Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭർതൃപിതാവ് നാടുവിട്ടിട്ട് മടങ്ങിയെത്തിയത് ഒരു ദശാബ്ദം പിന്നിട്ടപ്പോൾ; പല്ലെടുക്കാനെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭർത്താവിനെ കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 7 വർഷം; മൂന്നുദിവസം മുമ്പ് ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയ മകനെയും കാണാനില്ല; ദുഃഖം താങ്ങാനാവാതെ കണ്ണീർ വാർക്കുന്ന മേരിയെ അശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഉറ്റവരും അയൽവാസികളും

ഭർതൃപിതാവ് നാടുവിട്ടിട്ട് മടങ്ങിയെത്തിയത് ഒരു ദശാബ്ദം പിന്നിട്ടപ്പോൾ; പല്ലെടുക്കാനെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഭർത്താവിനെ കാത്ത് വഴിക്കണ്ണുമായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 7 വർഷം; മൂന്നുദിവസം മുമ്പ് ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയ മകനെയും കാണാനില്ല; ദുഃഖം താങ്ങാനാവാതെ കണ്ണീർ വാർക്കുന്ന മേരിയെ അശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ഉറ്റവരും അയൽവാസികളും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വടാട്ടുപാറ അരീക്ക സിറ്റിയിലെ വീട്ടിൽ നിന്നും ബുധനാഴ്ച ബൈക്കുമെടുത്ത് സ്ഥലം വിട്ട മേരിയുടെ മകൻ ആശിഷ്(38) ഇതുവരെ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.മകൻ വീട്ടിൽ തിച്ചെത്താത്തതിനെതുടർന്നുള്ള മനോവിഷമത്താൽ ബുധനാഴ്ച വൈകിട്ട് മുതൽ വിങ്ങിപ്പൊട്ടി,കണ്ണീർ വാർക്കുന്ന മേരിയെ ആശ്വസിപ്പിക്കാൻ അടുപ്പക്കാരനുഭവിക്കുന്ന പെടാപ്പാട് ചെറുതല്ല. ഇയാളുടെ ബൈക്കും വസ്ത്രങ്ങളും ഇന്നലെ ഉച്ചയോടെ ഇടമലയാർ ഫോറസ്റ്റ് ചെക്കിങ് സ്റ്റേഷന് സമീപം പാതയോരത്ത് കണ്ടെത്തിയിരുന്നു.പാതയുടെ സമീപത്തുകൂടിയാണ് ഇടമലയാർ ജലവൈദ്യുത പദ്ധതിയുടെ പവ്വർ ഹൗസിൽ നിന്നും വൈദ്യുത ഉല്പാദനത്തിന് ശേഷം തുറന്നു വിടുന്ന വെള്ളം ഒഴുകിപ്പോകുന്നത്.

പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ടിരിക്കാം എന്നാണ് ആദ്യം ഉയർന്ന സംശയം.തുടർന്ന് നാട്ടുകാർ പുഴയിൽ വ്യാപകമായ തിരച്ചിൽ നടത്തി.തുണ്ടം ഫോറസ്റ്റ് റെയിഞ്ചോഫീസിലെ ജീവനക്കാരും നാട്ടുകാരും കോതമംഗലം ഫയർഫോഴ്സിൽ നിന്നെത്തിയ സ്‌കൂബ ടീമും ഇന്നലെ ഈ ഭാഗത്ത് തിരച്ചിൽ നടത്തിയെങ്കിലും അശിഷിനെ കണ്ടെത്താനായില്ല.

ഇന്ന പുലർച്ചെ വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.വനത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള കാമറ കളിൽനിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. നാട്ടിൽ വ്യാപാരസ്ഥാപനം നടത്തിവന്നിരുന്ന ആശിഷിന്റെ പിതാവ് ജോർജ്ജ് 7 വർഷം മുമ്പ് പല്ലുവദനയ്ക്ക് മരുന്ന് വാങ്ങാനെന്നും പറഞ്ഞാണ് വിട്ടിൽ നിന്നും ഇറങ്ങിയതെന്നും ഇതുവരെ മടങ്ങിയെത്തിയിട്ടില്ലന്നും ജോർജ്ജിന്റെ പിതാവ് തോമസ്സ് നാട്ടുവിട്ടിട്ട് പത്തുവർഷത്തിന് ശേഷമാണ് തിരിച്ചെത്തിയതെന്നും ബന്ധു വെളിപ്പെടുത്തി.

ജോർജ്ജിനെ കാണാതായത് സംമ്പന്ധിച്ച് വീട്ടുകാർ കുട്ടമ്പുഴ പൊലീസിൽ പരാതി നൽകിയിരുന്നു.പല സ്ഥലത്തും ശവശരീരങ്ങൾ കണ്ടെത്തുമ്പോൾ പൊലീസ് ആശിഷിനെ അറിയിച്ചിരുന്നെന്നും പിതാവിന്റെ ശരിരമാണോ കണ്ടുകിട്ടിയിട്ടുള്ളതെന്ന് തിരിച്ചറിയാൻ പൊലീസ് ഇയാൾ പോയിരുന്നു.ഏകദേശം ഒരുവർഷം മുമ്പ് ഇത്തരത്തിൽ ഒരു മൃതദ്ദേഹം കാണാൻ പോയിരുന്നു.

ചീഞ്ഞളിഞ്ഞ ആ മൃതദ്ദേഹം കണ്ടെത്തിയ ശേഷം ഒന്നിനും താൽപര്യമില്ലാത്ത ഒരവസ്ഥയിലാരുന്നു ആശിഷെന്നും ഇതേത്തുടർന്ന് തങ്ങൾ വല്ലാത്ത വിഷമത്തിലായിരുന്നെന്നുമാണ് വീട്ടുകാർ അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുള്ളത്.ബുധനാഴ്ച സഹോദരൻ ബേബി വീട്ടിലെത്തിയിരുന്നെന്നും ആശിഷിനെ ഡോക്ടറെ കാണിക്കാമെന്ന് അഭിപ്രായപ്പെട്ടെന്നും ഇതുകേട്ടിട്ടായിരിക്കണം ആശിഷ് ഉടൻ വീട് വിട്ടതെന്നുമാണ് മേരിയുടെ സംശയം.ഇക്കാര്യം മേരി ബന്ധുക്കളോടും പൊലീസിനോടും വെളിപ്പെടുത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP