുകളിച്ചു.

അൻവർ എംഎൽഎയുടെ സഹോദരീപുത്രന്മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടൻ ഷെഫീഖ് (40), സഹോദരൻ മാലങ്ങാടൻ ഷെരീഫ് (45), മറ്റു പ്രതികളായ നിലമ്പൂർ ജനതപ്പടി മുനീർ, വാഴക്കാട് എളമരം കബീർ എന്നിവരെയാണ് പിടികൂടാനുള്ളത്. പൊലീസിന് പിടികൊടുക്കാതെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു നാലുപേരും. നേപ്പാൾ, കോയമ്പത്തൂർ വഴി ഇവർ അടിക്കടി നാട്ടിൽ വന്നുപോകുന്നതായി മനാഫിന്റെ സഹോദരൻ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

ഒന്നാം സാക്ഷി കേസിൽ കൂറുമാറിയതിനെത്തുടർന്ന് കേസിൽ രണ്ടാം പ്രതിയായിരുന്ന അൻവർ എംഎൽഎ അടക്കമുള്ള 21 പ്രതികളെ ജില്ലാ സെഷൻസ് കോടതി വെറുതേവിട്ടിരുന്നു. അൻവർ അടക്കമുള്ള പ്രതികളെ വെറുതേവിട്ട സെഷൻസ് കോടതിവിധി റദ്ദാക്കണമെന്ന സർക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരൻ അബ്ദുൾ റസാഖിന്റെ റിവിഷൻ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP