Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നഗ്നചിത്രത്തിന് നൂറു രൂപ, വീഡിയോ വേണമെങ്കിൽ 1500രൂപയും; ഫോൺ സെക്‌സിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചപ്പോൾ പണം നഷ്ടമായത് 350ലധികം പുരുഷന്മാർക്കും; ഉദയരാജിന്റെ പരാതിയിൽ പുറംലോകം അറിയുന്നത് എഞ്ചിനീയറിങ് ബിരുദധാരിയുടെ 2017 മുതലുള്ള ഓൺലൈൻ ലീലകൾ

നഗ്നചിത്രത്തിന് നൂറു രൂപ, വീഡിയോ വേണമെങ്കിൽ 1500രൂപയും; ഫോൺ സെക്‌സിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചപ്പോൾ പണം നഷ്ടമായത് 350ലധികം പുരുഷന്മാർക്കും; ഉദയരാജിന്റെ പരാതിയിൽ പുറംലോകം അറിയുന്നത് എഞ്ചിനീയറിങ് ബിരുദധാരിയുടെ 2017 മുതലുള്ള ഓൺലൈൻ ലീലകൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: പെൺ ശബ്ദത്തിൽ ഫോൺ സെക്‌സിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. തിരുനെൽവേലി പനകുടി സ്വദേശി വള്ളാൽ രാജ്കുമാർ റീഗനാണ് (27) അറസ്റ്റിലായത്. എഞ്ചിനീയറിങ് ബിരുദധാരിയായ രാജ്കുമാർ 350ലധികം പുരുഷന്മാരെയാണ് പറ്റിച്ച് കാശുണ്ടാക്കിയത്. 2017 മുതൽ ഇത്തരത്തിൽ നിരവധി പേരെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയത്. ചെന്നൈ മധുരവയൽ സ്വദേശിയായ ഉദയരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പു പുറത്തായത്.

ലൊക്കാന്റോ ഉൾപ്പെടെയുള്ള സൈറ്റുകൾ ഡൗൺലോഡ് ചെയ്യുന്നവരായിരുന്നു രാജ്കുമാറിന്റെ ഇരകൾ. ഫോൺ വീഡിയോകൾ തിരയുന്നവരെ കണ്ടെത്തി അവരുമായി ഫോണിൽ ബന്ധപ്പെടും. യുവതിയുടെ ശബ്ദത്തിലാണ് ഇയാൾ പുരുഷന്മാരുമായി സംസാരിച്ചിരുന്നത്. സ്ത്രീയാണെന്ന് തെറ്റിദ്ധരിക്കുന്ന പുരുഷന്മാർ ഇയാളുമായി ഫോൺ സെക്‌സിൽ ഏർപ്പെടും. ഫോട്ടോ അയച്ച് തരാൻ ആവശ്യപ്പെടുന്നതോടെ രാജ്കുമാർ തന്റെ ഇരയോട് പണം ആവശ്യപ്പെടും.

ആവശ്യമുള്ള പണം നൽകുന്നവരോടും പണം നൽകാത്തവരോടും പിന്നീട് ഫോണിൽ റെക്കോഡ് ചെയ്തിട്ടുള്ള വോയ്‌സ് കോളുകൾ പുറത്ത് വിടും എന്ന ഭീഷണിയുമായി എത്തും.ഇതോടെ നാണക്കേട് ഓർത്ത് ഇരകൾ പണം നൽകും. സംഗതി നാറ്റക്കേസായതിനാൽ ആരും പുറത്ത് പറയാറുമില്ല. ഇത്തരത്തിലും തന്റെ ഇരകളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

എന്നാൽ, ഉദയരാജ് ജോലി അന്വേഷിച്ച് ലൊക്കാന്റോയിൽ എത്തിയതോടെയാണ് രാജ്കുമാറിന് കഷ്ടകാലം ആരംഭിച്ചത്. ഈ മാസം 16നാണ് ജോലിക്ക് അപേക്ഷിക്കാനായി ഉദയരാജ് ലൊക്കാന്റോ ഡൗൺലോഡ് ചെയ്തത്. ഇതു പോപ്പ് അപ്പ് ചെയ്തപ്പോൾ സ്‌ക്രീനിൽ ലൈംഗികച്ചുവയുള്ള ഭാഷയിൽ ചാറ്റിങ് വന്നു. ഇതിനു മറുപടി നൽകി കുറച്ചു സമരം കഴിഞ്ഞപ്പോൾ പ്രിയ എന്ന പേരിൽ ഒരു സ്ത്രീ വിളിച്ചു. പണം നൽകിയാൽ കൂടുതൽ ആസ്വാദ്യകരമായ കാര്യങ്ങൾക്കു തയാറാണെന്നു സ്ത്രീ അറിയിച്ചു. 100 രൂപ നൽകിയപ്പോൾ സ്ത്രീയുടെ നഗ്‌ന ദൃശ്യം അയച്ചു നൽകി. പിന്നീട് വിളിച്ച് 1500 രൂപ നൽകിയാൽ വിഡിയോ അയച്ചു തരാമെന്നു പറയുകയായിരുന്നു.

സംശയം തോന്നിയ ഉദയരാജ് നമ്പർ ബ്ലോക്ക് ചെയ്തു. പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു കാണിച്ചു പ്രിയ എന്ന സ്ത്രീ നൽകിയ പരാതി ഉദയരാജിനു ലഭിച്ചു. പണം നൽകിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മറ്റു ചില നമ്പറുകളിൽനിന്നു വിളി വന്നു.

ഇതോടെ, ഉദയരാജ് പൊലീസിൽ പരാതി നൽകി. പരാതിയിലുള്ള ഫോൺ നമ്പർ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങിയ പൊലീസ് ഇതു പുരുഷന്റേതാണെന്നു കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ 2017 മുതൽ തട്ടിപ്പു നടത്തുന്നുണ്ടെന്നും ഇതുവരെ 350ലധികം പേരിൽനിന്നു പണം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതുവരെ ആരും പൊലീസിൽ പരാതി നൽകിയിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP